ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നൈജീരിയായിലെ ഹെല്‍മറ്റ് വിശേഷം

നൈജീരിയായിലെ മോട്ടോര്‍സൈക്കിള്‍ യാത്രാവിശേഷം കണ്ടപ്പോള്‍ ഒന്ന് പങ്ക് വെക്കണമെന്ന് തോന്നി.
ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയപ്പോള്‍ പലരും കണ്ടുപിടിച്ച ഒരു മാര്‍ഗ്ഗം.
റ്റയറും, തണ്ണിമത്തനോ അതുപോലുള്ള പഴവര്‍ഗ്ഗങ്ങളോ തുരന്ന് തലയില്‍ വെച്ച് യാത്ര, ഹെല്‍മറ്റ് വാങ്ങിയ്ക്കുന്നതും വെയ്ക്കുന്നതും ഒഴിവാക്കാന്‍.

കൂടുതല്‍ ബോറടിപ്പിയ്ക്കുന്നില്ല, ഇതാ ഇവിടെ

നമ്മുടെ നാട്ടുകാര്‍ക്കും പരീക്ഷിച്ച് നോക്കാവുന്നതേയുള്ളൂ...

വേറൊന്ന് കൂടി കണ്ടു, നൈജീരിയായില്‍ 2 പുരുഷന്മാര്‍ക്കിടയില്‍, അല്ലെങ്കില്‍ പുരുഷന്റെ കൂടെ ഒരു സ്ത്രീ ബൈക്കില്‍ യാത്രചെയ്താല്‍ കല്ലെറിഞ്ഞ് കൊല്ലലാണത്രെ ശിക്ഷ...

അഭിപ്രായങ്ങള്‍

  1. ഹെൽമറ്റ് നിർബന്ധിതമാക്കിയതിനാൽ ഇരുചക്രവാഹനങ്ങൾ വളരെ കുറവായിട്ടേ നിരത്തിൽ ഇപ്പോൾ കാണാനുള്ളൂ, മാത്രവുമല്ല ജനകീയ ട്രാൻസ്പോർട്ട് മാർഗ്ഗ്മായിരുന്ന ‘ഒക്കട’ എന്ന ഓമനപേരിലുള്ള ബൈക്ക് ടാക്സി പരിപാടി പാടേ നിന്നുപോയി, ഞാൻ വസിക്കുന്ന റിവർസ്റ്റേറ്റിൽ ഒക്കട സർവ്വീസ് ജനുവരി 1 മുതൽ നിരോധിക്കുകയും ചെയ്തു; അല്ലായിരുന്നെങ്കിൽ അവസാനത്തെ പാരഗ്രാഫ് മൊത്തമായും ശുദ്ധ അസംബന്ധം ആണെന്ന് ചിത്രം സഹിതം തെളിയിക്കാമായിരുന്നു! ത്രിശ്ശൂക്കാരാ, ഇവിടുത്തെ ‘ഒക്കട’യിൽ ഓടിക്കുന്നവന്റെ പുറകെ ഒന്നും രണ്ടും പെണ്ണുങ്ങൾ കേറിപോകുന്നത് (ട്രിപ്പിൾസ് തന്നെ)സ്ഥിരം കാഴ്ചയായിരുന്നു;ആരും കല്ലെറിയുന്നത് കണ്ടിട്ടില്ല. ഇരുചക്ര വാഹനങ്ങൾ മൂലം ഉണ്ടാകുന്ന റോഡ് അപകടങ്ങൾ ക്രമാതീതമായി കൂടിയതാണ് ഏറ്റവും ചിലവ് കുറഞ്ഞതെങ്കിലും ബൈക്ക് ടാക്സികൾ നിരോധിക്കാനുള്ള കാരണമായി ഗവണ്മെന്റ് പറയുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. ആലിഫ്, ഞാന്‍ റോയിട്ടര്‍ ആഫ്രിക്ക രിപ്പോര്‍ട്ട് ചെയ്ത ഒരു ന്യുസ് ഒരു ബ്ലോഗര്‍ എടുത്തെഴുതിയത് ശ്രദ്ധയില്‍പ്പെട്റ്റുത്തിയെന്നേയുള്ളൂ.

    വിശദമായി വായിയ്ക്കാന്‍ ഇവിടെ പോകുക
    .

    മറുപടിഇല്ലാതാക്കൂ
  3. നമ്മുടെ നാടു തന്നെ അതിലും നല്ല്തു..

    മറുപടിഇല്ലാതാക്കൂ
  4. “റോയിട്ടര്‍ ആഫ്രിക്ക രിപ്പോര്‍ട്ട് ചെയ്ത ഒരു ന്യുസ് ഒരു ബ്ലോഗര്‍ എടുത്തെഴുതിയത് ശ്രദ്ധയില്‍പ്പെട്റ്റുത്തിയെന്നേയുള്ളൂ” ഇത് താങ്കൾ പോസ്റ്റിൽ തന്നെ സൂചിപ്പിച്ചിരുന്നില്ല എന്നത് ഖേദകരമാണ്. നൈജീരിയയുടെ വടക്കൻ പ്രവിശ്യകളിലെ ചില എക്സ്ട്രീമിസ്റ്റ് ഗ്രാമങ്ങളിലും മറ്റും ഇത്തരം കാടൻ നിയമങ്ങൾ നടപ്പിലാകുന്നുണ്ടാകാം, പക്ഷേ അത് താങ്കളുടെ പോസ്റ്റിൽ വന്നപ്പോഴേക്കും നൈജീരിയയുടെ മൊത്തം നിയമം പോലെയാണ് വായിക്കാൻ കഴിഞ്ഞത്; ഇത് തന്നെയാണ് നമ്മുടെ പത്രപ്രവർത്തകർക്കും സംഭവിക്കുന്നത്.റോയിട്ടറിൽ വന്ന വാർത്തയെ ആശ്രയിച്ച് ഏതെങ്കിലും ബ്ലോഗർ അവർക്ക് തോന്നുന്ന ഒരാശയം കൂടിചേർത്ത് അവതരിപ്പിക്കുന്ന് പോസ്റ്റിനെ (ആ ലിങ്കിൽ ഉള്ള പോസ്റ്റിൽ പെട്ടികോളത്തിലുള്ള റോയിട്ടർ വാർത്തയിൽ കല്ലെറിഞ്ഞ് കൊന്നു എന്നേയുള്ളൂ, അത് ബൈക്കിൽ പുറകിലിരുന്ന് പോയതിനാണ് എന്നില്ല)മറ്റൊരു വാർത്ത പോലെ അവതരിപ്പിക്കുമ്പോൾ ആട് പട്ടിയായി രൂപാന്തരപ്പെടുന്നു.നേരിട്ട് അറിയാതെ ഇത്തരം വാർത്താപോസ്റ്റുകൾ ഉണ്ടാകുന്നതിനോടേ എതിർപ്പുള്ളൂ, അല്ലാതെ ഞാൻ നൈജീരിയയുടെ ബ്രാൻഡ് അംബാസിഡർ ഒന്നും അല്ല..!

    മറുപടിഇല്ലാതാക്കൂ
  5. ഹ ഹ. അപകടമുണ്ടായാൽ നിയമം ഉണ്ടാക്കിയവരുടെ തലയായിരിക്കുമോ പൊട്ടിപ്പൊളിഞ്ഞു പോകുന്നത് ?!!

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...