നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...
ചിത്രം നന്നായി. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ലിങ്ക് കൊടുക്കാതെ ഇവിടെ തന്നെ ഇടുന്നതായിരുന്നു കൂടുതല്‍ ഭംഗി.(എന്റെ മാത്രം അഭിപ്രായമാണേ)
മറുപടിഇല്ലാതാക്കൂ:)
സചിന്‍, ചിത്രങ്ങള്‍ നന്നായി.
മറുപടിഇല്ലാതാക്കൂകൂടുതല് ചിത്രങ്ങല്‍ (100 - 150 kb വരെ) യുള്ളവ ഇവിടെത്തന്നെ ഇടുന്നതാണ് കൂടുതല്‍ നല്ലത്.
ചിത്രങ്ങള്‍ കൊള്ളാം.. ശ്രീയും അപ്പുവും പറഞ്ഞതിനോട് യോജിക്കുന്നു.. പക്ഷേ,ഒരഭിപ്രായമുണ്ട്. ഒരേ ചിത്രത്തിന്റെ പല ആംഗിളിലില്‍ നിന്നുമുള്ള കുറേ പടങ്ങള്‍ ഇടാതെ നല്ല പടങ്ങള്‍ മാത്രം സെലെക്റ്റ് ചെയ്തിട്ടാല്‍ ആവര്‍ത്തന വിരസത ഒഴിവാക്കാം.
മറുപടിഇല്ലാതാക്കൂ