ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം.

രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.

ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി.

ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി. പെണ്ണുങ്ങളെ നിന്ന് മൂത്രമൊഴിയ്ക്കാന്‍ സഹായിയ്ക്കുന്നതാണ് പ്രസ്തുത ഉപകരണം.

ദീര്‍ഘദൂര യാത്രകള്‍, ട്രെക്കിങ്ങ്, വൃത്തികെട്ട പബ്ലിക് ടോയ്ലറ്റുകള്‍ എന്നിങ്ങനെ പല സന്ദര്‍ഭങ്ങളിലും എതിര്‍ലിംഗത്തില്‍‌പെട്ടവരേക്കാളും സ്ത്രീകള്‍ ബുദ്ധിമുട്ടനുഭവിയ്ക്കാറുണ്ട്. മ്യൂസിക് ഫെസ്റ്റിവെലുകളില്‍ പങ്കേടുക്കുന്ന കാഴ്ചക്കാര്‍, സൈനിക സേവനമനുഷ്ടിയ്ക്കുന്ന വനിതകള്‍ എന്നിവര്‍ക്കെല്ലാം ‘നമ്പര്‍ 1‘ ഒരു കടമ്പ തന്നെയാണ്. പലപോഴും പരസ്യമായി കാര്യസാധ്യം നടത്തേണ്ടിവരുമ്പോള്‍ അനുഭവിയ്ക്കേണ്ടി വരുന്ന മാനസികപീഡനത്തില്‍നിന്ന് മോചനം നേടാനും ഇത് സഹായിയ്ക്കും.

ഇതിന്റെ പ്രായോഗികതയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ അറിയാം. പല വ്യത്യസ്ഥ അഭിപ്രായങ്ങള്‍ എനിയ്ക്ക് കാണാന്‍ കഴിഞ്ഞു. Re use ചെയ്യാവുന്ന ഒന്നായാണ് ഈ പ്രൊഡക്റ്റ് പുറത്തിറക്കിയിരിയ്ക്കുന്നത്. Disposable ആയ കട്ടിക്കടലാസുകൊണ്ടുള്ള ചില സൂത്രങ്ങളും വിപണിയിലുണ്ടത്രെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബുകള്‍ സന്ദര്‍ശിയ്ക്കൂ...
www.shewee.com
http://www.whizbiz.com.au/

പബ്ലിക് റ്റോയ്ലറ്റുകള്‍ കുറവായ നമ്മുടെ നാട്ടില്‍ ഇനി പെണ്ണുങ്ങള്‍ക്കും വഴിവക്കില്‍ നിന്ന് മൂത്രമൊഴിയ്ക്കാമല്ലോ എന്നാണ് ഇത് കണ്ടപ്പോള്‍ ആദ്യം ചിന്തിച്ചത്; ചിരിച്ചുകൊണ്ട്.

പക്ഷെ, നിന്ന് മൂത്രിയ്ക്കുന്ന സ്ത്രീകളെ പകുതി പുരുഷനും പകുതി സ്ത്രീയുമാണോ എന്ന് തെറ്റിദ്ധരിയ്ക്കാനും സാധ്യതയുണ്ട്. ഈ ആസ്ത്രേലിയന്‍ പ്രൊഡക്റ്റ് പുറത്തിറക്കിയത് ഈ പരസ്യം ഉപയോഗിച്ചാണ്.

ഇതുകണ്ട് കിടയ്ക്കയില് ഇരുന്നവന്‍ എഴുന്നേറ്റ് ഓടി വാതിലടയ്ക്കുന്ന ശബ്ദം പശ്ചാത്തലത്തില്‍ കേട്ടല്ലോ അല്ലേ?

എന്തായാലും നല്ലത് തന്നെ! ആരെങ്കിലും ആ നാരായണി ടീച്ചറെ ഒന്ന് കണ്ടുകിട്ടിയാല്‍ ‘ശ്രീ’ എഴുതാന്‍ മാര്‍ഗ്ഗമുണ്ടെന്ന് ഒന്ന് പറയണേ...

വിപ്ലവം ജയിയ്ക്കട്ടെ!

അഭിപ്രായങ്ങള്‍

  1. ഇതെഴുതുമ്പോള്‍ ഈ product പുതിയതല്ല എന്ന് കൂടി കൂട്ടിച്ചേര്‍ക്കട്ടെ. ഒന്നോ രണ്ടോ വര്‍ഷമായി വിപണിയില്‍ വിജയിച്ച ഒരു പ്രൊഡക്റ്റാണിത്.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2009, ഡിസംബർ 5 2:13 PM

    HOOOOOOOOOO HHHHHHHHHHAAAAAAAAAAAAAAHHHHHHA

    മറുപടിഇല്ലാതാക്കൂ
  3. ത്രിശൂര് കിട്ടോന്ന് അന്വേഷിച്ചിട്ടില്ല പരുത്ത്യേ.

    മറുപടിഇല്ലാതാക്കൂ
  4. ഇത് പണ്ട് തേന്മാവിന്‍ കൊമ്പത്തില്‍ നെടുമുടി പറഞ്ഞപോലാനല്ലോ!

    "പണത്തെ മാതിരിയല്ല... അപ്പടി ടെക്കിനിക്കാ ...!"
    ലോകം പുരോഗമിക്കുന്ന ഒരു പോക്കേ!

    ഇനി എന്തൊക്കെ ടെക്കിനിക്കുകലാണോ കാണാനിരിക്കുന്നത്!

    എന്തായാലും വ്യത്യസ്തമായ ഒരു പോസ്റ്റ്‌ സമ്മാനിച്ചതിനു നന്ദി ത്രിശ്ശൂര്‍ക്കാരാ! !

    മറുപടിഇല്ലാതാക്കൂ
  5. ;)



    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    മറുപടിഇല്ലാതാക്കൂ
  6. ശ്ശ്യൊ! ഈ പെണ്ണുങ്ങടെ ഒരു കാര്യം :)

    മറുപടിഇല്ലാതാക്കൂ
  7. ഹി ഹി ഇനി വഴി വക്കില്‍ നിന്ന് മൂത്രിക്കുന്നതു സ്ത്രീയാണോ പുരുഷനാണോ എന്ന് എങ്ങനെ തിരിച്ചറിയും എന്റെ ത്രിശൂര്‍ക്കാരാ

    മറുപടിഇല്ലാതാക്കൂ
  8. വല്ലാത്തൊരു പ്രശ്നം തന്നെ!
    എങ്കിലും ഇതൊരു വിപ്ലവാത്മകമായ കണ്ടുപിടുത്തം തന്നെയാണ്.എന്തു മാത്രം പ്രായോഗികമാണെന്ന് അവര്‍ തന്നെ പറയണം.

    ഒരു തെരുവിന്റെ കഥയിലാണെന്ന് തോന്നൂന്നു, നിന്ന് മൂത്രിയ്ക്കുന്ന പെണ്ണുങ്ങളെക്കുറിച്ച് എസ്.കെ പറയുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നു...