ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്റെ കാശുപോകുന്ന വഴി

പ്രലോഭനങ്ങള്‍ മനുഷ്യനെ ആദികാലം തൊട്ടേ കബളിപ്പിയ്ക്കാറുണ്ട്. ആദത്തിനും ഹവ്വയ്ക്കും തോന്നിയതും പ്രലോഭനമാണല്ലോ. ഭൂമിയില്‍ ഇന്നുവരെ കാണപ്പെട്ട എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ആഗ്രഹങ്ങള്‍ തന്നെ. പ്രലോഭനങ്ങളില്‍ പെടാതെ ജീവിയ്ക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ ബുദ്ധനായി, വികാരങ്ങളടക്കി ഈ പ്രപഞ്ചസത്യങ്ങള്‍ മനസ്സിലാക്കി വെറും ഒരു ജീവനായി ജീവിച്ചുതീരും.

പറഞ്ഞുവന്നത് എനിയ്ക്ക് അങ്ങിനെ താല്‍പ്പര്യമില്ലായെന്ന്. അതുകൊണ്ട് തന്നെ കയ്യില്‍ നിന്ന് കാശുകളയാനുള്ള എല്ലാ വഴികളും ഞാനന്വേഷിയ്ക്കാതെ തന്നെ എന്നെ തേടിവരും. അതില്‍ ഏറ്റവും പുതിയതാണ് ഇവിടെ പറയുന്നത്.

വീട്ടില്‍ bay watch (E-BAY) നിഷിദ്ധമായതുകൊണ്ട് ഓഫീസിലാണ് പലപ്പോഴും bay watch. കൂടാതെ ഇനി e bay യില്‍ നിന്നെങ്കിലും വാങ്ങിയാല്‍ addressee moved എന്നു പറഞ്ഞ് തിരിച്ചയയ്ക്കുമെന്ന് ഒരു ഭീഷണി കളത്രം വക ഉള്ളതുകൊണ്ട് കുറച്ചുനാളായി അത് കുറച്ചിരിയ്ക്കുകയായിരുന്നു. പക്ഷെ, പണി പറ്റിച്ചത് മാത്രുഭൂമിയിലെ ജ്യോതിഷക്കാരനാണ്. പുള്ളിയുടെ കവടിയുടെ കിടപ്പനുസരിച്ച് എനിയ്ക്ക് ഈയാഴ്ച കാശുകുറെകിട്ടാനുള്ള വകുപ്പുണ്ട്. അതും ചൂതാട്ടം, കറക്കികുത്ത്, മുച്ചീട്ട് തുടങ്ങിയ അധോലോക നമ്പരുകള്‍ വഴി. അവിടെയാണ് ഞാന്‍ പറഞ്ഞ പ്രലോഭനത്തിന്റെ വിളി. പിന്നെ ഉറക്കമില്ല, കറക്കമില്ല, ഒന്നുമില്ല. അങ്ങിനെ കാശുകിട്ടാനുള്ള വഴി തേടി ഞാനലഞ്ഞുനടന്നു. പലതവണ e bay യെക്കുറിച്ച് ആലോചിച്ചുവെങ്കിലും ഒന്നും ആവശ്യമുള്ളതായി തോന്നിയില്ല.
എനിയ്ക്ക് പരിചയമുള്ള പല auction site കളുമുണ്ട്.e bayയിലാണേങ്കില്‍ നമ്മള്‍ വാങ്ങിയാല്‍ മാത്രമേ കാശു പോകൂ. വേറെ പല പോക്കര്‍ സൈറ്റുകളും, ബെറ്റിങ്ങ് സൈറ്റുകളും ഓണ്‍ലൈന്‍ ലോട്ടറികളും വീട്ടിലിരുന്ന് തന്നെ കാശുകളയാനുള്ള മാര്‍ഗ്ഗങ്ങള്‍ റെഡിയാക്കിത്തരാറുണ്ട്. അതുകൊണ്ട് തലയില്‍ മുണ്ടിട്ട് ബുക്കീസിന്റെ അടുത്ത് പോകേണ്ട അവസ്ഥയില്ല.ഇന്റര്‍നെറ്റിന്റെ ഓരോ ഗുണങ്ങളേ...

