പത്രം വായിച്ച് ഓരൊരുത്തരുടെ നെഞ്ചത്ത് കേറുക എന്നത് ത്രിശ്ശൂക്കാരന്റെ ഒരു ഹോബിയാണെന്ന് വായനക്കാര്‍ തെറ്റിദ്ധരിയ്ക്കരുത്. വായിയ്ക്കുമ്പോള്‍ തോന്നുന്നത് അപ്പപ്പോള്‍ എഴുതിവിടുകയാണ് എന്ന് മാത്രം. ഇത് പറയാതെ പോകാന്‍ പറ്റില്ല, അത്രയ്ക്കും വലിയ അബദ്ധപഞ്ചാംഗമാണ് മനോരമയുടെ സ്വ.ലേ ഇന്നത്തെ പത്രത്തിന്റെ (ഓണ്‍ലൈന്‍ എഡിഷന്‍) മുന്നില്‍കൊണ്ട് നിരത്തിയിരിയ്ക്കുന്നത്. ഇതാ ഇവിടെ പറഞ്ഞിയിയ്ക്കുന്നത് ജ്യോതിഷത്തില്‍ ആര്‍ത്തവവും ലൈംഗികതയും തമ്മിലുള്ള ബന്ധമാണ്. പതിനാറ് ദിവസങ്ങള്‍ക്കുള്ളിലുണ്ടാകുന്ന ലൈംഗികബന്ധത്തില്‍ നിന്ന് മാത്രമേ കുട്ടികള്‍ ഉണ്ടാകൂ എന്ന് ആധുനികശാസ്ത്രവും സമ്മതിയ്ക്കുന്നു എന്നാണ് കണ്ടുപിടുത്തം. ചില സത്യങ്ങള്‍: 1.1995 ല്‍ 221 സ്ത്രീകളില്‍ നടത്തിയ ഒരു പഠനത്തില്‍ ഓവുലേഷന് മുന്‍പും ഓവിലേഷനുമടക്കമുള്ള 6 ദിവസങ്ങളിലാണ് ഗര്‍ഭധാരണത്തിനുള്ള സാധ്യത യെന്ന് കണ്ടെത്തി. ഓവുലേഷന്‍ നടക്കുന്ന ദിവസവും അതിനുമുന്‍പുള്ള ദിവസവും 33% സാധ്യതയും 5 ദിവസം മുന്‍പ് 10% സാധ്യതയുമാണ് ഉള്ളത്. ഓവുലേഷന്‍ കഴിഞ്ഞ ശേഷം ഗര്‍ഭധാരണത്തിന് സാധ്യത കുറവാണെന്ന് കൂടി ഈ പഠനം വെളിപ്പെടുത്തുന്നു. The new England Medical Journal ന്റെ Decembe...