ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2007 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചായക്കോപ്പ

ഇതു നിങ്ങളു വിചാരിക്കുന്നതുപോലെ ഒരു വലിയ കഥയൊന്നുമല്ല. എന്റെ മൂന്നാമത്തെ ചായക്കോപ്പയും ഓഫീസില്‍ നിന്ന് കാണാതായപ്പോള്‍ (അടിച്ചു മാറ്റപ്പെട്ടപ്പോള്‍) ഞാന്‍ വാങ്ങിയ മഞ്ഞക്കോപ്പ പെയിന്റടിച്ച് വൃത്തികേടാക്കിയതാണ് നിങ്ങള്‍ കാണുന്നത്. അങ്ങിനെയെങ്കിലും ഇത് അടിച്ചുമാറ്റപ്പെടാതിരിക്കട്ടേ!!!

ഞാന്‍‌ ഒരു പത്രക്കാരനല്ല, പത്രധര്‍‌മ്മം എനിക്കറിയില്ലാ...

ഈ ചിത്രങ്ങള്‍ എന്റെ മനസ്സിലുണ്ട്, കുറെ നാളുകളായി. അവക്കെന്റെ ഉറക്കം കളയാനായിട്ടില്ലെങ്കിലും ഒരസ്വസ്ഥത എന്നിലുണ്ടാക്കാന്‍ അവയ്ക്കു കഴിഞ്ഞു എന്നത് അസത്യമാകില്ല. ഈ അസ്വസ്ഥത ഭയമോ, അനുബന്ധ വികാരങ്ങളോ ഉളവാക്കുന്നതല്ലാ, മറിച്ച്‍ അവയുടെ ശരി തെറ്റുകളെക്കുറിച്ചാണ് എന്റെ വിചാരങ്ങള്‍. ചാനലുകളില്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍, പരിപാടികള്‍ എന്നിവയാണ് ഈ ചിന്തകള്‍ക്കാധാരം. വിവിധ ചാനലുകള്‍ ഈയിടെയായി അവരുടെ ‘സര്‍ഗ്ഗാത്ത്മകത’ വെളിവാക്കുന്നത് ഏറ്റവും പച്ചയായി വാര്‍ത്തകള്‍ ചിത്രീകരിച്ചുകൊണ്ടാണ്. ഞാന്‍ ഒരു പത്രക്കാരനല്ലാ, പത്രധര്‍മ്മം എനിക്കറിയില്ലാ, എന്നാലും വായനയുടെയും കാഴ്ചയുടെയും അതിര്‍വരമ്പുകള്‍ ഇതു സംബന്ധിച്ച് നമ്മള്‍ നിശ്ചയിരുന്നത് മാറുന്നുവോ എന്നെനിക്ക് സംശയം. ഇതിനെക്കുറിച്ച് ഞാന്‍ നടത്തിയ വായനയില്‍ ലോകര്‍ മുഴുവന്‍ ഇങ്ങിനെ പലവിധത്തിലുള്ള അടിച്ചേല്‍പ്പിക്കലുകളില്‍ അസ്വസ്ഥരാണെന്ന് എഴുതപ്പെട്ട് കണ്ടു. 1. മൃതദേഹങ്ങള്‍: അപമൃത്യുവിനിരയായവരെയാണ് ചാനലുകള്‍ക്കേറെയിഷ്ടം. അറ്റുപോയ കാലുകള്‍, ഒടിഞ്ഞു നുറുങ്ങിയ കൈകാലുകള്‍, കഴുത്തറ്റ ദേഹം, മീനും മറ്റു ജലജീവികളും തിന്ന് വികൃതമാക്കിയ മുഖം, വെള്ളം കുടിച്ച് വയറു വീര്‍ത്ത...
ഇത് NDTV വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയത്: ഭാരതത്തില്‍ സാധാരണക്കാരന് ചികിത്സ അപ്രാപ്യമാവുന്നുവോ?. ഇത് വേദനയുണ്ടാക്കുന്ന ഒരു സത്യമാണ്, എന്താണെന്നു ചോദിച്ചാല്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും പൌരന്മാര്‍ ആരോഗ്യമന്ത്രാലയം വഴിയോ ഇന്‍ഷുറന്‍സ് കമ്പനീകള്‍ വഴിയോ ചികിത്സക്ക് ഇന്ത്യയിലേക്ക് കയറ്റിയയക്കപ്പെടുമ്പോള്‍ ദാരിദ്ര്യരേഖയ്ക്കു താഴേയുള്ള ശരാശരി ഭാരതീയന്‍ ചികിത്സ കിട്ടാതെ ആശുപത്രി മതിലുകള്‍ക്ക് പുറത്ത് മരിച്ചു വീഴുന്നു. ഇതു വായിക്കുന്നവരില്‍ ഒരാള്‍ പോലും ഗവര്‍മ്മെന്റ് ആശുപത്രികളില്‍ ചികിത്സിക്കപ്പെടാന്‍ പോയിക്കാണില്ല; നാം മലയാളികള്‍ ലോകത്തിന് തന്നെ അത്ഭുതമാണ്,മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് ശരാശരി മലയാളിയുടെ ആരോഗ്യം വളരെ മെച്ചപ്പെട്ടതാണ്. ഈ 3 കോടി വരൂന്ന ജനത്തെ ഗവര്‍മ്മെന്റെങ്ങിനെ സേവിക്കുന്നു? തെറ്റി, സ്വകാര്യമേഖല യാണ് നമ്മളെ സേവിക്കുന്നത്. കൃസ്ത്യന്‍ മിഷണറിമാര്‍ ചെയ്ത / ചെയ്യുന്ന സേവനം അവിടെയാണ് നാം മനസ്സിലാക്കേണ്ടത്. എന്താണ് നമ്മുടെ പാളിച്ചകള്‍? 1950ല്‍ 120 ലക്ഷം ജനങ്ങളുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് അതിന്റെ ഇരട്ടിയിലേറെ ജനങ്ങളുണ്ട്. 1950 ല്‍ പാവപ്പെട്ടവന് ലഭിച്ച ആരോഗ്യപാലനം 2001 ആയപ്പോഴേക്കും ...

