ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫോകസ് സ്റ്റാക്കിങ്ങിനെക്കുറിച്ച് അല്‍പ്പം

STACK TRIAL


ഇതെഴുതാനിരിന്നപ്പോഴാണ്, ഇത്രയൊന്നും പറയാനില്ലല്ലോ എന്ന് തോന്നിയത്.

എന്നാലും എന്തെങ്കിലും പറയാതിരിയ്ക്കുന്നതെങ്ങിനെ?

പറയുമ്പോള്‍ മാക്രോ ഫോട്ടോഗ്രാഫിയെക്കുറിച്ചും ഡെപ്ത് ഓഫ് ഫീല്‍ഡിനെക്കുറിച്ചും പറയേണ്ടിവരും. പക്ഷേ, അതിനെക്കുറിച്ചെല്ലാം കുറെയധികം പേര്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് വിശദമായി അതിലേയ്ക്ക് കടക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ല.
മാത്രമല്ല, ഈ സൂത്രത്തില്‍ ഞാന്‍ ഒരു അഗ്രഗണ്യനൊന്നുമല്ലാത്തതുകൊണ്ട് വല്ലാത്തൊരു അഭ്യാസത്തിന് മുതിരുന്നുമില്ല.
1:1 വലുപ്പമുള്ള ചിത്രങ്ങളെയാണ് മാക്രോ ചിത്രങ്ങള്‍ എന്നു പറയുന്നത്. എന്നാല്‍ ക്ലോസപ്പ് ഫോട്ടോഗ്രാഫിയെയും ചിലര്‍ മാക്രോ എന്ന് അവകാശപ്പെട്ടുകാണാറുണ്ട്. മാക്രോ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാം. പലപ്പോഴും wider aperture ഉപയോഗിച്ചാണ് പലരും ചിത്രങ്ങളെടുക്കുന്നത്.

Wider aperture (bigger hole 2.8, 4 0r similar) ഉപയോഗിച്ചാല്‍ ലെന്‍സ് ഫോകസ് ചെയ്തിരിയ്ക്കുന്ന ഭാഗമൊഴിച്ച് ബാക്കിയെല്ലായിടവും അവ്യക്തമായിരിയ്ക്കും.

മുകളിലെ ചിത്രത്തില്‍ 2.8 അപെര്‍ച്ചര്‍ ആണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ചിത്രം ശ്രദ്ധിച്ചാല്‍, കണ്ണുമാത്രമാണ് ഫോകസ് ചെയ്തിരിയ്ക്കുന്നത് എന്ന് കാണാം. മാത്രമല്ല, ബാക്കിയുള്ള എല്ലാ ഭാഗവും ഒരേ പോലെ അവ്യക്തമാണ്. ചില സമയങ്ങളില്‍ വൈഡ് അപ്പെര്‍ച്ചര്‍ ഒരനുഗ്രഹമാണ്. ശ്രദ്ധ തിരിയ്ക്കുന്ന പശ്ചാത്തലത്തില്‍ നിന്നും വസ്തുവിലേയ്ക്ക് പ്രേക്ഷകന്റെ കണ്ണൂകളെ കൊണ്ടുവരാന്‍ ഈ രീതിയ്ക്ക് കഴിയും.



മുകളില്‍ കാണുന്ന ചിത്രങ്ങള്‍ ക്യാമറ നീക്കാതെ രണ്ടു വ്യത്യസ്ത രീതികളില്‍ എടുത്തതാണ്. ആദ്യത്തെ ചിത്രം അപെര്‍ച്ചര്‍ 16ഉം രണ്ടമത്തേത് 6.3യുമാണ്. 1,2,3,4 എന്ന് നമ്പരിട്ടിരിയ്ക്കുന്ന ഭാഗങ്ങള്‍ രണ്ടു ചിത്രങ്ങളിലും കാണുക.
1. പശ്ചാത്തലത്തില്‍ ദൂര്രെ കാണുന്ന ചുവപ്പു നിറം രണ്ടാമത്തെ ചിത്രത്തില്‍ കാണാനേയില്ല.