അപ്പോ പറഞ്ഞുവന്നത്, ഞാന്‍ കണ്ട പുതിയ അവതാരത്തെ പറ്റി. ജൂലായ് ഒന്നിന് www.bidrivals.com എന്ന ഒരു പുതിയ bidding site 16 രാജ്യങ്ങളിലായിത്തുടങ്ങി. അതിന്റെ TV ad കണ്ടപ്പോള്‍ തന്നെ ഞാന്‍ തലയും കുത്തി വീണു. ദാ..ദിവിടെ.കലക്കന്‍. ഇവനാണ് ചൂതാട്ടത്തിന്റെ അന്തിക്രിസ്തു. എന്നാല്‍ പിന്നെ ഒന്ന് കാണുക തന്നെ.
www.bidrivals.com ഉടനെ പോയിക്കണ്ടു. കലക്കന്‍, ആ പച്ചയും വെള്ളയും ഹൌ. ഒറ്റയിരുപ്പിന് മുഴുവന്‍ വായിച്ചു, അവര് ഒരു bid, free ആയികൊടുക്കുന്നുണ്ടത്രേ. സന്തോഷായി. ഏകദേശം e bay പോലെ തന്നെ. നമ്മുടെ e bay experience ഇതിലിട്ട് ഒരു പെട പെടയ്ക്കാം, യേത്. ഒരു കുളിര്, അതങ്ങിനെ മേലാസകലം ഇക്കിളിയിട്ടു കളിച്ചു. ഒരു വ്യത്യാസം മാത്രം. e bay യില്‍ നമുക്ക് ഒരു guarantee യുമില്ല, നല്ല സാധനം കിട്ടുമെന്ന്. ഡുപ്ലിയാണോ, refurbished ആണോ, കുന്നംകുളമാണോ എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷെ, ഈ പുതിയവന്‍ വില്‍ക്കുന്ന എല്ലാം branded items. 32ഇഞ്ച് ടീ.വി സംസ്ങ്ങ്, wee, sony playstation, canon 50D camera, Nikon 90, Canon Cam corder, എന്നു വേണ്ട എനിയ്ക്ക് വേണ്ടാത്ത എല്ലാ സാധനങ്ങളും ഒരു യുറോയ്ക്കും രണ്ടു യുറോയ്ക്കും വില്‍ക്കാന്‍ വെച്ചിരിയ്ക്കുന്നു. ആവശ്യമില്ലാത്ത സാധങ്ങളാണെങ്കിലും ഒരെണ്ണം വാങ്ങിയാല്‍ ഒരെണ്ണം free എന്ന് കണ്ടാല്‍ പിന്നെ എന്റെ പോക്കറ്റിലെ കാശ് താനെ ഇറങ്ങിപ്പോയി എനിയ്ക്ക് വാങ്ങിത്തരാറുണ്ട്, അല്ലാതെ ഞാനായിട്ട് വാങ്ങിയ്ക്കാറില്ല. ആ സെറ്റപ്പായതുകൊണ്ട് ഉടനെതന്നെ ചാടിക്കേറി രജിസ്റ്റര്‍ ചെയ്തു.
വളരെയധികം impressive ആണ് സെറ്റപ്പ്. bid start ചെയ്യുന്നത് 0.01 യുറോയില്‍ നിന്ന്. അല്ലെങ്കില്‍ അതിനനുസരിച്ച currency യില്‍. ആസ്ത്രേലിയായിലും യു.കെ യിലും കറന്‍സിയ്ക്കനുസരിച്ച് മാറ്റം വരാം. ഒരു bid ന് 0.50 euro ആണ് ചാര്‍ജ്. ഓരോതവണ ബിഡ് ചെയ്യുമ്പോഴും 0.01 യൂറോ വച്ച് കൂടിക്കൊണ്ടിരിയ്ക്കും. ഉദാഹരണത്തിന് ഇപ്പോള്‍ കാണുന്ന ടി.വിയുടെ വില 0.01 യുറോ. ഓരോ തവണ ബിഡ് ചെയ്യുമ്പോഴും അത് 0.01 യൂറൊ കൂടിക്കൊണ്ടിരിയ്ക്കും. അപ്പോള്‍ ടി.വിയുടെ യഥാര്‍ത്ഥ വില 1300 യുറോ ആണെങ്കിലും നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍ 1 യൂറോയ്ക്ക് ലഭിയ്ക്കാന്‍ സാധ്യതയുണ്ട്. ഈ സാധ്യതയാണ് ഞാന്‍ മേലെപ്പറഞ്ഞ പ്രലോഭനം. 32 ഇഞ്ച് സാംസങ്ങ് ടി.വി ഒരു യുറോയ്ക്ക്. അങ്ങിനെ ഒരു 10 യൂറോയ്ക്ക് വീടുമുഴുവന്‍ പലതരം സാധനങ്ങള്‍, ഉറക്കം വര്വോ?
ടി.വി അപ്പോഴും 1 യൂറോ ആയിട്ടില്ല. പത്തുപതിനഞ്ച് പേര്‍ തകര്‍ത്ത് ബിഡ് ചെയ്യുന്നുണ്ട്. അപ്പോഴാണ് എന്റെ ബ്രെയിനിന്റെ കണക്കു വിഭാഗം ഓണായത്. അവന്‍ കണ്ടുപിടിച്ചത് ഇങ്ങിനെ.
ഒരു ബിഡ് ചെയ്യാന്‍ ബിഡ്ഡര്‍ക്ക് ചാര്‍ജ് 0.50 euro.
bidd increment after every bid 0.01 euro.
ബിഡ്ഡിങ്ങ് 100 euro ആകുമ്പോള്‍ ആകെ ബിഡ്ഡ് = 100/0.01 =10000.
10000 ബിഡ്ഡിന് വേണ്ട ചാര്‍ജ് = 10000 * 0.50 = 5000 euro.
ഒരു ടി.വിയുടെ വില = 1300 euro.

