ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സീനിയ - (ചിത്രം)

ബാക്കി ഇവിടെ

ത്രിശ്ശൂര്‍ കാഴ്ച ബംഗ്ലാവ് - ഒരു വ്യസനം

മ്ലാവ് (Sambar Deer) വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് zoo ല്‍ പോയി. പഴയതിന്റെ ഒരു അസ്ഥിപഞ്ജരം മാത്രമെ കാണാന്‍ കഴിഞ്ഞുള്ളൂ... അതിനിടെ, സൂ ഇവിടെ നിന്ന് മാറ്റി വേറെ എവിടെയോ സ്ഥാപിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയനേതാക്കളും മറ്റും ഘോര ഘോരം സെമിനാറുകള്‍ നടത്തുന്നു. സൂവില്‍ പല കൂടുകളും ഒഴിവാണ്, ചത്തുപോയിക്കാണും. ഇന്നത്തെ അവസ്ഥക്ക് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യം കാരണം ചില തമിഴ് ടൂറിസ്റ്റുകളെയല്ലാതെ മറ്റാരും അവിടെ കണ്ടില്ല. വാഹനം പാര്‍ക്ക് ചെയ്യാന്‍ കോര്‍പ്പറെഷന്‍ വാങ്ങിക്കുന്ന 10 രൂപ കൂടാതെ, പ്രവേശനത്തിന് 8 രൂപ, ക്യാമറയ്ക്ക് 15 എന്നിങ്ങനെ വില നിലവാര പട്ടിക, പുറത്ത് തന്നെയുണ്ട്. പല മൃഗങ്ങളും അസുഖങ്ങള്‍ കൊണ്ടും സഞ്ചാര സ്വാതന്ത്രമില്ലയ്മ കൊണ്ടും ബുദ്ധിമുട്ടുന്നത് കാണാം. ഞാന്‍ കാണണമെന്ന് വിചാരിച്ചത് പാമ്പുകളിലെ രാജവെമ്പാലയെയായിരുന്നു, പക്ഷെ, അവന്‍ പണ്ടെ ചത്തിരുന്നു. പിന്നെ കുറെ മൂര്‍ഖന്‍മാരുണ്ട്. സൂ ഇവിടെ നിന്ന് മാറ്റുമ്പോള്‍ ഏറ്റവും വ്യസനിയ്ക്കുക മൃഗങ്ങളോ, മൃഗസ്നേഹികളോ ആയിരിക്കില്ലാ, ക്ലാസ് കട്ട് ചെയ്ത് വരുന്ന ചില കാമുകീ കാമുകന്മാരയിരിക്കും. ഞാന്‍ ദൃക്‌സാക്ഷ്യം വഹിച്ച ഒരു കൂട്ടം പറയാതെ വയ്യ. കണ്...

ഇവ ശരിയ്ക്കും മനുഷ്യരെപ്പോലെയാണ്....

ഇലകള്‍ കരിഞ്ഞുണങ്ങിയ മനുഷ്യക്കോലങ്ങളാണ് പല നിറത്തില്‍, പല രൂപത്തില്‍ ചിലത് പുള്ളിക്കുത്ത് വീണവ തെളിഞ്ഞ ആകാശത്തിന്റെ നീലിമയില്‍ ശിശിരത്തില്‍ നഷ്ടപ്പെട്ട ചില്ലകളെ നോക്കി ഗദ്ഗദപ്പെടുന്നവര്‍ ഈ ശൈത്യത്തിലും ജീവന്റെ പച്ചപ്പ് കാക്കാന്‍ പാടുപെടുന്നവര്‍ ഇലകള്‍ ശരിയ്ക്കും മനുഷ്യരെപ്പോലെയാണ്...

കമ്മലിട്ട പശു (ചിത്രം)

വഴിയരികില്‍ കണ്ട ഒരു പശുക്കുട്ടി, ഞങ്ങള് പശുക്ടാവെന്ന് പറയും..... ആളൊരു ഫാഷന്‍‌കാരിയാ...

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍...(fox hunting)

ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഞാന്‍ ഫോക്സ് ഹണ്ട് കാണാന്‍ പോകുന്നത്. ഓരോ പ്രാവശ്യം കഴിയുന്തോറും അതിനോടുള്ള എന്റെ അഭിനിവേശം ഒട്ടും കുറയുന്നില്ല. ഇന്നലെ(26.12.07) നടന്ന ഹണ്ടില്‍ ഏകദേശം 50 ഓളം കുതിരക്കാര്‍ പങ്കെടുത്തു. ഫോക്സ് ഹണ്ടിന് തുടക്കം കുറിച്ചെന്ന് വിശ്വസിക്കുന്ന ബ്രിട്ടനില്‍ അത് നിരോധിച്ചുകഴിഞ്ഞു. തീര്‍ത്തും ന്യായീകരണമില്ലാത്ത ഒരു രക്തം ചീന്തലാണിത്. കുറുക്കനെ കൊല്ലുന്നതോ ‘ഹൌണ്ടുകള്‍’ എന്നറിയപ്പെടുന്ന പ്രത്യേകതരം വേട്ടനായ്ക്കളും. കുറുക്കനെ മണത്ത് പിടിയ്ക്കാനും അവയെ ആക്രമിച്ച് കീഴടക്കാനും ഇവയ്ക്ക് പ്രത്യേക കഴിവാണ്. കൊല്ലുക എന്ന അക്രമത്തിനപ്പുറം, ഒരു കായികപ്രകടനമായാണ് അധികം ആളുകളും ഇതിനെ കാണുന്നത്. അച്ചടക്കം, കായികശക്തി എന്നിവ ഒരേപോലെ ഉണ്ടെങ്കിലേ കുതിരയ്ക്കും കുതിരക്കാരനും ഇതില്‍ പങ്കെടുക്കാന്‍ ക്ഴിയൂ. കുറുക്കനെ പിടിക്കുന്നതിലുപരി, സ്വന്തം കുതിരയുടെയും, തന്റെയും കഴിവുകള്‍ ജനത്തെ കാണിക്കുക എന്നതാണ് ഈ ഹണ്ടില്‍ ഞാന്‍ കണ്ടത്. ഈ വര്‍ഷത്തെ ഹണ്ടില്‍ കൂടുതലും പല പ്രായത്തിലുള്ള പെണ്‍കുട്ടികളായിരുന്നു, വേട്ടക്കാര്‍. അവര്‍ സാധാരണ കുതിരസവാരിക്ക് ധരിക്കുന്ന വേഷമാണ് ധരിക്കാറ്. അവരുടെ കൂടെ ചുവന്ന ...