2.താരതമ്യേന നല്ല രീതിയില്‍ കാണുന്ന ഈ ഇല രണ്ടാമത്തെ ചിത്രത്തില്‍ അവ്യക്തമാണ്.

3,4 ഇലകളും ഇതേപോലെ തന്നെ.


ഇത്രയും പറഞ്ഞത് അപ്പെര്‍ച്ചര്‍ എന്താണെന്ന് മനസ്സിലാക്കാനാണ്. സാധാരണയായി ആപെര്‍ച്ചറും ഷട്ടര്‍ സ്പീഡും പരസ്പരം ബന്ധപ്പെട്ടാണിരിയ്ക്കുന്നത്. അപ്പെര്‍ച്ചര്‍ കൂടുന്നതിനനുസരിച്ച്

(2.8---> 16) ഷട്ടര്‍ സ്പീഡ് കുറഞ്ഞ് വരും. മാന്വല്‍ മോഡില്‍ ഇങ്ങിനെ സംഭവിക്കില്ലെങ്കിലും ചിത്രത്തെ അത് ബാധിച്ചേയ്ക്കാം. അപ്പെര്‍ച്ചര്‍ കുറയുന്നതിനനുസരിച്ച് ((16----> 2.8) ഷട്ടര്‍ സ്പീഡ് കൂടി വരൂന്നതും കാണാം. മുകളിലെ ആദ്യ ചിത്രത്തില്‍ ഷട്ടര്‍ സ്പീഡ് 0.6 (1/1.6) ഉം രണ്ടമത്തേത് (0.1) 1/10 ഉം ആണെന്നും കാണാം.


കൂടുതല്‍ വളച്ചൊടിയ്ക്കാതെ പറഞ്ഞാല്‍ മാക്രോ ചിത്രങ്ങള്‍ക്ക് ‍ ഭംഗിയുണ്ടാവുക വസ്തുവിന്റെ മുഴുവന്‍ ഭാഗങ്ങള്‍ വ്യക്തമായിരുന്നാലാണ്.
macroflower



ഈ ചിത്രത്തില്‍ ക്യാമറ ഫോകസ് ചെയ്തിരിയ്ക്കുന്നത് ദലങ്ങളുടെ മദ്ധ്യഭാഗത്താണ്,ഞാനുദ്ദേശിച്ച പോലെ പൂവിന്റെ നടുവിലോ ദലങ്ങളിലോ അല്ല. മാത്രമല്ല, ചെറിയ അപ്പെര്‍ച്ചര്‍ (1.8 ഓ 2ഓ 4ഓ)ഉപയോഗിച്ചത് കൊണ്ട് വളരെചെറിയ ഭാഗം മാത്രമേ ഫോകസ് ആയിട്ടുള്ളൂ. ഇത് ഈ ചിത്രത്തിന്റെ മനോഹാരിത നഷ്ടപ്പെടുത്തുന്നു. പക്ഷേ, ഈ ചിത്രം അപ്പെര്‍ച്ചര്‍ 12---->22 വരെ ഉപയോഗിച്ചിരുന്നെങ്കില്‍ ഇതിലും മനോഹരമാക്കാമായിരുന്നു. അപ്പെര്‍ച്ചര്‍ കൂടുന്നതിനനുസരിച്ച് ചിത്രത്തിന്റെ വ്യക്തത കൂടി വരുന്നു.

ചോദ്യം ? എന്തുകൊണ്ട് ഞാന്‍ വലിയ അപ്പെര്‍ച്ചര്‍ ഉപയോഗിച്ചില്ല?
വലിയ അപ്പെര്‍ച്ചര്‍ ഉപയോഗിച്ചാല്‍ ഷട്ടര്‍ സ്പീഡ് വല്ലാതെ കുറഞ്ഞ് വരും. ക്യാമറ കയ്യില്‍ പിടിച്ച് ഫോകസ്ചെയ്യാന്‍ ബുദ്ധിമുട്ടേണ്ടിവരും, ചിത്രം അവ്വ്യക്തമായിപ്പോവും. അതു കൊണ്ട് ചെറിയ അപ്പെര്‍ച്ചര്‍ ഉപയോഗിച്ചു നോക്കി. പരാജയപ്പെട്ടു.