കമ്പനിയ്ക്ക് ലാഭം = 3700 യൂറൊ. ഹോ...ഇതെന്റെ ബുദ്ധിയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി.

പക്ഷേ, വര്‍ഷങ്ങളായി കാശുകളഞ്ഞ് പരിചയമുള്ളത് കൊണ്ട് ഒന്ന് detailed ആയി വായിച് പഠിച്ചിട്ട് മതിയെന്ന് ആരോ പറഞ്ഞ പോലെ. എന്നാപ്പിന്നെ അങ്ങിനെ,ഗൂഗിള്‍ പുസ്തകം തുറന്നു, വായന തുടങ്ങി. പലതവണ കാശു പോയ ചങ്ങാതിമാര്‍ മറ്റുള്ളവര്‍ക്ക് ഒരു റെഫറന്‍സിനുവേണ്ടി ഇതുപോലെ ഓരോ കഥകള്‍ എഴുതിവിടാറുണ്ട്. അതൊക്കെ പരതി തിരിച്ചു വന്നു. അതോടെ എന്റെ ധൈര്യം ചോര്‍ന്ന് പോയി. എനി ബാക്കിയുള്ളവര്‍ കാശുകളയുന്നത് കണ്ടിരിയ്ക്കാം എന്ന് കരുതി. അതാ വരുന്നു, എന്റെ ഇഷ്ടപ്പെട്ട കേമറ.Canon EOS 50D with 18-200mm Lens. Market Price 1600 Euro. ബിഡ്ഡിങ്ങ് തുടങ്ങുന്നത് വെള്ളിയാഴ്ച 13.30 ന്. ഇതിന് മുന്‍പ് ആ ക്യാമറ വിറ്റു പോയത് 58 യൂറോയ്ക്ക്.

