ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആശുപത്രികള്‍ പഠിയ്ക്കുന്നു

മലയാളമനോരമയിലെ ഒരു വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു. കേരളത്തിലെ 5 മെഡിയ്ക്കല്‍ കോളേജുകളിലെയും ഒ.പി നിര്‍ത്തലാക്കുന്നു എന്നതാണത്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്യമായി അസുഖമില്ലാത്ത ഒട്ടനവധി പേര്‍ കടന്നുകയറി, പലപ്പോഴും ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കര്‍ഹപ്പെട്ട ചികിത്സ കിട്ടാതെ പോവാറുണ്ട്. തീര്‍ച്ചയാണ്, പ്രായൊഗികതലത്തില്‍ ഇതിന് ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. എന്നാലും കാലം ഈ തീരുമാനം ശരിയെന്ന് കാണിച്ചുതരുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. വാര്‍ത്ത ഇവിടെ . ഇതിവിടെ നിന്നാല്‍ പോരാ. രാജ്യത്തെ പ്രധാന ആശുപത്രികളെല്ലാം ഇതുപോലെ റഫറല്‍ ആശുപത്രികളാക്കണം. ജനങ്ങള്‍ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലും ജില്ലാ ആശുപത്രികളിലും പോകാന്‍ പഠിയ്ക്കണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യക്കാരുണ്ടാകണം. ഉത്തമമായ ചികിത്സകളും റിസര്‍ച്ചുകളും അവിടെനിന്നുണ്ടാവണം. എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ? ഇത് ഞാന്‍ പണ്ട് ND TV വാര്‍ത്ത കണ്ടെഴുതിയതാണ്. അന്ന് ആശുപത്രിയ്ക്ക് പുറത്ത് ദിവസങ്ങളോളം കാത്ത് നില്‍ക്കേണ്ടി വരുന്ന രോഗികളേക്കുറിച്ചുള്ള ഒരു റിപ്പോറ്ട്ടായിരുന്നു അതെന

മാധ്യമവിചാരവും വിചാരണയും

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചൂടുപിടിച്ച ചര്‍ച്ചകളില്‍ നിന്ന് ഒരു സാധാരണക്കാരന്‍ മാധ്യമങ്ങളില്‍ നിന്ന് എന്താണ് പ്രതീക്ഷിയ്ക്കുന്നത് എന്ന് ചിന്ത ഉയര്‍ന്നുവന്നിരുന്നു. ക്രൈം റിപ്പോര്‍ട്ടിങ്ങ് മാധ്യമങ്ങളില്‍ നടക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും പലപ്പോഴും കുറ്റവാളിയുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കപ്പെടുന്നില്ലെന്നും ഞാന്‍ കരുതുന്നു. മാധ്യമധര്‍മ്മങ്ങളെക്കുറിച്ച് നല്ല ഒരു ലേഖനം ഡോ.സെബാസ്റ്റ്യ്ന്‍ പോളിന്റേതായി മാത്രുഭൂമിയില്‍. ഇവിടെ വായിയ്ക്കാം .

