ശ്രീ പരിയാനംപറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍
ശ്രീ പരിയാനംപറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍. നിങ്ങള്‍ക്കിഷ്ടപ്പെടുമെന്ന് വിചാരിയ്ക്കുന്നു. കുറച്ച് നാള്‍ മുന്‍പ് ഒരു ബ്ലോഗര്‍ ഈ ക്ഷേത്രത്തിന്റെ ചരിത്രം വിശദമായി എഴുതിയിരുന്നു. അത് കിട്ടിയാല്‍ ഇവിടെ ലിങ്ക് ചെയ്യാം. ശ്രീ മൂകാംബിക ദേവി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നതെന്നാണ് വിശ്വാസം. ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ട ഒരു ഉത്സവമായിരുന്നു ഇത്. തൃശൂര്‍ ഭാഗത്ത് കാണാത്ത ചില പ്രതേകതകള്‍ ഇവിടെ കണ്ടിരുന്നു. ഒരു കാര്യം കൂട്ടിചേര്‍ക്കട്ടെ, പതിനാല് ആനകളുള്ള മംഗലാംകുന്ന് ആനത്തറവാട് ഈ ക്ഷേത്രത്തില്‍ നിന്ന് ഒന്നൊ രണ്ടൊ കി.മി അകലെയാണ്. മംഗലാംകുന്ന് കര്‍ണ്ണനെ അറിയാത്ത ആനപ്രേമികളില്ല. ഇ ഫൊര്‍ എലിഫെന്റ് എന്ന പ്രോഗ്രാം കൈരളിയില്‍ കണ്ടവര്‍ കര്‍ണ്ണനെ പ്രത്യേകം ശ്രദ്ധിച്ചുകാണും.
നൂറോളം ചവിട്ട്പടികള്‍ കാണണം താഴോട്ട്. ആനകള്‍ ഇത്രയും പടികള്‍ ഇറങ്ങിയാണ് ഇവിടെയെത്തുന്നത്. കുതിരകളെയും കാളകളെയും മരത്തിലുണ്ടാക്കി അത് ചുമന്ന് ക്ഷേത്രത്തില്‍ കൊണ്ടു വരുന്നതും ഒരു ആചാരമാണ്. രാത്രിയിലെ കാളവേലയ്ക്ക് കൊഴുപ്പ് കൂടും. കണ്ണടയ്ക്കുകയും ചെവിയാട്ടുകയും ചെയ്യുന്ന കാളകള്‍ ഒരു കാഴ്ച തന്നെയാണ്.
ഈ ചിത്രങ്ങള്‍ സംയോജിപ്പിച്ചത് പികാസ വഴി. ഇതിലെ ചിത്രങ്ങളോട് നീതി പുലര്‍ത്താത്ത പ്ശ്ചാത്തലസംഗീതം ഉപയോഗിച്ചതിന്‍ ക്ഷമ ചോദിയ്ക്കട്ടെ.
പറ്റുമെങ്കില്‍ അടുത്ത വര്‍ഷവും അവിടെ പോകാന്‍ കഴിയുമെന്ന വിശ്വാസത്തോടെ.
ശ്രീ പരിയാനംപറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍ ക്ഷേത്രത്തിന്റെ ചിത്രം ചിത്രകാരന്‍ കണ്ടുകാണുമെന്ന വിശ്വാസത്തോടെ...നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി.
മന്ദലാംകുന്ന് സ്ഥലപ്പേരാണോതറവാട്ടുപേരാണോ?സ്ഥലപ്പേരാണെന്നാണ് എന്റെ വിശ്വാസം. പിന്നെ അവർക്ക് 30 ൽ അധികം ആനകൾ സ്വന്താമായി ഉണ്ടോ?
മന്ദലാം കുന്ന് കർണ്ണൻ ഇന്ന് മിക്ക ഉത്സവപ്പറമ്പുകളിലും ഒരു പ്രധാനിയാണ്. ഒരു പക്ഷെ മുൻ നിരയിൽ നിൽക്കുന്ന ആനകളിൽ ഇവനായിരിക്കണം ഏക്കങ്ങളുടെ എണ്ണത്തിൽ കൂടുതൽ.തലയെടുപ്പിന്റെ തമ്പുരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കഴിഞ്ഞാൽ പൂരപ്പറമ്പുകളിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന പേർ ഇവന്റെ തന്നെ.
*ഏറ്റവും പ്രസിദ്ധൻ ഗുരുവായൂർ പത്മനാഭൻ എന്നൊക്കെ പറയുവാൻ ആളുണ്ടാകും അതു കാര്യമാക്കണ്ട.മത്സരപ്പൂരങ്ങളീൽ തെച്ചിക്കോട്ടുകാവ് കഴിഞ്ഞേ കേരളത്തിൽ ആനകൾ ഉള്ളൂ.
പാര്‍പ്പിടം, ശരിയാണ്. പതിനാല് ആനകളെ അവര്‍ക്കുള്ളൂ. മുപ്പതില്‍ പരം കൊമ്പന്മാരുള്ളത് ആനക്കോട്ടയിലാണ്. എന്റെ ധാരണ, ആനത്തറവാടിന്റെ പേരാണ് മംഗലാംകുന്ന് എന്ന്. സ്ഥലം അറിയപ്പെടുന്നത് മംഗലംകുന്ന് എന്ന് തന്നെയാണ്. ആനകളുടെ ഉടമസ്ഥന്റെ പേര്‍ എം.എ പരമേശ്വരനെന്നാണ്. എം വന്നത് മംഗലാംകുന്നില്‍നിന്നണെന്ന് ഞാന്‍ ധരീച്ചു.
