ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മലയാളി എന്തെ ഇങ്ങിനെ? ( വീഡിയോ)

മലയാളിയുടെ പ്രിയപ്പെട്ട നടന്‍ ഈ കൃത്യത്തിന്‍ മുതിരണമെങ്കില്‍ എന്തു മാത്രം അസഹനീയമായിരിയ്ക്കണം ഈ മലയാളിയുടെ പ്രവൃത്തി. മോഹന്‍ലാല്‍ പ്രകോപിതനായത് ലണ്ടനില്‍ വെച്ച്.
മോഹന്‍ലാലിനെപ്പോലെ മഹാനായ ഒരു കലാകാരന്‍ ഇവിടെ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട സാമാന്യമര്യാദകള്‍ പോലും സംഘാട്റ്റകര്‍ ശ്രദ്ധിച്ചിട്ടില്ലെന്ന് വേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍.
മോഹന്‍ലാലും ശ്രദ്ധ വെയ്ക്കണമായിരുന്നു, തന്റെ ഇമേജ് തകരാത്ത രീതിയില്‍ പരിപാടി ആസൂത്രണം ചെയ്യാന്‍...



ഇപ്പോള്‍ കിട്ടിയത്: പൊതുസ്ഥലത്ത് കൂട്ടം ചേര്‍ന്ന് മൂത്രം ഒഴിച്ചത്, കസേരകള്‍ തല്ലിപ്പൊളിച്ചത്, റ്റൊയിലെറ്റ് വൃത്തികേടാക്കിയത്, തുടങ്ങി വ്യ്ത്യസ്ത കാരണങ്ങളാല്‍ ഇനി മുതല്‍ മലയാളികള്‍ക്ക് ഓണം ആഘോഷിയ്ക്കാന്‍ സ്ഥലം കൊടുക്കേണ്ടെന്ന് കൌണ്‍സില്‍ തീരുമാനിച്ചു.

അഭിപ്രായങ്ങള്‍

  1. മോഹന്‍ലാല്‍ ഒരു ആരാധകനെ താഴെ ത്തള്ളിയിടുന്ന വിഡിയൊ.

    മറുപടിഇല്ലാതാക്കൂ
  2. മോഹന്‍ലാല്‍ കാണിച്ചത് ശുദ്ധ പോക്രിത്തരം അല്ലേ.. അത് ചെയ്യേണ്ടത് സംഘാടകര്‍ ആയിരുന്നു. അല്ലാതെ പാട്ടു പാടുന്ന "വ്യക്തി" അല്ല.. അത് എത്ര കൊമ്പനായാലും പോക്രിത്തരം തന്നെ..

    മറുപടിഇല്ലാതാക്കൂ
  3. മോഹൻലാലായാലും മമ്മുട്ടിയായാലും സഹിക്കണേനും ഒരു അതിരില്ലേ..?

    മറുപടിഇല്ലാതാക്കൂ
  4. ഇമേജു വില്‍ക്കാന്‍ പിച്ചപ്പാട്ടയുമായി നടക്കുന്ന സിനിമാ താരങ്ങളെ ഭിക്ഷക്കാരായ സമൂഹം തിരിച്ചറിഞ്ഞ് കൂട്ടുകൂടാന്‍ ശ്രമിക്കുന്നത് സ്വാഭാവികം മാത്രം.

    മറുപടിഇല്ലാതാക്കൂ
  5. ബെസ്റ്റ് കണ്ണാ ബെസ്റ്റ്, സവാരി ഗിരിഗിരി നീ പോ മോനെ ദിനേശാ...ലാലേട്ടനോടാ കളി....

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...