അംബിയുടെ പോസ്റ്റില്‍ ഇട്ട കമന്റ്.

വളരെ നന്നായി പറഞ്ഞിരിക്കുന്നു, കേരളത്തിലെ പൊതുജനാരോഗ്യത്തിന്റ്റെ കാര്യം. അംബിയുടെ പോസ്റ്റ് ഇവിടെ .ഇതു മുഴുവന്‍ എഴുതിവെച്ചപ്പോള്‍ തോന്നി, കാണിച്ചത് തോന്ന്യാസമായെന്ന്. ഇത്രേം വലിയൊരു കമന്റ് വേണ്ടായിരുന്നു. തത് വിഷയത്തില്‍ ഞാന്‍ തോന്ന്യസിച്ചത്..... വളരെ നന്നായി. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട, ഇനിയും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എങ്ങിനെ ഈ വിഷയങ്ങള്‍ ജനങ്ങളിലേത്തിക്കും, ജനപ്രതിനിധികളിലെത്തിക്കും?ഗവര്‍മ്മെന്റിലെത്തിക്കും? സംഘടനാശക്തി ഒന്നുകോണ്ടു തന്നെ...അംബി പറഞ്ഞതുപോലെ പേ റിവിഷിന്‍ മാത്രം സംഘടനാ അജണ്ടയില്‍ ഒതുക്കുന്ന സംഘടനകള്‍ ഉള്ളപ്പോള്‍, അതു സാധ്യമല്ലാതാകുന്നു. പിന്നെയുള്ളൊരു വഴി വിദ്യാഭ്യാസം ആകുന്നു. ബോധവല്‍ക്കരണം, ജനങ്ങളിലേക്ക് എത്രയും വേഗം എത്തിക്കുക.അംബിയെപ്പൊലെയുള്ളവരുടെ ലേഖനങ്ങള്‍ പത്രമാധ്യമങ്ങളില്‍ വരണം, allied medical profession എന്താണെന്നു ജനങ്ങള്‍ മനസ്സിലാക്കണം. ഒരു ഗവര്‍ണ്ണറെ മെഡിക്കല്‍ കോളെജില്‍ കൊണ്ടുപോയി കൊന്നവരാണു നമ്മള്‍, എന്നാലും പഠിക്കുകയില്ല.എവിടെയാണു നമ്മള്‍ക്ക് തെറ്റ് പറ്റിയത്?ഒരളവു വരെ സമാന്തര ഗവര്‍മ്മെന്റ് ആശുപത്രികള്‍ നടത്തുന്ന ക്രിസ്തീയ സ്ഥാപനങ്ങളെ പഴി പറയേണ്ടീ വര...