ഇവിടെയാണ് ഫോകസ് സ്റ്റാക്കിങ്ങീന്റെ പ്രസക്തി. വസ്തുവിന്റെ പല ഭാഗങ്ങളിലുമായി ഫോകസ് ചെയ്ത് ചിത്രങ്ങളെടുത്ത ശേഷം അതെല്ലാം കൂടി കൂട്ടി യോജിപ്പിയ്ക്കൂന്ന രീതി. മാക്രോ ചിത്രങ്ങളില്‍ ഈ രീതി കൂടുതല്‍ ഉപയോഗിയ്ക്കുന്നുവെന്ന് മാത്രം. പക്ഷെ,, മാക്രോ അല്ലാത്ത ചിത്രങ്ങളിലും ഈ രീതി ഉപയോഗിയ്ക്കാം.

ഫോകസ് സ്റ്റാക്കിങ്ങ് ചെയ്യേണ്ട വിധം:




tripod ഉണ്ടെങ്കില്‍ നന്നായിരുന്നു, ഇല്ലെങ്കിലും കുഴപ്പമില്ല, ക്യാമറ മൂവ് ചെയ്യാതെ ഇരിയ്ക്കാന്‍ പറ്റിയ ഒരു സ്ഥലം.

ചെറിയ അപ്പെര്‍ച്ചര്‍ സെറ്റിങ്ങ് (2.8 ---4)

ചിത്രമെടുക്കാനുദ്ദേശിയ്ക്കുന്ന വസ്തുവിന്റെ എല്ലാ ഭാഗങ്ങളും കാണാവുന്ന രീതിയീല്‍ സെറ്റ് ചെയ്യുക.
മാന്വല്‍ മോഡ് ഉണ്ടെങ്കില്‍ സെലക്റ്റ് ചെയ്യുക. ഓട്ടോ മോഡിലായിരുന്നാല്‍ ഫോകസ് മാറുന്നതിനനുസരിച്ച് exposure മാറിക്കൊണ്ടിരിയ്ക്കും. എല്ലാ ചിത്രങ്ങളൂം ഒരേ ഷട്ടര്‍ സ്പീഡും ഒരേ അപ്പെര്‍ച്ചറും ആയാല്‍ നല്ലത്.

റിമോട്ട് ഷട്ടര്‍ റിലീസ് ഉണ്ടെങ്കില്‍ അതൂപയോഗിയ്ക്കുക, ഇല്ലെങ്കില്‍ ടൈമര്‍ സെറ്റ് ചെയ്യുക. ക്യാമറ മൂവ്മെന്റ് കുറയ്ക്കാന്‍ ഇതുപയോഗപ്പെടും.

വസ്തുവിന്റെ മുന്നില്‍ നിന്ന് പുറകിലേയ്ക്ക്, അല്ലെങ്കില്‍ നേരെ മറിച്ച് ഫോകസ് മാറ്റി ചിത്രങ്ങളെടുക്കുക. കൂടുതല്‍ ചിത്രങ്ങളെടുത്താല്‍ ചിത്രത്തിന്റെ വ്യക്തത വളരെയധികമായിരിയ്ക്കും.

താഴെയുള്ള വീഡിയോ ശ്രദ്ധിയ്ക്കുക.




14 ചിത്രങ്ങളാണ് ഇതില്‍ ഉപയോഗിച്ചത്. മുകളില്‍ രണ്ടാമത് കാണുന്ന ചിത്രം ഇതില്‍ ഒന്നാണ്. താഴെയുള്ള ചിത്രം ഇതിന്റെ സൃഷ്ടിയും.



ഫോകസ് സ്റ്റാക്കിങ്ങിനു വേണ്ടി സോഫ്റ്റ്വേയറുകള്‍ ലഭ്യമാണ്.