ആത്മഹത്യയും ആത്മത്യാഗവും...

ജീവനൊടുക്കാനുള്ള തീരുമാനമെടുക്കുന്നവനെ ഒരിക്കലും ഭീരുവെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ആരോ എവിടെയോ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും സ്വന്തം പ്രാണന്‍ എന്തിനെക്കാളും പ്രിയപ്പെട്ടതായിരെക്കെ, ജീവനൊടുക്കുന്നവര്‍ അതിനെ തൃണവല്‍ക്കരിക്കുന്നതുകൊണ്ടായിരിക്കണം ഇങ്ങിനെ. പക്ഷെ, ഇന്നത്തെ പത്രങ്ങള്‍ വാര്‍ത്തയാക്കിയത് ഒരു ആത്മത്യാഗത്തിന്റെ കഥയാണ്. മദിരാശിയിലെ ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയത്, തന്റെ കണ്ണുകള്‍ മരണശേഷം തന്റെ അനിയന് നല്‍കണമെന്നാണ്. കാഴ്ചശക്തി നഷ്ടപ്പെട്ടൂകൊണ്ടിരിക്കുന്ന സഹോദരന് എങിനെയും കാഴ്ചശക്തി തിരിച്ചുകിട്ടണമെന്ന് രവികുമാ‍ര്‍ ആഗ്രഹിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. നിര്‍ഭാഗ്യവശാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത് 6 മണിക്കൂറുകള്‍ക്ക് ശേഷമാണെന്നതും, കോര്‍ണിയ ശസ്ത്രകിയകൊണ്ട് അനിയന്റെ കാഴ്ച തിരിച്ചുകിട്ടില്ലെന്നത് രവികുമാറിനറിയാതെ പോയതും ഇതിനകത്തെ ഒരു ദുരന്തമായി ശേഷിക്കുന്നു. രവികുമാര്‍ എന്തിനാത്മഹത്യ ചെയ്യണം? ഇതല്ലാതെ മറ്റു വല്ല കാരണങ്ങളും ആത്മഹത്യക്കുണ്ടായിരുന്നോ‍? പത്രങ്ങള്‍ അന്വേഷിച്ചിരുന്നൂവോ? അറിയില്ലാ... അതുകൊണ്ടൂതന്നെ രവികുമാറിന്റെ മരണത്തെ ഒരു ആത്മത്യാ...

വസന്തത്തിലെ ഇടിമുഴക്കം

1972 ല്‍ ചാരു മജുംദാര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല,പക്ഷേ എനിക്കെന്ന‍പോലെ ഇതു വായിക്കുന്ന മറ്റുപലര്‍ക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ നന്നായറിയാം.കാലഹരണപ്പെട്ടുപോയതെന്ന് നാം തള്ളിപ്പറഞ്ഞ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇപ്പോഴും നിശ്ശബ്ദമായി വേരോടിക്കൊണ്ടിരിക്കുന്നത് എനിക്ക് കാണാം. ഒരിക്കല്‍ പറ്റിയ അബദ്ധം(70 പതുകള്‍) കോണ്‍ഗ്രസ്സ് മറക്കാനിടയില്ല, അതുകൊണ്ടാണ് ഇന്നലെ നടന്ന സമ്മേളനത്തില്‍ യുവരാജാവ് രാഹുല്‍ഗാന്ധി ‘നിര്‍ധനര്‍ക്കും ജീവിതത്തില്‍ തുല്യാവകാശം’ എന്ന് വിളമ്പിയത്. ആ പ്രസ്ഥാവന, വളര്‍ന്നുകൊണ്ടിരിക്കുന്ന നന്ദിഗ്രാമിലെ സംഭവവികാസങ്ങളുമായി കൂട്ടിവായിക്കണം. അടിയുറച്ച മാര്‍ക്സിസ്റ്റ് വിശ്വാസികള്‍ പോലും ബുദ്ധദേവിന്റെ നടപടികള്‍ തള്ളിപ്പറയുമ്പോള്‍, പാരമ്പര്യ കോണ്‍ഗ്രസ്സുകാരന്റെ മനസ്സിലേയ്ക്ക് ‘വസന്തത്തിലെ ഇടിമുഴക്കം’(Spring Thunder over India-1967)കയറിവന്നതില്‍ അത്ഭുതമില്ല. സാഹചര്യങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ എല്ലായ്പ്പോഴും അനുകൂലമാണ്, മതത്തിന്റെ കറുപ്പ് കഴിച്ച ഉന്മത്തത മാറുകയേ വേണ്ടൂ.ഇന്ത്യ ഒരു ലോകചന്തയായി മാറിക്കഴിഞ്ഞപ്പോള്‍ പാവപ്പെട്ടവന്‍ വീണ്ടും പാവപ്പെട്ടവനും, പണക്കാരന്‍ കൂടുതല്‍ പണ...