വരണ്ണമഴയായ്, വരണ്ണമഴയായ്... വിഢിപ്പെട്ടി തകര്‍ക്കുകയാണ് ഈ പരസ്യഗാനങ്ങള്‍; ഇതു മാത്രമോ? വന്നതും വരാന്‍ പോകുന്നതുമായ നൂറനേകം വേറെയും. ഇതിലും കഷ്ടമാണ് 3 സ്കൂള്‍ കുട്ടികള്‍ നടത്തുന്ന സംസാരം, ഏതോ മിഠായിയെക്കുറിച്ച്... മലയാളം സംസാരിച്ച് നശിപ്പിക്കപ്പെടുന്നതിനെപ്പറ്റി ഒട്ടനേകം ലേഖനങ്ങള്‍ വന്നു കഴിഞ്ഞുവെങ്കിലും അതിനു കാരണക്കാരെ ആരും ഒന്നും പറഞ്ഞുകണ്ടില്ല. ടി.വി എന്ന മാധ്യമം നമ്മുടെ തലമുറയെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. എന്തു കൊണ്ടാണ് പരസ്യങ്ങളില്‍ മലയാളികള്‍ മലയാലവും വരണ്ണമഴയും കേള്‍ക്കുന്നത്? ഇതു ചോദിക്കുന്നത് അല്‍പ്പം കുറ്റബോധത്തോടെയണെന്ന് പറയാതെ വയ്യ. കാരണം ‘കദലി, ചെങ്കദലി’ യും മറ്റും പഞ്ചസാര പോലും ചേര്‍ക്കാതെ വിഴുങ്ങിയവനാണ് ഞാന്‍.മറുമൊഴികളില്‍ മലയാളം ചുവയ്ക്കുന്നത് എന്തോ നമുക്കു വലിയ താല്പര്യമാണെന്നു തോന്നുന്നു. അതുകൊണ്ടുതന്നെയാവണം പരസ്യകമ്പനിക്കാര്‍ വിടാതെ എല്ലാ മലയാളസംഭാഷണവും ഹിന്ദിക്കാരന്‍ മലയാളം പറയുന്നപോലെയാക്കുന്നത്. പരസ്യകമ്പനിക്കാരനെ കുറ്റം പറയാന്‍ കഴിയില്ല, വില്‍ക്കുക എന്നതാണ് അവന്റെ പ്രാധമികധര്‍മം. അതും ഏറ്റവും നല്ലതായി വില്‍ക്കപ്പെടാന്‍ ശ്രദ്ധിയ്ക്കപ്പെടുന്ന...