ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അമേരിക്കയിലെ വേശ്യകളും, മാര്‍പാപ്പയും, അച്യുതാനന്ദനും

അമേരിയ്ക്കയിലെ വേശ്യാവൃത്തിയെക്കുറിച്ച് കത്തോലിക്കാസഭയ്ക്ക് അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉള്ള സമയം; പോപ്പ് ആദ്യമായി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ പത്രപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ഒത്തുകൂടി. പാപ്പ വിമാനത്തില്‍ നിന്നിറങ്ങി പത്രക്കാരുടെ അടുത്തു വന്നപ്പോള്‍ ആദ്യത്തെ ചോദ്യം, അമേരിയ്ക്കയിലെ വേശ്യാവൃത്തിയെക്കുറിച്ച് പാപ്പയുടെ അഭിപ്രായമെന്താണെന്നായിരുന്നു. ‘അമേരിക്കയില്‍ വേശ്യകളുണ്ടോ‘ എന്ന അതിശയോക്തി കലര്‍ന്ന ഒരു ചോദ്യമായിരുന്നു പാപ്പ തിരിച്ച് ചോദിച്ചത്.

എന്നാല്‍ പിറ്റേ ദിവസത്തെ പത്രങ്ങള്‍ എഴുതിയത് ഇങ്ങിനെ. വിമാനമിറങ്ങി പാപ്പ ആദ്യം ചോദിച്ചത് അമേരിയ്ക്കയില്‍ വേശ്യകളുണ്ടോ എന്ന്? പാപ്പയുടെ സദാചാരത്തിനെ വരെ കത്തിവയ്ക്കുന്ന തരത്തിലുള്ള പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമോദാഹരണമാണ് മുകളില്‍ കണ്ടത്. (ഇത് ഒരു കഥ മാത്രമാണെന്ന് ഞാന്‍ കരുതുന്നു).
മുഖ്യമന്തി അച്യുതാനന്ദനെതിരെയുണ്ടായ ആരോപണങ്ങളും മേജര്‍ ഉണ്ണീകൃഷ്ണന്റെ അച്ഛന്‍ നടത്തിയ പത്രസമ്മേളനത്തോടെ പൊളിഞ്ഞുപോയിരിക്കുന്നു. കുടുംബസുഹൃത്ത് അദ്ദേഹത്തിനുവേണ്ടി സംസാരിയ്ക്കുന്നു.
ഭാരതത്തിന്റെ അഭിമാനമായ സന്ദീപിന്റെ കുടുംബത്തെ ഇത്തരമൊരു ആരോപണത്തിലേയ്ക്ക് വലിച്ചിഴച്ചത് മോശമായിപ്പോയി.

അഭിപ്രായങ്ങള്‍

  1. അച്ഛന്‍റെ അനുവാദമില്ലാതെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കടന്ന് സന്ദീപിന്‍റെ ചിത്രത്തില്‍ മാലയിട്ട ആ ‘ധാര്‍ഷ്ട്യം’ സഹിക്കാവുന്നതിനും അപ്പുറമാണ്.

    ഭാരതത്തിന്റെ അഭിമാനമായ സന്ദീപിന്റെ കുടുംബത്തെ ഇത്തരമൊരു ആരോപണത്തിലേയ്ക്ക് വലിച്ചിഴച്ചത് മോശമായിപ്പോയി എന്ന ഭിപ്രായത്തോട് ഞാനും യോജിക്കുന്നു പൂര്‍ണ്ണമായി

    മറുപടിഇല്ലാതാക്കൂ
  2. അമേരിക്കൻ പപ്പാരാസികളെ കണ്ടല്ലേ നമ്മുടെ മാധ്യമങ്ങളും പഠിക്കുന്നത്?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...