FOX HUNTING VIDEO ഇത് നാലാമത്തെ പ്രാവശ്യമാണ് ഞാന്‍ ഫോക്സ് ഹണ്ട് കാണാന്‍ പോകുന്നത്. ഓരോ പ്രാവശ്യം കഴിയുന്തോറും അതിനോടുള്ള എന്റെ അഭിനിവേശം ഒട്ടും കുറയുന്നില്ല. (26.12.08) നടന്ന ഹണ്ടില്‍ ഏകദേശം100 ഓളം കുതിരക്കാര്‍ പങ്കെടുത്തു. ഫോക്സ് ഹണ്ടിന് തുടക്കം കുറിച്ചെന്ന് വിശ്വസിക്കുന്ന ബ്രിട്ടനില്‍ അത് നിരോധിച്ചുകഴിഞ്ഞു. തീര്‍ത്തും ന്യായീകരണമില്ലാത്ത ഒരു രക്തം ചീന്തലാണിത്. കുറുക്കനെ കൊല്ലുന്നതോ ‘ഹൌണ്ടുകള്‍’ എന്നറിയപ്പെടുന്ന പ്രത്യേകതരം വേട്ടനായ്ക്കളും. കുറുക്കനെ മണത്ത് പിടിയ്ക്കാനും അവയെ ആക്രമിച്ച് കീഴടക്കാനും ഇവയ്ക്ക് പ്രത്യേക കഴിവാണ്. കൊല്ലുക എന്ന അക്രമത്തിനപ്പുറം, ഒരു കായികപ്രകടനമായാണ് അധികം ആളുകളും ഇതിനെ കാണുന്നത്. അച്ചടക്കം, കായികശക്തി എന്നിവ ഒരേപോലെ ഉണ്ടെങ്കിലേ കുതിരയ്ക്കും കുതിരക്കാരനും ഇതില്‍ പങ്കെടുക്കാന്‍ ക്ഴിയൂ. കുറുക്കനെ പിടിക്കുന്നതിലുപരി, സ്വന്തം കുതിരയുടെയും, തന്റെയും കഴിവുകള്‍ ജനത്തെ കാണിക്കുക എന്നതാണ് ഈ ഹണ്ടില്‍ ഞാന്‍ കണ്ടത്. ഈ വര്‍ഷത്തെ ഹണ്ടില്‍ കൂടുതലും പല പ്രായത്തിലുള്ള പെണ്‍കുട്ടികളായിരുന്നു, വേട്ടക്കാര്‍. അവര്‍ സാധാരണ കുതിരസവാരിക്ക് ധരിക്കുന്ന വേഷമാണ് ധരിക്കാറ്. അവരുടെ കൂട...