സിയാബ്: നീ ചെയ്യേണ്ടത്

സിയാബ്, എനിയ്ക്ക് നിന്നെയറിയില്ല. നിന്നെക്കുറിച്ച് ഞാന്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചത് ഒരാള്‍ക്കൂട്ടം നിന്നെ കല്ലെറിയുന്നത് കണ്ടിട്ടാണ്. നീ തെറ്റുചെയ്തിട്ടുണ്ടോ എന്ന് എനിയ്ക്കറിയില്ല. പക്ഷേ, നിന്നെക്കല്ലെറിയാനും നിന്നെ ചെളി വാരിയെറിയാനും ഇവര്‍ക്ക് ആര് അംഗീകാരം കൊടുത്തു? തെറ്റുകളിലെ ഉത്തരങ്ങള്‍ തേടേണ്ടത് ചന്തയിലല്ല. ഈ രാജ്യത്ത് നിയമമുണ്ട്, അതിന്റെ സംരക്ഷകരുണ്ട്. അവര്‍ ഏറ്റെടുക്കട്ടെ ആജോലികള്‍. അവര്‍ പറയുന്നു, നീ കള്ളനാണെന്ന്. ഒരാളുടെ കയ്യില്‍ നിന്ന് കാശുവാങ്ങിയെന്നും നിനക്ക് അസുഖമാണെന്നും നീ ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി. വേറെയാരും നിനക്കെതിരെ ആരോപണങ്ങളുമായി വരാത്ത സ്ഥിതിയ്ക്ക് നിന്റെ ഉത്തരങ്ങള്‍ പബ്ലിക് ആവേണ്ട ആവശ്യമില്ല. നീ ചെയ്യേണ്ടത്: കാശുവാങ്ങിയ വ്യക്തിയെ വിളിച്ച് അവരുടെ എല്ലാ സംശയങ്ങളും തീര്‍ത്തുകൊടുക്കുക. മറ്റാരാടും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയോ വെളിപ്പെടുത്തുകയോ ചെയ്യേണ്ട. മറ്റുള്ളവര്‍ക്ക് നീ കള്ളനാണെന്ന് സംശയമുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ ഇവിടെ നിയമവ്യവസ്ഥയുണ്ട്, അവരതിന്റെ വഴി നോക്കട്ടെ! മറ്റാരും നീ കബളിപ്പിച്ചുഎന്ന് പറഞ്ഞ് മുന്നോട്ട് വരാത്ത കാലത്തോളം നിന്റെ ഉത്തരങ്ങള്‍ നിനക

ഐ.എ.എസു കാരും സി.ഐ.ഡികളും

കുറച്ചുദിവസങ്ങളായി ഒരു മനുഷ്യന്റെമേല്‍ എല്ലാവരും കുതിര കയറുന്നു. വായില്‍തോന്നിയത് മുഴുവന്‍ വിളിച്ചുപറയുന്നു, തെറ്റിദ്ധാരണ പരത്തി ധനാപഹരണം നടത്തിയെന്ന് ആരോപിയ്ക്കുന്നു. ഇവിടെ കുറ്റാരോപിതന്‍ ഞാനിതുവരെ വായിയ്ക്കാത്ത ഒരു ബ്ലോഗിനുടമയും, മറ്റു പ്രിന്റ്,വിഷ്വല്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ വന്നിട്ടുമുള്ള ഒരു യുവാവാണ്. അയാളുടെ ഭൂതകാലം എല്ലാവര്‍ക്കും സുപരിചിതം, അതേക്കുറിച്ച് എല്ലാ ബൂലോകര്‍ക്കും ഒരേ അഭിപ്രായം. എന്തുകൊണ്ട് ബൂലോകപത്രപ്രവര്‍ത്തകര്‍ എന്ന് സ്വയം ചമയുന്ന ചിലര്‍ ഈ ഇന്‍‌വെസ്റ്റിഗേറ്റീവ് ആക്രാന്തം കാണിയ്ക്കുന്നു? കാണിക്കേണ്ടിയിരുന്നത് ചങ്കൂറ്റമല്ലേ? അയാള്‍ ഒരു കള്ളനാണയമാണെങ്കില്‍ സൈബര്‍പോലീസില്‍ കേസ് കൊടുത്ത് യഥാര്‍ത്ഥവിവരങ്ങള്‍ പൊതുജനത്തിന് എത്തിയ്ക്കുകയല്ലേ വേണ്ടത്? മറിച്ച് ഉണ്ടായത് സ്വന്തം ബ്ലോഗില്‍ അയാളെക്കുറിച്ച് ശരിയായതോ അല്ലാത്തതോ ആയ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിയ്ക്കുകയും അതുവഴി വ്യക്തിഹത്യ നടത്തുകയുമാണ് ചെയ്തത്. ഒരു വ്യക്തിയെക്കുറിച്ച് അയാളുടെ സമ്മതമില്ലാതെ അയാളുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന തരത്തില്‍ പൊതുസ്ഥലത്ത് ചര്‍ച്ച ചെയ്യുന്നത് തീര്‍ച്ചയായും മര്യാദകേടാണ്. പരാമര്‍ശവിധേയനാ