ബാല്‍ക്കെണിയില്‍ തന്നെ സീറ്റ് പിടിച്ച് കാഴ്ച തുടങ്ങി. 23 പേര്‍ മുട്ടനിടിയാണ്, ഈ ക്യാമറയ്ക്ക് വേണ്ടി. ഞാനും കൂടിയേനെ. പക്ഷെ, ധൈര്യമില്ലല്ലോ. അതില്‍ ഒരു മണിക്കൂറിനു ശേഷവും രണ്ട് പേരുകള്‍ ഞാന്‍ ശ്രദ്ധിച്ചു. orbitalmotion നും ponti6 ഉം.കുറെക്കഴിഞ്ഞ് നോക്കിയപ്പോള്‍ പരിചയമുള്ള പേരില്‍ orbitalmotion മാത്രം ബാക്കിയുണ്ട്. ഇങ്ങിനെ ആക്രാന്തം കാണിയ്ക്കുന്നത് ബിഡ്ഡിങ്ങിലെ ഒരു തന്ത്രമാണ്, താന്‍ ഇത് വാങ്ങിയിട്ടേ അടങ്ങൂ എന്ന ഒരു message ലോകത്തിന് കൊടുക്കാനും, ബാക്കിയുള്ളവരൊക്കെ വിട്ടുപോടാ എന്ന് പറയാനും. അതോടെ ഞാന്‍ ഉറപ്പിച്ചു, ഓ ഇതവന്‍ കൊണ്ട് പോയി.
ഇന്ന് ഞായറാഴ്ച. ആ കേമറയില്‍ ബിഡ്ഡീങ്ങ് തുടങ്ങിയിട്ട് രണ്ടു ദിവസമായി. orbitalmotion ഇപ്പോഴും ബിഡ്ഡ് ചെയ്യുന്നുണ്ട്. ഇതിനിടയ്ക്ക് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പല തവണ ഞാന്‍ കയറി നോക്കിയപ്പോഴും പുള്ളിയുണ്ട്.
ഇന്നത്തെ സ്ഥിതി വിവരക്കണക്ക്. ബിഡ്ഡിങ്ങ് നടക്കുന്നത് = 189 യുറൊ.
അതായത് 18900 ബിഡ്ഡുകള്‍.
ആള്‍ക്കാര്‍ ചിലവാക്കിയത് 18900*0.50 യൂറോ = 9450 യൂറോ.
കേമറയുടെ വില = 1600 യൂറോ.
കമ്പനിയ്ക്ക് ലാഭം = 9450-1600 =7850 യുറോ.