Combine ZM : ഇത് ഒരു ഫ്രീ സോഫ്റ്റ്വയര്‍ ആണ്. ഇതുപയോഗിച്ച് വളരെയധികംനല്ല ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. Alistair Campbell എന്ന മാക്രോ പുലി ഉപയോഗിയ്ക്കുന്നത് ഈ സോഫ്റ്റ്വ്വയര്‍ ആണെന്ന് ഒരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി.


Helicon Focus: 30 ദിവസം ട്രയല്‍ ആയി ഈ സോഫ്റ്റ്വയര്‍ ഉപയോഗിയ്ക്കാം. വളരെയധികം ഈസിയായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. പലപ്പോഴും ഫോകസ് മാറുന്നതിനനുസരിച്ച് പൂര്‍ണ്ണ ചിത്രത്തിലും ചില പോരയ്മകള്‍ കണ്ടേക്കാം. ഇത് eraser tool ഉപയോഗിച്ച് source image ല്‍ നിന്നും കോപ്പി ചെയ്ത് എടുക്കാവുന്നതാണ്.

Adobe photoshop CS4 : ഇവിടെ വായിയ്ക്കുക, ഇവിടെ കാണുക

ദേ, എന്റെ കാറ്റു പോയി, ഇനി നിങ്ങള്‍ താഴെയുള്ള വെബിലെല്ലാം പോയി നോക്കുക.


സംശയമുണ്ടെങ്കില്‍ മനസ്സില്‍ വെയ്ക്കുക.


http://www.flickr.com/groups/macroviewers/discuss/163367/


നല്ല ചില വീഡിയോ പഠന ദൃശ്യങ്ങള്‍

ആശംസകള്‍

അഭിപ്രായങ്ങള്‍

  1. സചിന്‍ ,
    എനിക്ക് ഇതൊരു പുതിയ അറിവായിരുന്നു.
    ഫോക്കസ് സ്റ്റാക്കിംനെ കുറിച്ച് ഇത്രയും പറഞ്ഞു തന്നതിന് നന്ദി.
    സോഫ്റ്റ്വെയറിന്റെ സഹായത്തോട് മാത്രമേ ഇതു ചെയ്യാന്‍ പറ്റുകയുള്ളൂ അല്ലെ.
    ശ്രമിച്ചു നോക്കാം.
    ഇനിയും ഇതുപോലെയുള്ള അറിവുകള്‍ പങ്കു വയ്ക്കുക.

    മറുപടിഇല്ലാതാക്കൂ
  2. സാധാരണ ഇമേജ്ജ് എഡിറ്റിങ്ങ് സൊഫ്റ്റ്വെയര്‍ ഉപയോഗിച്ച് അല്‍പ്പം മെനക്കെട്ടും ഇത് ചെയ്യാം. ഫൊട്ടോഷോപ്പില്‍ ലെയേഴ്സ് ആയി തുറന്ന ശേഷം opacitiy കുറച്ച് ഫൊകുസ് അല്ലാത്ത ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്തും ഫോകസ് സ്റ്റാക്കിങ്ങ് ചെയ്യാം.
    ഫോട്ടോ ഷൊപ്പില്‍ ഇത് ചെയ്യുന്നത് ഇവിടെ കാണുക.
    http://vimeo.com/2133955

    മറുപടിഇല്ലാതാക്കൂ
  3. ....ആധികാരികമായി ഒന്നുമറിയില്ല ഫൊട്ടൊകളെക്കുറിച്ചും ഫോട്ടൊ എടുപ്പിനെക്കുറിച്ചും....
    വിവരങ്ങള്‍ക്കു നന്ദി..

    മറുപടിഇല്ലാതാക്കൂ
  4. ഇങ്ങിനെയൊരു വിദ്യയെക്കുറിച്ച് അറിയില്ലായിരുന്നു. വിശദമായ കുറിപ്പിനു നന്ദി. സമയം കിട്ടുമ്പോള്‍ ഒന്നു പരീക്ഷിച്ചു നോക്കണം

    മറുപടിഇല്ലാതാക്കൂ
  5. ഞാനീ നാട്ടുകാരനല്ല. :)
    ന്നാലും വിവരങ്ങൾക്ക്‌ നന്ദി

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നു...