ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫോക്സ് ഹണ്ടിങ്ങ്






ഇത് നാലാമത്തെ പ്രാവശ്യമാണ് ഞാന്‍ ഫോക്സ് ഹണ്ട് കാണാന്‍ പോകുന്നത്. ഓരോ പ്രാവശ്യം കഴിയുന്തോറും അതിനോടുള്ള എന്റെ അഭിനിവേശം ഒട്ടും കുറയുന്നില്ല. (26.12.08) നടന്ന ഹണ്ടില്‍ ഏകദേശം100 ഓളം കുതിരക്കാര്‍ പങ്കെടുത്തു.
ഫോക്സ് ഹണ്ടിന് തുടക്കം കുറിച്ചെന്ന് വിശ്വസിക്കുന്ന ബ്രിട്ടനില്‍ അത് നിരോധിച്ചുകഴിഞ്ഞു. തീര്‍ത്തും ന്യായീകരണമില്ലാത്ത ഒരു രക്തം ചീന്തലാണിത്. കുറുക്കനെ കൊല്ലുന്നതോ ‘ഹൌണ്ടുകള്‍’ എന്നറിയപ്പെടുന്ന പ്രത്യേകതരം വേട്ടനായ്ക്കളും. കുറുക്കനെ മണത്ത് പിടിയ്ക്കാനും അവയെ ആക്രമിച്ച് കീഴടക്കാനും ഇവയ്ക്ക് പ്രത്യേക കഴിവാണ്.





കൊല്ലുക എന്ന അക്രമത്തിനപ്പുറം, ഒരു കായികപ്രകടനമായാണ് അധികം ആളുകളും ഇതിനെ കാണുന്നത്. അച്ചടക്കം, കായികശക്തി എന്നിവ ഒരേപോലെ ഉണ്ടെങ്കിലേ കുതിരയ്ക്കും കുതിരക്കാരനും ഇതില്‍ പങ്കെടുക്കാന്‍ ക്ഴിയൂ. കുറുക്കനെ പിടിക്കുന്നതിലുപരി, സ്വന്തം കുതിരയുടെയും, തന്റെയും കഴിവുകള്‍ ജനത്തെ കാണിക്കുക എന്നതാണ് ഈ ഹണ്ടില്‍ ഞാന്‍ കണ്ടത്.
ഈ വര്‍ഷത്തെ ഹണ്ടില്‍ കൂടുതലും പല പ്രായത്തിലുള്ള പെണ്‍കുട്ടികളായിരുന്നു, വേട്ടക്കാര്‍. അവര്‍ സാധാരണ കുതിരസവാരിക്ക് ധരിക്കുന്ന വേഷമാണ് ധരിക്കാറ്. അവരുടെ കൂടെ ചുവന്ന വേഷത്തില്‍ കാണുന്നത്, ഫീല്‍ഡ് മാസ്റ്റര്‍. അയാളുടെ കയ്യില്‍ ഒരു ബ്യൂഗിളുമുണ്ടാവും. ഇത് നായ്ക്കളെ വിളിയ്ക്കാനും കൂടെയുള്ളവരെ ഒരുമിച്ച് കൂ‍ട്ടാനും വേണ്ടിയുള്ളതാണ്. മാസ്റ്ററെ അനുഗമിച്ച് നായ്ക്കളും അതിന് അകമ്പടിയായി 2 പേരും കാണും.
കുറുക്കന്റെ മണം കിട്ടിയാല്‍ ഉടനെതന്നെ നായ്ക്കള്‍ ഉഷാറാവുകയായി. പിന്നെ അവ കുറുക്കനെ കടിച്ച് കീറുന്നതുവരെ കാര്യങ്ങള്‍ നീങ്ങും. ഏതായാലും ഈ വര്‍ഷം കുറുക്കനെ കിട്ടിയില്ല.
ഇതിന്റെ ജനസമ്മിതി ഓരോ വര്‍ഷവും കൂടി വരികയാണെന്ന് തോന്നൂന്നു. നമ്മുടെ നാട്ടില്‍ അമ്പലങ്ങളില്‍ കോഴിയെ കൊല്ലുന്നത് നിരോധിച്ച് പകരം കുമ്പളങ്ങ മുറിയ്ക്കുന്നത് പോലെ കുറുക്കന്‍ വധം ഒഴിവാക്കി കായികാഭ്യാസങ്ങള്‍ മാത്രം നടത്തുവാന്‍ പ്രകൃതിസ്നേഹികള്‍ മുറവിളി കൂട്ടുന്നുണ്ട്.






അഭിപ്രായങ്ങള്‍

  1. കഴിഞ്ഞ വര്‍ഷം പോസ്റ്റിയത് പൊടിതട്ടീ വീഡിയോയും കൂട്ടീ വീണ്ടും പോസ്റ്റിയെന്നേയുള്ളൂ. ശബ്ദം തീരെ ശരിയായില്ല, ഇപ്പോള്‍ തന്നെ ഒരു ദിവസം ചെലവ്ഴിച്ചുകഴിഞ്ഞു, കമ്പ്യൂട്ടറിനുമുന്‍പില്‍. അതുകൊണ്ട് തിരിച്ചുപോയി ശരിയാക്കാന്‍ ഒരു മടി.
    ഫോക്സ് ഹണ്ടിങ്ങ് ,Ireland

    മറുപടിഇല്ലാതാക്കൂ
  2. സഞ്ചാരി, ഇത് uk,america,canada,australia,Italy, south africa, India എന്നിവടങ്ങളില്‍ ഉണ്ട്. അമേരിയ്ക്കയിലും ആസ്ടേലിയായിലും കുറുക്കന്മാരില്ലാതിരുന്നത് കൊണ്ട് യു.കെ യില്‍ നിന്നും കുറുക്ക്ന്മാരെ കൊണ്ടുപോയാണ് വേട്ടയാടിയിരുന്നതത്രെ. അസ്റ്റേലിയായില്‍ ഇതുമൂലം പരിസ്ഥിതി പ്രശ്നങ്ങള്‍ വളരെയധികം ഉണ്ടായെന്ന് വായന.
    Read 'fox hunting' on Wikipedia

    മറുപടിഇല്ലാതാക്കൂ
  3. Ivite vannathinu shesham njan ithineppatti kettittilla. Nice pictures.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...