ഇനി orbitalmotion എന്ന ചങ്ങാതിയ്ക്ക് എന്ത് സംഭവിച്ചെന്ന് നോക്കാം.
ഓരോ തവണ ബിഡ് ചെയ്യുമ്പോഴും 15 സെക്കന്റായി ബിഡ്ഡിങ്ങ് റ്റൈം റിസെറ്റ് ചെയ്യും. ആ സമയത്തിനുള്ളില്‍ ആരും ബിഡ് ചെയ്തില്ലെങ്കില്‍ സാധനം നമുക്ക് സ്വന്തം. പക്ഷെ, ഈ കേസില്‍ അങ്ങിനെ സംഭവിച്ചില്ല. ആരെങ്കിലും കയറി ബിഡ്ഡ് ചെയ്തുകളയും. ഈ സൈറ്റില്‍ ഒരു ബിഡ് ഏജന്റ് എന്ന് ഒപ്ഷനുണ്ട്. അതില്‍ സെറ്റ് ചെയ്താല്‍ അവന്‍ നമുക്ക് വേണ്ടി ബിഡ്ഡ് ചെയ്തുകൊള്ളും. കണക്ക് കൂട്ടുകയാണേങ്കില്‍ ഒരു മിനുട്ടില്‍ 4 തവണ ബിഡ്ഡ് ചെയ്യാം. ഒരു മണിക്കൂറില്‍ 240 തവണ. ഇതില്‍ മൂന്നിലൊന്ന് orbitalmotion എന്ന ബിഡ്ഡറുടെതാണേങ്കില്‍ ഒരു മണിക്കൂറില്‍ 80 ബിഡ്ഡ്. അങ്ങിനെ 48 മണിക്കൂറില്‍ 3840 ബിഡ്ഡ്.
അതായത് 3840 * 0.50 യൂറോ = 1920യൂറോ.
കേമറയുടെ വില 1600 യൂറോ.
ഇപ്പോള്‍ orbitalmotion ബിഡ്ഡില്‍ ജയിക്കുകയാണെങ്കില്‍ അയാള്‍ക്ക് ചിലവാകുന്നത് 1920 യൂറോ + 189 യൂറോ(current bid price) = 2109 യൂറോ.
പുള്ളി കടയില്‍ പോയി വാങ്ങുകയാണെങ്കില്‍ 1600 യൂറോയ്ക്ക് സാധനം കയ്യിലിരുന്നേനെ. ഇനിയിപ്പോ ഇട്ടിട്ട് പോകാന്‍ പറ്റുമോ? 1920 യൂറോ ചിലവാക്കിയതല്ലേ? ഇനിയും ബിഡ്ഡ് ചെയ്യുക തന്നെ.....ഹാ...കഷ്ടം.
ഇപ്പോള്‍ കിട്ടിയത് : Orbitalmotion, camera സ്വന്തമാക്കി, 2126 + 207.50 യുറോ കൊടുത്ത്. മാര്‍ക്കറ്റ് വാല്യൂവിനേക്കാള്‍ 733 യൂറോ കൂടുതല്‍ കൊടുത്ത്.

അപ്പോള്‍ പറഞ്ഞുവന്നത് പ്രലോഭനം...ഹാ, അതുകാരണം ഞാന്‍ ഇതാ ഇവിടെ ഈ സൈറ്റും തുറന്ന് വെച്ച് സ്ഥിതിവിവരക്കണക്ക് നോക്കി(റബ്ബറിന്റെയല്ല) ഇങ്ങിനെയിരിയ്ക്കുന്നു.മുട്ടനാടിന്റെ ഇടി കണ്ട് രസിയ്ക്കുന്ന കുറുക്കനെ പ്പോലെ...
എപ്പോഴാണോ എന്തോ......

പിന്നെ,കാശുകളയലിന്റെ അസുഖമുള്ള ചേട്ടന്മാരും ചേച്ചിമാരും ഒന്നു പോയി നോക്കിക്കൊള്ളൂ.. http://www.bidrivals.com/
.


Another example of bad bidding.


അഭിപ്രായങ്ങള്‍

 1. ഒരു പ്രലോഭനത്തിന്റെ വിവരണം, അനുഭവം

  മറുപടിഇല്ലാതാക്കൂ
 2. ഇതു പറഞ്ഞു തന്നതിനു നന്ദി...
  ഈ പറഞ്ഞ സൂക്കേട് ഉള്ള ഒരാളാണ് ഞാനും...

  I can resist anything... but temptation..
  എന്നു ഓസ്കാര്‍ വൈല്‍ഡ് പറഞ്ഞിട്ടുണ്ട്..
  എന്നാലും...
  ഈ സൈറ്റില്‍ ഞാന്‍ മൂക്കും കുത്തി വീഴില്ല.
  സത്യം സത്യം സത്യം.. മൂന്നു പ്രാവശ്യം.

  ആ സൈറ്റ് എന്റെ മെഷീനില്‍ ബ്ലോക്ക് ചെയ്തിട്ടു തന്നെ ബാക്കി കാര്യം...

  :D

  മറുപടിഇല്ലാതാക്കൂ
 3. ബിഡ് മുന്നോട്ട് കൊണ്ടുപോകുന്നത് കമ്പനി കാശ് കൊടുത്ത ആളുകള്‍ ആകാനും സാധ്യത ഉണ്ട്....

