ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2008 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ത്രിശ്ശൂര്‍ കാഴ്ച ബംഗ്ലാവ് - ഒരു വ്യസനം

മ്ലാവ് (Sambar Deer) വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് zoo ല്‍ പോയി. പഴയതിന്റെ ഒരു അസ്ഥിപഞ്ജരം മാത്രമെ കാണാന്‍ കഴിഞ്ഞുള്ളൂ... അതിനിടെ, സൂ ഇവിടെ നിന്ന് മാറ്റി വേറെ എവിടെയോ സ്ഥാപിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയനേതാക്കളും മറ്റും ഘോര ഘോരം സെമിനാറുകള്‍ നടത്തുന്നു. സൂവില്‍ പല കൂടുകളും ഒഴിവാണ്, ചത്തുപോയിക്കാണും. ഇന്നത്തെ അവസ്ഥക്ക് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യം കാരണം ചില തമിഴ് ടൂറിസ്റ്റുകളെയല്ലാതെ മറ്റാരും അവിടെ കണ്ടില്ല. വാഹനം പാര്‍ക്ക് ചെയ്യാന്‍ കോര്‍പ്പറെഷന്‍ വാങ്ങിക്കുന്ന 10 രൂപ കൂടാതെ, പ്രവേശനത്തിന് 8 രൂപ, ക്യാമറയ്ക്ക് 15 എന്നിങ്ങനെ വില നിലവാര പട്ടിക, പുറത്ത് തന്നെയുണ്ട്. പല മൃഗങ്ങളും അസുഖങ്ങള്‍ കൊണ്ടും സഞ്ചാര സ്വാതന്ത്രമില്ലയ്മ കൊണ്ടും ബുദ്ധിമുട്ടുന്നത് കാണാം. ഞാന്‍ കാണണമെന്ന് വിചാരിച്ചത് പാമ്പുകളിലെ രാജവെമ്പാലയെയായിരുന്നു, പക്ഷെ, അവന്‍ പണ്ടെ ചത്തിരുന്നു. പിന്നെ കുറെ മൂര്‍ഖന്‍മാരുണ്ട്. സൂ ഇവിടെ നിന്ന് മാറ്റുമ്പോള്‍ ഏറ്റവും വ്യസനിയ്ക്കുക മൃഗങ്ങളോ, മൃഗസ്നേഹികളോ ആയിരിക്കില്ലാ, ക്ലാസ് കട്ട് ചെയ്ത് വരുന്ന ചില കാമുകീ കാമുകന്മാരയിരിക്കും. ഞാന്‍ ദൃക്‌സാക്ഷ്യം വഹിച്ച ഒരു കൂട്ടം പറയാതെ വയ്യ. കണ്