എന്റെ ആദ്യത്തെ ഭാര്യ...

ഇന്നലെ ജോലി കഴിഞ്ഞുവന്നയുടനെ ലാപ്ടോപ് എടുത്ത് മടിയില്‍ വെച്ച് മെയില്‍ ചെക്കു ചെയ്യുകയായിരുന്നു. വാതില്‍ തുറന്ന ശബ്ദം കേട്ട് തനയന്‍, വന്നതാര് എന്നു തിരക്കാന്‍ ലിവിങ്‌റൂമില്‍ അമ്മയുടെ അരികില്‍ നിന്ന്, മുട്ടുകാലിലിഴഞ്ഞ് ഹാളിലേക്ക് വന്നു, കൂടെ മാതാശ്രീയും. അവിടെ ആരെയും കാണാതായപ്പോള്‍ വച്ചു പിടിച്ചു സ്റ്റ്ഡിറുമിലേക്ക്. എന്നെക്കണ്ട വഴി എണീറ്റിരുന്നൊരു ചാട്ടം, അത് എന്നെ എടുത്ത്കൊള്ളൂ എന്നുള്ളതിന്റെ സൂചനയാണ്. അപ്പോഴാണ് വാമഭാഗത്തിന്റെ കമന്റ്, ‘ഉണ്ണ്യേ, അച്ഛന്‍ ആദ്യഭാര്യേട കൂടെയാണെടാ, വെറുതെ വിടണ്ടാ’(കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ഈ ലാപ്റ്റൊപ് അവള്‍ക്ക് എന്റെ ആദ്യഭാര്യയാണ്). എന്നിട്ട് എന്നോട്, യുദ്ധത്തിനിറങ്ങുന്നതിന് മുമ്പ് തിട്ടൂരം വായിക്കുന്നതുപോലെ, ‘ഇന്ന് ഞങ്ങള് ശരിയാക്കിത്തരാം’ എന്നൊരു ഭീഷണീം. പ്രതിപക്ഷ ബഹുമാനം എനിക്കിഷ്ടപ്പെട്ടു, ധര്‍മയുദ്ധമായിരിക്കുമല്ലോ, പറഞ്ഞിട്ടാണല്ലോ തല്ലാന്‍ പോകുന്നത്... കേട്ട പാതി, കേള്‍ക്കാത്ത പാതി, തനയന്‍ തന്റെ ഭൂതഗണങ്ങളായ ടെഡി ബെയര്‍ വേതാളം, പീക് അ പൂ ഡോഗ് ഭൈരവന്‍, സ്കൂബിഡൂ ഭൈരവന്‍, ആല്‍‌ഫി ഡോള്‍ കാളി തുടങ്ങിയവരുമായി അണിനിരന്ന് കഴിഞ്ഞു. പിന്നെ യുദ്ധമുറയില്‍ അണികള്‍ക്...