ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജീവനോടെ തൊലിയുരിച്ചാല്‍

ഇന്ന് മെയിലില്‍ വന്ന ഒരു വാര്‍ത്ത ഇവിടെ കുറിയ്ക്കുന്നു.
ലോകത്ത്, വന്‍ പ്രതിഷേധങ്ങള്‍ക്കിടയിലും മൃഗങ്ങളുടെ തൊലിയ്ക്ക് ഇന്നും നല്ല ഡിമാന്‍ഡാണ്. പ്രത്യേകിച്ച് യുറോപ്യന്‍, അമേരിയ്ക്കന്‍ രാജ്യങ്ങളില്‍. തണുപ്പ് കാലത്ത് പ്രതേകിച്ചും. പലപ്പോഴും മൃഗസ്നേഹികള്‍ ഇത്തരം വസ്ത്രം ധരിച്ചവരെ പിടിച്ചുനിറുത്തി ബ്ലേഡ് കൊണ്ട് വരയുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. എനിയ്ക്ക് പരിചയമുള്ള ഒരു സ്ത്രീയുടെ ഫര്‍ കോട്ട് ഒരു വിവാഹത്തിനിടയ്ക്ക് ഊരിയിട്ടത് നടുവെ കീറിയിരുന്ന സംഭവം ഓര്‍മ്മ വരുന്നു. എന്തൊക്കെയാലും രോമക്കോട്ടിനോടുള്ള പ്രണയം കുറയുന്നില്ല തന്നെ. അതുകൊണ്ട് എത്രയും കൂടുതല്‍ ഫര്‍ കയറ്റിയയയ്ക്കാന്‍ ചില രാജ്യങ്ങള്‍ തയാറാവുന്നു.
ആഗോളമാര്‍ക്കറ്റായി ലോകം ചുരുങ്ങിയ ശേഷം എവിടെ നിന്നാണ് ഇവ വരുന്നത് എന്ന് ചിലപ്പോള്‍ ട്രേസ് ചെയ്യാന്‍ കഴിയാതെ വരും. ഭൂരിപക്ഷവും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ചൈനയില്‍ നിന്നുമാണെന്ന് കരുതപ്പെടുന്നു. കൂടുതല്‍ ഉത്പാദനം നടക്കുന്ന സ്ഥലങ്ങളില്‍ ചൂഷണം അത്ര രഹസ്യമാവാറില്ല. കുട്ടികളെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്നതും മൃഗങ്ങളെ ഉപദ്രവിയ്ക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉത്പാദനം എന്നതാണല്ലോ ഏതൊരു ബിസിനസ്സ്കാരന്റെയും സ്വപ്നം. ഇങ്ങിനെ നടക്കുന്ന ചൂഷണങ്ങളെ സ്വരാജ്യങ്ങളിലെ അധികാരികള്‍ കണ്ടില്ലെന്ന് നടിയ്ക്കാറുണ്ട്. അതിനെതിരെ ആഗോള മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം വരുമ്പോഴുമേ അവര്‍ കണ്ണൂ തുറക്കാറുള്ളൂ.

ചൈന എന്ന മധുര മനോജ്ഞ രാജ്യം ഇതിനകം പല തരത്തിലുള്ള ചൂഷണങ്ങള്‍ക്കും പേരെടുത്തുകഴിഞ്ഞു. Made in India എന്ന ലേബലില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരുന്നുകച്ചവടം നടത്തിയതാണ് ഏറ്റവും പുതിയ സംഭവം. കാണാതെ പോയ ചില ക്രൂരതകള്‍ കാട്ടിത്തരാന്‍ ചില സംഘടനകള്‍ ശ്രമിച്ചതിന്റെ ഭാഗമായി ഒളിക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയ ചില ക്രൂരചലനചിത്രങ്ങള്‍ താഴെ.

Pledge to go fur-free at PETA.org.

രോമക്കോട്ടുകള്‍ ഉപേക്ഷിയ്ക്കൂ, മൃഗങ്ങളെ രക്ഷിയ്ക്കൂ

മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത കാണുവാന്‍ ഈ പേജ് വായിയ്ക്കൂ

അഭിപ്രായങ്ങള്‍

  1. വാര്‍ത്തക്കു നന്ദി.ചിത്രമൊന്നും കാണാനായില്ല.