കുറെ നാളുകള്‍ക്ക് മുമ്പ് ഉണ്ണികൃഷ്ണന്റെ ബ്ലോഗില്‍ (http://pariyanempatta.blogspot.com/) ഈ അമ്പലത്തെക്കുറിച്ച് വായിച്ചതു മുതല്‍ അവിടെ പോകണം എന്ന് ആഗ്രഹം ഉണ്ട്. അവിടെ ഉത്സവം കഴിഞ്ഞോ? ഇനി എപ്പോഴാ? വിവരങ്ങള്‍ അറിയാന്‍ അതിയായി ആഗ്രഹിക്കുന്നു.
ഉത്സവം കുംഭം 1-6 വരെയാണെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 19-21 സമയത്തായിരുന്നു എന്ന് തോന്നുന്നു. സംശയമുണ്ട്, ഈ ദിവസങ്ങള്‍ തന്നെയാണോ എന്ന്.
എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.
ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന് ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന് കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...
നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...
ശ്രീ പരിയാനംപറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍
മറുപടിഇല്ലാതാക്കൂക്ഷേത്രത്തിന്റെ ചിത്രം ചിത്രകാരന്‍ കണ്ടുകാണുമെന്ന വിശ്വാസത്തോടെ...നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി.
മന്ദലാംകുന്ന് സ്ഥലപ്പേരാണോതറവാട്ടുപേരാണോ?സ്ഥലപ്പേരാണെന്നാണ് എന്റെ വിശ്വാസം.
മറുപടിഇല്ലാതാക്കൂപിന്നെ അവർക്ക് 30 ൽ അധികം ആനകൾ സ്വന്താമായി ഉണ്ടോ?
മന്ദലാം കുന്ന് കർണ്ണൻ ഇന്ന് മിക്ക ഉത്സവപ്പറമ്പുകളിലും ഒരു പ്രധാനിയാണ്. ഒരു പക്ഷെ മുൻ നിരയിൽ നിൽക്കുന്ന ആനകളിൽ ഇവനായിരിക്കണം ഏക്കങ്ങളുടെ എണ്ണത്തിൽ കൂടുതൽ.തലയെടുപ്പിന്റെ തമ്പുരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കഴിഞ്ഞാൽ പൂരപ്പറമ്പുകളിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന പേർ ഇവന്റെ തന്നെ.
*ഏറ്റവും പ്രസിദ്ധൻ ഗുരുവായൂർ പത്മനാഭൻ എന്നൊക്കെ പറയുവാൻ ആളുണ്ടാകും അതു കാര്യമാക്കണ്ട.മത്സരപ്പൂരങ്ങളീൽ തെച്ചിക്കോട്ടുകാവ് കഴിഞ്ഞേ കേരളത്തിൽ ആനകൾ ഉള്ളൂ.
പാര്‍പ്പിടം, ശരിയാണ്. പതിനാല് ആനകളെ അവര്‍ക്കുള്ളൂ. മുപ്പതില്‍ പരം കൊമ്പന്മാരുള്ളത് ആനക്കോട്ടയിലാണ്.
മറുപടിഇല്ലാതാക്കൂഎന്റെ ധാരണ, ആനത്തറവാടിന്റെ പേരാണ് മംഗലാംകുന്ന് എന്ന്. സ്ഥലം അറിയപ്പെടുന്നത് മംഗലംകുന്ന് എന്ന് തന്നെയാണ്. ആനകളുടെ ഉടമസ്ഥന്റെ പേര്‍ എം.എ പരമേശ്വരനെന്നാണ്. എം വന്നത് മംഗലാംകുന്നില്‍നിന്നണെന്ന് ഞാന്‍ ധരീച്ചു.
കുറെ നാളുകള്‍ക്ക് മുമ്പ് ഉണ്ണികൃഷ്ണന്റെ ബ്ലോഗില്‍ (http://pariyanempatta.blogspot.com/) ഈ അമ്പലത്തെക്കുറിച്ച് വായിച്ചതു മുതല്‍ അവിടെ പോകണം എന്ന് ആഗ്രഹം ഉണ്ട്. അവിടെ ഉത്സവം കഴിഞ്ഞോ? ഇനി എപ്പോഴാ? വിവരങ്ങള്‍ അറിയാന്‍ അതിയായി ആഗ്രഹിക്കുന്നു.
മറുപടിഇല്ലാതാക്കൂഉത്സവം കുംഭം 1-6 വരെയാണെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 19-21 സമയത്തായിരുന്നു എന്ന് തോന്നുന്നു. സംശയമുണ്ട്, ഈ ദിവസങ്ങള്‍ തന്നെയാണോ എന്ന്.
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ടവരെ ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതലറിയാന്‍ എന്‍റെ ബ്ലോഗ് വായിച്ചാലും
മറുപടിഇല്ലാതാക്കൂസുഹൃത്തുക്കളേ.........മംഗലാംകുന്ന് എന്നത് ഒരു സ്ഥലപ്പേരാണു...എം.എ.പരമേശ്വരന്റെ എം.എ എന്നാല്‍ മംഗലാംകുന്ന് അങ്ങാടി എന്നാണു..
മറുപടിഇല്ലാതാക്കൂ