ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2007 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കത്തീം മുള്ളും സായിപ്പും

പണ്ടൊരിക്കല്‍, എന്നു പറഞ്ഞാല്‍ പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നു ചെത്താന്‍ കിട്ടിയ ചാന്‍സൊന്നും കളയാതെ, കയ്യില്‍ അഞ്ചുറുപ്പേന്റെ കാശില്ലെങ്കിലും, കടം വാങ്ങിച്ചെങ്കിലും അടിച്ചു പൊളിച്ചു നടക്കാന്‍ ശ്രമിക്കുന്ന.., ന്ന്‌ച്ചാല്‍, ഞാന്‍ കാളീജില്‍ പഠിക്കുംമ്പൊ... വായീനോക്കി നടന്നു തളരുമ്പോള്‍ ഏതെങ്കിലും ജ്വല്ലറിയില്‍ കയറി, മാല മാറ്റാനെന്ന ഭാവേന A/C യില്‍ കുറേ നേരമിരുന്ന നേരം, അവരു തരുന്ന ജൂസും കുടിച്ചു, ഒന്നും ഇഷ്ടമായില്ലെന്നും പറഞ്ചു കൂളായി ഇറങ്ങി പോന്നിരുന്ന സുന്ദര സുരഭില കാലം. എറണാകുളം മരീന്‍‌ഡ്രൈവില്‍, അന്ന് ഇന്നത്തെപ്പോലെ ചോന്ന പെയിന്റടിച്ച കസേരയൊന്നുമില്ല, പാലത്തിന്റെ രണ്ടു വശവും വെളക്കുംകാലുകളും പിന്നെ ദാരിദ്ര്യം പിടിച്ച കൊറെ മരങ്ങളും മാത്രം. ക്രിത്യം 5.15 എന്നൊരു സമയമുണ്ടെങ്കില്‍, പാലത്തിന്റവിടന്ന് നാലാമത്തെ വിളക്കുംകാലിന്റെ കീഴില്‍ രജിസ്റ്റ്രില്‍ ഒപ്പിട്ട ശേഷം കപ്പലണ്ടീം കൊറിച്ചു ഞങ്ങളിരിപ്പുണ്ടാവും, രാത്രി എട്ടര വരെ. ചര്‍ച്ച, ലോക കാര്യങ്ങള്‍. ലോകത്തിനിന്നു കാണുന്ന പോലത്ര പരപ്പും വിസ്താരോന്നും അന്നില്ല, മൂന്നോ നാലോ പെണ്‍പിള്ളേരും കാളീജും ഈ കാണുന്ന മറീന്‍ ഡ്രൈവും മാത്രം. പ...