    മറുപടിഇല്ലാതാക്കൂ
  2. ഹോ..... മുഴുവന്‍ കാണാനുള്ള കെല്‍പ്പില്ല. നിര്‍ത്തി.
    ഇതിനേക്കാള്‍ ദയ കൊല്ലുന്നതില്‍ ഉണ്ട്.
    ഒരു ആക്സിഡന്റിനു ശേഷം എനിക്ക് കാലില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട്. തുടയില്‍ നിന്നായിരുന്നു തൊലി എടുത്തത്‌. അരയ്ക്കു കീഴെ അനസ്തേഷ്യയുടെ എഫക്റ്റ്‌ കാരണം വേദന ഒന്നും അറിഞ്ഞില്ല, പക്ഷെ തുടയില്‍ നിന്നും തൊലി എടുത്തപ്പോള്‍ കുറച്ചൊരു വേദന ഉണ്ടായിരുന്നു. അനസ്തേഷ്യയുടെ എഫക്റ്റ്‌ കുറഞ്ഞുതുടങ്ങിയതാണോ (ആവാന്‍ വഴിയില്ല, മറ്റൊരിടത്തും വേദന ഇല്ലായിരുന്നു) എന്നറിയില്ല, പക്ഷെ തൊലിയുരിയുന്നത് എത്ര വേദനാജനകമാണെന്ന് അന്നറിഞ്ഞു.
    ഇതൊന്നുമില്ലാതെ കാടന്‍ രീതിയില്‍ തൊലിയുരിയപ്പെടുന്ന പാവം ജീവികള്‍ എത്ര വേദന അനുഭവിച്ചിരിക്കും?
    ഭാഗ്യത്തില്‍ എപ്പോഴെങ്കിലും വിശ്വാസം തോന്നുന്നത് ഇത്തരം കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്പോഴാണ്.

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ ജോലി ചെയ്യുന്ന ഗിനിയ എന്ന രാജ്യത്തും ചൈനാക്കാരുടെ വ്യാജ മരുന്നു വില്‍പ്പന രണ്ടു മാസം മുന്‍പ് മിലിട്ടറി കണ്ടെത്തി. കാപ്‌സ്യൂളുകളില്‍ വില കുറഞ്ഞ എന്തോ പൊടികള്‍ നിറച്ച് മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ലേബലില്‍ ആണ് ഇവിടെ വിറ്റിരുന്നത്. ഇന്ത്യന്‍ മരുന്നുകള്‍ക്ക് ഇവിടെ നല്ല മാര്‍ക്കറ്റായതുകൊണ്ട് അവര്‍ക്ക് നല്ല ബിസിനസ്സായിരുന്നു.

    പിന്നെ മൃഗങ്ങളുടെ തോലുകള്‍ ഇവിടെ പരസ്യമായി വില്‍പ്പനക്ക് വെച്ചിട്ടുണ്ട്.Leopard ന്റെ തോലുകള്‍ 100 ഡോളര്‍ മുതല്‍ക്ക് ലഭ്യമാണ്. ഈ വില്‍പ്പനയുടെ കുറച്ച് ചിത്രങ്ങള്‍ ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റു ചെയ്തിരുന്നത്
    ഇവിടെ കാണാം

    മറുപടിഇല്ലാതാക്കൂ
  4. ചിത്രകാരാ, ക്ഷമിയ്ക്കൂ, ചലനചിത്രങ്ങള്‍ എന്നായിരുന്നു വേണ്ടിയിരുന്നത്.

