ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2007 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആത്മഹത്യയും ആത്മത്യാഗവും...

ജീവനൊടുക്കാനുള്ള തീരുമാനമെടുക്കുന്നവനെ ഒരിക്കലും ഭീരുവെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ആരോ എവിടെയോ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും സ്വന്തം പ്രാണന്‍ എന്തിനെക്കാളും പ്രിയപ്പെട്ടതായിരെക്കെ, ജീവനൊടുക്കുന്നവര്‍ അതിനെ തൃണവല്‍ക്കരിക്കുന്നതുകൊണ്ടായിരിക്കണം ഇങ്ങിനെ. പക്ഷെ, ഇന്നത്തെ പത്രങ്ങള്‍ വാര്‍ത്തയാക്കിയത് ഒരു ആത്മത്യാഗത്തിന്റെ കഥയാണ്. മദിരാശിയിലെ ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയത്, തന്റെ കണ്ണുകള്‍ മരണശേഷം തന്റെ അനിയന് നല്‍കണമെന്നാണ്. കാഴ്ചശക്തി നഷ്ടപ്പെട്ടൂകൊണ്ടിരിക്കുന്ന സഹോദരന് എങിനെയും കാഴ്ചശക്തി തിരിച്ചുകിട്ടണമെന്ന് രവികുമാ‍ര്‍ ആഗ്രഹിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. നിര്‍ഭാഗ്യവശാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത് 6 മണിക്കൂറുകള്‍ക്ക് ശേഷമാണെന്നതും, കോര്‍ണിയ ശസ്ത്രകിയകൊണ്ട് അനിയന്റെ കാഴ്ച തിരിച്ചുകിട്ടില്ലെന്നത് രവികുമാറിനറിയാതെ പോയതും ഇതിനകത്തെ ഒരു ദുരന്തമായി ശേഷിക്കുന്നു. രവികുമാര്‍ എന്തിനാത്മഹത്യ ചെയ്യണം? ഇതല്ലാതെ മറ്റു വല്ല കാരണങ്ങളും ആത്മഹത്യക്കുണ്ടായിരുന്നോ‍? പത്രങ്ങള്‍ അന്വേഷിച്ചിരുന്നൂവോ? അറിയില്ലാ... അതുകൊണ്ടൂതന്നെ രവികുമാറിന്റെ മരണത്തെ ഒരു ആത്മത്യാ...

വസന്തത്തിലെ ഇടിമുഴക്കം

1972 ല്‍ ചാരു മജുംദാര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല,പക്ഷേ എനിക്കെന്ന‍പോലെ ഇതു വായിക്കുന്ന മറ്റുപലര്‍ക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ നന്നായറിയാം.കാലഹരണപ്പെട്ടുപോയതെന്ന് നാം തള്ളിപ്പറഞ്ഞ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇപ്പോഴും നിശ്ശബ്ദമായി വേരോടിക്കൊണ്ടിരിക്കുന്നത് എനിക്ക് കാണാം. ഒരിക്കല്‍ പറ്റിയ അബദ്ധം(70 പതുകള്‍) കോണ്‍ഗ്രസ്സ് മറക്കാനിടയില്ല, അതുകൊണ്ടാണ് ഇന്നലെ നടന്ന സമ്മേളനത്തില്‍ യുവരാജാവ് രാഹുല്‍ഗാന്ധി ‘നിര്‍ധനര്‍ക്കും ജീവിതത്തില്‍ തുല്യാവകാശം’ എന്ന് വിളമ്പിയത്. ആ പ്രസ്ഥാവന, വളര്‍ന്നുകൊണ്ടിരിക്കുന്ന നന്ദിഗ്രാമിലെ സംഭവവികാസങ്ങളുമായി കൂട്ടിവായിക്കണം. അടിയുറച്ച മാര്‍ക്സിസ്റ്റ് വിശ്വാസികള്‍ പോലും ബുദ്ധദേവിന്റെ നടപടികള്‍ തള്ളിപ്പറയുമ്പോള്‍, പാരമ്പര്യ കോണ്‍ഗ്രസ്സുകാരന്റെ മനസ്സിലേയ്ക്ക് ‘വസന്തത്തിലെ ഇടിമുഴക്കം’(Spring Thunder over India-1967)കയറിവന്നതില്‍ അത്ഭുതമില്ല. സാഹചര്യങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ എല്ലായ്പ്പോഴും അനുകൂലമാണ്, മതത്തിന്റെ കറുപ്പ് കഴിച്ച ഉന്മത്തത മാറുകയേ വേണ്ടൂ.ഇന്ത്യ ഒരു ലോകചന്തയായി മാറിക്കഴിഞ്ഞപ്പോള്‍ പാവപ്പെട്ടവന്‍ വീണ്ടും പാവപ്പെട്ടവനും, പണക്കാരന്‍ കൂടുതല്‍ പണ...

ഞാന്‍ എങ്ങിനെ തീവ്രവാദിയായി?

ഇടതുപക്ഷ സാഹിത്യം വെള്ളം ചേര്‍ക്കാതെ അടിക്കുമെങ്കിലും ഗ്വാട്ടിമാലയിലെ കാടുകളിലെ ചെഗുവെരെയുടെ ഗറില്ലാമുറകളോ, ശ്രീലങ്കയിലെ തമിഴ്പെങ്കൊടിമാരുടെ കരയാന്‍ മറന്നുപോയ കണ്ണുകളോ അല്ല എന്നെ തീവ്രവാദിയാക്കിയത്; ബാംഗ്ലൂരില്‍ നിന്ന് സ്രുഹുത്ത് വാങ്ങിച്ചയച്ചുതന്ന തല മൂടി, മുട്ടുവരെയെത്തുന്ന കറുത്ത നീളന്‍ കോട്ടാണ്. പിന്നെ അഞ്ചു യൂറോയ്ക്ക് ഞാന്‍ വാങ്ങിച്ച ഒരു ബാഗൂം. സീന്‍ : ഡബ്ലിന്‍ ബസ് സ്റ്റേഷന്റെ അര കി.മി. അകലെ. സമയം, ദിവസം: 2003 ഡിസംബര്‍ 26, ഒരു തണുത്ത വെള്ളിയാഴ്ച വൈകീട്ട് 5.45 ഡിസംബര്‍ 26, രാവിലെ കുറുക്കനെ പിടിക്കാന്‍(fox hunting) പോയ ശേഷം, അസാരം മദ്യപാനികളെ പരിചയപ്പെട്ട് സായൂജ്യമടഞ്ഞ് ഇനിയെന്ത് എന്നാലോചിച്ചിരിക്കുമ്പോഴാണ് ഡബ്ലിനില്‍ നിന്ന് കൂട്ടുകാരെന്റെ വിളി വന്നത്, അങ്ങോട്ട് ചെല്ലാന്‍. മറ്റൊന്നും ആലോചിക്കാതെ കയ്യില്‍ കിട്ടിയതെല്ലാം വലിച്ചു പെറുക്കി കറുത്ത ബാഗിനകത്താക്കി, അടുത്ത വണ്ടി കേറി നേരെ വിട്ടു. നല്ല തണുപ്പായതുകൊണ്ട് ഉള്ളില്‍ കമ്പിളി പിടിപ്പിച്ച തല മുതല്‍ മുട്ടു വരെ നീളുന്ന കറുത്ത കോട്ടും കരുതിയിരുന്നു. അവന്‍ ഡബ്ലിനിലെ പ്രധാന റോഡില്‍, ഒരു കി .മി ചുറ്റളവില്‍ എവിടെ നിന്ന് നോകിയാലും കഴിയുന്ന ...