  മറുപടിഇല്ലാതാക്കൂ
 4. കുട്ടു പറഞ്ഞതുപോലെ കമ്പനിക്കാരുടെ കളിയുണ്ടാകും. കയറ്റിവിളിക്കുന്നതില്‍ മാത്രമല്ല, തുടക്കത്തിലെ ബിഡ്ഡിംഗ്‌ പങ്കാളിത്തത്തിലും. എന്തെല്ലാമെന്തെല്ലാം തട്ടിപ്പുകള്‍...!!!

  മറുപടിഇല്ലാതാക്കൂ
 5. ഒരു തട്ടിപ്പിന്റെ കഥ പറഞ്ഞുതന്നതിന് നന്ദി...അത് വഴി പോകാതെ ശ്രദ്ധിക്കാമല്ലോ

  മറുപടിഇല്ലാതാക്കൂ
 6. ഇപ്പോള്‍ കിട്ടിയത് : Orbitalmotion, camera സ്വന്തമാക്കി, 2126 + 207.50 യുറോ കൊടുത്ത്. മാര്‍ക്കറ്റ് വാല്യൂവിനേക്കാള്‍ 733 യൂറോ കൂടുതല്‍ കൊടുത്ത്

  മറുപടിഇല്ലാതാക്കൂ
 7. ഇതൊരു നല്ല മുന്നറിയിപ്പ്ണ്. ലാഭത്തിന്റെ പ്രലോഭനങ്ങളിൽ വീഴുന്ന എന്നെപ്പോലുള്ളവർക്ക്. നന്ദി, നാട്ടുകാരാ

  മറുപടിഇല്ലാതാക്കൂ
 8. എല്ലാവര്‍ക്കും നന്ദി,
  എനിയ്ക്കും തോന്നിയിരുന്നു ഇതില്‍ കമ്പനിക്കാരുടെ കളിയുണ്ടെന്ന്. അവര്‍ അവകാശപ്പെടുന്നത്, കമ്പനി ജോലിക്കാര്‍ക്കും, ബന്ധുക്കള്‍ക്കും ബിഡ് ചെയ്യന്‍ കഴിയില്ലെന്നാണ്.
  എന്നാലും വല്ലാത്ത ഒരു tempting ആണ്. very lucrative business.

  മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ്‌ സി.ടി.സ്കാന്‍?

ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍‍?
Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു.എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി?

മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടിരിക…

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല,

അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ...

എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്.

അറിയാവുന്നവര്‍ പറഞ്ഞുതരിക.

ഒരു ഐറിഷ് വാരാന്ത്യ ചിത്രങ്ങള്‍

കുറെ നാളുകള്‍ക്ക് ശേഷം ഒരു വാരാന്ത്യം ചിലവഴിയ്ക്കാന്‍ വീടും കുടുക്കയും പൂട്ടിയിറങ്ങി.
അങ്ങിനെ ഗാല്‍‌വേ എന്ന പ്രകൃതി രമണീയമായ സ്ഥലത്ത് മൂന്ന് ദിവസം.
അവിടെ വളരെ ഭംഗിയുള്ള ഒരു ഭാഗമുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് 200 മീറ്ററോളം ഉയരത്തില്‍ നില്‍ക്കുന്ന ക്ലിഫ്സ് ഓഫ് മോഹര്‍. ഇത് (CO.CLARE ലാണ്).
അവിടെ അടുത്താണ് match maker എന്ന സിനിമ എടുത്തത്. നല്ല ഒരു ചിത്രം, ഐറിഷ് ഗ്രാമാന്തരീക്ഷത്തെ അമേരിക്കന്‍ കണ്ണിലൂടെ കാണുന്ന ഒരു ചിത്രം.
അവിടെ ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക (മോഹര്‍ ക്ലിഫ്).
എന്റെ മറ്റു ചില ചിത്രങ്ങള്‍