    അപ്പൂട്ടന്‍, എനിയ്ക്കും മുഴുവനാക്കാനായില്ല. ഒരു പാമ്പിനെ ജീവനോടെ വെട്ടിമുറിച്ച് തീന്മേശയില്‍ വെയ്ക്കുന്നതും, ജീവനുള്ള മീനിന്റെ ചിതമ്പല്‍ കളഞ്ഞ് തിളയ്ക്കുന്ന എണ്ണയില്‍ മുക്കി പൊരിച്ച് ഊര്‍ദ്ധശ്വാസം വലിയ്ക്കുന്ന മീനിനെ തീന്മേശയില്‍ വെച്ച് നെഞ്ച് വിരിച്ച് ‘best chef' എന്ന അവാര്‍ഡും വാങ്ങിച്ച് നില്‍ക്കുന്ന ചൈനീസ് കുക്കിന്റെ വീഡിയോ: youtube ല്‍. മീന്‍ ചത്തുപോയാല്‍ ‘best chef' അവാര്‍ഡ് കിട്ടില്ലെന്ന് അടിക്കുറിപ്പ്.
    പൈങ്ങോടന്‍‌ജീ, താങ്കളുടെ ചിത്രം എനിയ്ക്ക് ഓര്‍മ്മയുണ്ടയിരുന്നു, ആയിടയ്ക്കാണ് ആഫ്രിയ്ക്കന്‍ മന്ത്രവാദത്തെക്കുറിച്ച് ഒരു documentary കണ്ടത്. അതില്‍ ഒരു മാര്‍ക്കറ്റില്‍ ഇതേപോലെ കുറെ സാധനങ്ങള്‍ കണ്ടിരുന്നു, ഞെട്ടിപ്പിച്ചത് കുട്ടികളുടെ എല്ലുകളും, അവയവങ്ങളും വില്‍ക്കാന്‍ വെച്ചിരിയ്ക്കുന്നത് കണ്ടിട്ടാണ്.

    മറുപടിഇല്ലാതാക്കൂ
  5. ഹോ കഷ്ടം ..വീഡിയോ മുഴുവന്‍ കാണാന്‍ ഉള്ള കരുത്തില്ല

    മറുപടിഇല്ലാതാക്കൂ
  6. പട്ടികളേ കുറഞ്ഞപക്ഷം കൊന്നിട്ട്‌ ചെയ്തൂടേ? ജിവനോടെ തൊലിയുരിക്കുന്ന ഇവനൊക്കെ മനുഷ്യനോ? കൂടുതല്‍ കാണാന്‍ തോന്നുന്നില്ല.ഇവനെയൊക്കെ കത്തിക്ക്‌ വരഞ്ഞ്‌ മുളക്‌ പൊടിചേറണം!

    മറുപടിഇല്ലാതാക്കൂ
  7. ദൃശ്യം കണ്ട്‌ മനസ്സ്‌ തകര്‍ന്നുപോയി സുഹൃത്തെ.... ഇതൊക്കെ ചെയ്യുന്നവനെ ഇതുപോലെ തൊലിയുരിക്കണം.... വീഡിയോ ചൈനയിലെ ദൃശ്യമാണോ? അവിടെ ഇതിനെതിരെ വേണ്ടതു ചെയ്യാന്‍ സംഘടനകളൊന്നുമില്ലേ?

    മറുപടിഇല്ലാതാക്കൂ
  8. പൈങ്ങോടന്‍, ബഷീര്‍, റാണി, ഷാനവാസ്, വായിച്ചതിനും സഹാനുഭൂതി പ്രകടിപ്പിച്ചതിനും നന്ദി. ബോധവല്‍ക്കരനത്തിലൂടെ മാത്രമേ ഇതെല്ലാം മാറ്റാന്‍ കഴിയൂ... vahab, അതു തന്നെയാണ് എനിയ്ക്കും തോന്നിയത്. അവിടുത്തെ മനുഷ്യന്മാര്‍ അനുഭവിയ്ക്കുന്ന കാര്യങ്ങള്‍ കേട്ടാല്‍ പിന്നെ ഇതൊന്നും ഒന്നുമല്ല. B.B.C ഒരു documentary telecast ചെയ്തിരുന്നു. അതില്‍ ജോലിക്കാരെ treat ചെയ്യുന്ന രീതി ഒരു European രാജ്യത്തിനും ദഹിയ്ക്കില്ല. നമ്മുടെ നാട്ടില്‍ ഒരു പക്ഷെ, കാണുമായിരിയ്ക്കും. ഇതു പുറത്തുകൊണ്ടുവന്ന സംഘടനയുടെ വെബ് അഡ്രസ് ലിങ്ക് ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടുനോക്കൂ, വേറെയും ചില ദൃശ്യങ്ങള്‍ കാണാം.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നു...