ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചൂടുള്ള രാത്രികള്‍

ബ്രിട്ടനിലെ Holiday Inn Hotel group കഴിഞ്ഞ തണുപ്പുകാലത്ത് ഒരു ഓഫര്‍ ഇറക്കുകയുണ്ടായി. തണുപ്പ് മൂലം ഉറങ്ങാന്‍ കഷ്ടപ്പെടുന്ന അതിഥികള്‍ക്ക് വേണ്ടിയായിരുന്നു ഈ സേവനം. ഹോട്ടല്‍ ജീവനക്കാരില്‍ ചിലര്‍ 5 മിനുട്ടോളം ബെഡില്‍ കിടന്ന് ചൂട് പകര്‍ന്നതിന് ശേഷം അതിഥിയ്ക്ക് സുഖമായി ഉറങ്ങാം.

കവബത്തയുടെ(Nemureru Bijo) House of the sleeping beauties എന്ന നോവല്‍ വിലാസിനി ‘സഹശയനം’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അതാണ് മനസ്സില്‍ ആദ്യം കയറിവന്നത്. ഒരു ജര്‍മ്മന്‍ സിനിമയുമുണ്ടെന്ന് തോന്നുന്നു ഇതിനെ ആസ്പദമാക്കി. വായിക്കേണ്ട പുസ്തകം.

മനുഷ്യരെ ഒഴിവാക്കി കഴിവതും സേവനങ്ങള്‍ യന്ത്രങ്ങള്‍ ചെയ്ത് തുടങ്ങിയപ്പോഴാണ് ഇങ്ങിനെയൊരു വിദ്യ. Electric blanket, hot water bottles, Warm bed എന്നീ വിദ്യകളൊക്കെ നിലനില്‍ക്കുമ്പോഴാണ് ഇങ്ങിനെയൊരു തന്ത്രവുമായി ഈ ഹോട്ടല്‍ ഗ്രൂപ്പ് ഇറങ്ങിയത്. അതിനുശേഷം അവിടെ ആളുകള്‍ ഇടിച്ചുകയറിയോ എന്നറിയില്ല.

ഇതൊരു പഴയ വാര്‍ത്തയായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല.ഇപ്പോള്‍ തണുപ്പ് മാറി നല്ല ചൂട് തുടങ്ങിയിരിയ്ക്കുന്നു.

ഒരു പക്ഷെ, വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നിരിയ്ക്കണം.
(വാര്‍ത്ത ഇവിടെ)

അഭിപ്രായങ്ങള്‍

  1. അടുത്ത തണുപ്പിനും ഈ ഓഫര്‍ കാണുമോ..?? :)
    ചുമ്മാ ചോദിച്ചതാ ..ചുമ്മാ...സത്യം

    മറുപടിഇല്ലാതാക്കൂ
  2. എന്തെല്ലാം പുതിയ പുതിയ മാര്‍ക്കറ്റിംഗ് റ്റെക്നിക്കുകള്‍!!

    മറുപടിഇല്ലാതാക്കൂ
  3. കൂതറെ... അടുത്ത തണുപ്പിന് ഞാന്‍ നോക്കിയിരുന്ന് അറിയിച്ചുകൊള്ളാം...

    :--)

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...