ഇന്ന് മെയിലില്‍ വന്ന ഒരു വാര്‍ത്ത ഇവിടെ കുറിയ്ക്കുന്നു. ലോകത്ത്, വന്‍ പ്രതിഷേധങ്ങള്‍ക്കിടയിലും മൃഗങ്ങളുടെ തൊലിയ്ക്ക് ഇന്നും നല്ല ഡിമാന്‍ഡാണ്. പ്രത്യേകിച്ച് യുറോപ്യന്‍, അമേരിയ്ക്കന്‍ രാജ്യങ്ങളില്‍. തണുപ്പ് കാലത്ത് പ്രതേകിച്ചും. പലപ്പോഴും മൃഗസ്നേഹികള്‍ ഇത്തരം വസ്ത്രം ധരിച്ചവരെ പിടിച്ചുനിറുത്തി ബ്ലേഡ് കൊണ്ട് വരയുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. എനിയ്ക്ക് പരിചയമുള്ള ഒരു സ്ത്രീയുടെ ഫര്‍ കോട്ട് ഒരു വിവാഹത്തിനിടയ്ക്ക് ഊരിയിട്ടത് നടുവെ കീറിയിരുന്ന സംഭവം ഓര്‍മ്മ വരുന്നു. എന്തൊക്കെയാലും രോമക്കോട്ടിനോടുള്ള പ്രണയം കുറയുന്നില്ല തന്നെ. അതുകൊണ്ട് എത്രയും കൂടുതല്‍ ഫര്‍ കയറ്റിയയയ്ക്കാന്‍ ചില രാജ്യങ്ങള്‍ തയാറാവുന്നു. ആഗോളമാര്‍ക്കറ്റായി ലോകം ചുരുങ്ങിയ ശേഷം എവിടെ നിന്നാണ് ഇവ വരുന്നത് എന്ന് ചിലപ്പോള്‍ ട്രേസ് ചെയ്യാന്‍ കഴിയാതെ വരും. ഭൂരിപക്ഷവും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ചൈനയില്‍ നിന്നുമാണെന്ന് കരുതപ്പെടുന്നു. കൂടുതല്‍ ഉത്പാദനം നടക്കുന്ന സ്ഥലങ്ങളില്‍ ചൂഷണം അത്ര രഹസ്യമാവാറില്ല. കുട്ടികളെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്നതും മൃഗങ്ങളെ ഉപദ്രവിയ്ക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉ...