ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2008 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുംബൈ ആക്രമണം, പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍

ഇന്നലെ രാത്രിയോടെ ഭീകരരെ മുഴുവനോടെ തുരത്തിയെന്ന വാര്‍ത്ത ബര്‍ക്ക ദത്ത് അറിയിച്ചതോടെയാണ് ഞാന്‍ ഉറങ്ങിയത്. അതുവരെ പാതിമയക്കത്തിലും പകുതി ജോലിയിലുമായി ഞാന് ടി.വി യുടെ മുന്നില്‍ ത്തന്നെയായിരുന്നു. ആദ്യമേ, ഭാരതീയര്‍ക്കുവേണ്ടി ജീവന്‍ ബലി കഴിച്ച എല്ലാ രാജ്യസ്നേഹികളേയും സ്മരിച്ചുകൊള്ളട്ടെ... എല്ലാ ടി.വി ചാനലുകളും ഇപ്പോള്‍ ഇന്ത്യയുടെ ഭാവി പരിപാടികളേയും പാകിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യ നിസംഗരുടെ ഒരു കൂട്ടമാണ്. അതുകൊണ്ടുതന്നെ ഈ ആക്രമണങ്ങള്‍ മറക്കാനും തീവ്രവാദികള്‍ക്ക് മാപ്പുകൊടുക്കുവാനും നമുക്ക് കഴിഞ്ഞേയ്ക്കും. പക്ഷേ, രണ്ടു ദിവസം ഉറക്കമിളച്ച് ഞാന്‍ കണ്ട ലൈവ് യുദ്ധം എന്നെ ഭീതിപ്പെടുത്തുന്നത് ക്യാമറക്കണ്ണൂകള്‍ കാണിച്ചുതന്ന ചില രഹസ്യങ്ങള്‍ കണ്ടിട്ടാണ്. താജ് എന്നാല്‍ ഇന്ത്യയാണെന്നും, താജിനേറ്റ ആക്രമണം സ്വന്തം വീടിനാണെന്നും കരുതുന്ന ഒട്ടനവധി പേരെ ചാനലുകള്‍ കാണിച്ചുതന്നു. അവരെല്ലാം താജില്‍നിന്നും ഭക്ഷണം കഴിയ്ക്കുകയും മാസത്തിലൊരിയ്ക്കലെങ്കിലും താജ് സന്ദര്‍ശിയ്ക്കുന്നവരും ആയിരുന്നു. താജെന്നല്ല, ഒരു തട്ടൂകടയില്‍ പോയി രണ്ടുനേരം വയറുനിറയെ ഭക്ഷണം കഴിയ്ക്കാന്‍ കഴിയാത്തവനു പ...

മലയാളി എന്തെ ഇങ്ങിനെ? ( വീഡിയോ)

മലയാളിയുടെ പ്രിയപ്പെട്ട നടന്‍ ഈ കൃത്യത്തിന്‍ മുതിരണമെങ്കില്‍ എന്തു മാത്രം അസഹനീയമായിരിയ്ക്കണം ഈ മലയാളിയുടെ പ്രവൃത്തി. മോഹന്‍ലാല്‍ പ്രകോപിതനായത് ലണ്ടനില്‍ വെച്ച്. മോഹന്‍ലാലിനെപ്പോലെ മഹാനായ ഒരു കലാകാരന്‍ ഇവിടെ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട സാമാന്യമര്യാദകള്‍ പോലും സംഘാട്റ്റകര്‍ ശ്രദ്ധിച്ചിട്ടില്ലെന്ന് വേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍. മോഹന്‍ലാലും ശ്രദ്ധ വെയ്ക്കണമായിരുന്നു, തന്റെ ഇമേജ് തകരാത്ത രീതിയില്‍ പരിപാടി ആസൂത്രണം ചെയ്യാന്‍... ഇപ്പോള്‍ കിട്ടിയത്: പൊതുസ്ഥലത്ത് കൂട്ടം ചേര്‍ന്ന് മൂത്രം ഒഴിച്ചത്, കസേരകള്‍ തല്ലിപ്പൊളിച്ചത്, റ്റൊയിലെറ്റ് വൃത്തികേടാക്കിയത്, തുടങ്ങി വ്യ്ത്യസ്ത കാരണങ്ങളാല്‍ ഇനി മുതല്‍ മലയാളികള്‍ക്ക് ഓണം ആഘോഷിയ്ക്കാന്‍ സ്ഥലം കൊടുക്കേണ്ടെന്ന് കൌണ്‍സില്‍ തീരുമാനിച്ചു.

എന്തെ മലയാളി ഇങ്ങിനെ?

ഈയിടെ മോഹന്‍ലാല്‍ നടത്തിയ യുറോപ്യന്‍ പര്യടനത്തിന്റെ ചില ദൃശ്യങ്ങള്‍ ആണെന്നെ ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്. അയര്‍ലാന്റിലെ താല എന്ന സ്ഥലത്ത് ഒരു‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ നടത്തിയ പരിപാടി, വളരെ മോശമായി സംവിധാനം ചെയ്ത ശബ്ദക്രമീകരണങ്ങള്‍ കാരണം ആദ്യാവസാനം ബോറായിരുന്നു. മോഹന്‍ലാലിനെപ്പോലെ പ്രശസ്തനായ ഒരു നടനെ അപമാനിയ്ക്കുന്നതിന്‍ തുല്യമായിപ്പോയി ഈ പരിപാടി. അതല്ല എന്റെ പ്രശ്നം. പരിപാടി തുടങ്ങിയപ്പോള്‍ തന്നെ കുറെപ്പേര്‍ ഉഡാന്‍സ് തുടങ്ങി. ഒരു മലയാളി ചേട്ടന്‍, കോട്ടും സൂട്ടുമിട്ട് ഉഡാന്‍സുകാരോട് ചെന്ന് സീറ്റിലിരിയ്ക്കാന്‍ പറഞ്ഞു. പോയിപ്പണി നോക്കാന്‍ പറഞ്ഞു പിള്ളേര്‍. അപ്പോള്‍ ചേട്ടന്‍ പോയി വെളുത്ത തൊലിയുള്ള (സായിപ്പന്‍) സെക്യൂരിറ്റിയെ കൊണ്ടുവന്നു. അയാളെ ദൂരെക്കണ്ടതും ഉഡാന്‍സുകാര്‍ തിരികെ സീറ്റിലേയ്ക്ക്. എന്റെ പ്രശ്നം ഒന്ന്. അഭിമാനക്ഷതം. മലയാളിയായ ഒരു പ്രോഗ്രാം കോര്‍ഡിനേറ്ററെ അനുസരിയ്ക്കാത്ത മലയാളിപ്പയ്യന്മാര്‍ ഒരു സായിപ്പന്‍ വരുന്നത് കണ്ടപ്പഴേ പേടിച്ച് സീറ്റീക്കേറിയിരുന്നു. എനിയ്ക്ക് തോന്നിയത് പുച്ഛം ലജ്ജ എന്നിവയുടെ ഒരു സമ്മിശ്ര വികാരം. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുമെന്ന് പറഞ്ഞതിന്റെ ഒരു...