ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സിയാബ്: നീ ചെയ്യേണ്ടത്

സിയാബ്, എനിയ്ക്ക് നിന്നെയറിയില്ല.

നിന്നെക്കുറിച്ച് ഞാന്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചത് ഒരാള്‍ക്കൂട്ടം നിന്നെ കല്ലെറിയുന്നത് കണ്ടിട്ടാണ്.

നീ തെറ്റുചെയ്തിട്ടുണ്ടോ എന്ന് എനിയ്ക്കറിയില്ല. പക്ഷേ, നിന്നെക്കല്ലെറിയാനും നിന്നെ ചെളി വാരിയെറിയാനും ഇവര്‍ക്ക് ആര് അംഗീകാരം കൊടുത്തു?

തെറ്റുകളിലെ ഉത്തരങ്ങള്‍ തേടേണ്ടത് ചന്തയിലല്ല. ഈ രാജ്യത്ത് നിയമമുണ്ട്, അതിന്റെ സംരക്ഷകരുണ്ട്. അവര്‍ ഏറ്റെടുക്കട്ടെ ആജോലികള്‍.

അവര്‍ പറയുന്നു, നീ കള്ളനാണെന്ന്.

ഒരാളുടെ കയ്യില്‍ നിന്ന് കാശുവാങ്ങിയെന്നും നിനക്ക് അസുഖമാണെന്നും നീ ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി.

വേറെയാരും നിനക്കെതിരെ ആരോപണങ്ങളുമായി വരാത്ത സ്ഥിതിയ്ക്ക് നിന്റെ ഉത്തരങ്ങള്‍ പബ്ലിക് ആവേണ്ട ആവശ്യമില്ല.

നീ ചെയ്യേണ്ടത്: കാശുവാങ്ങിയ വ്യക്തിയെ വിളിച്ച് അവരുടെ എല്ലാ സംശയങ്ങളും തീര്‍ത്തുകൊടുക്കുക. മറ്റാരാടും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയോ വെളിപ്പെടുത്തുകയോ ചെയ്യേണ്ട.

മറ്റുള്ളവര്‍ക്ക് നീ കള്ളനാണെന്ന് സംശയമുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ ഇവിടെ നിയമവ്യവസ്ഥയുണ്ട്, അവരതിന്റെ വഴി നോക്കട്ടെ! മറ്റാരും നീ കബളിപ്പിച്ചുഎന്ന് പറഞ്ഞ് മുന്നോട്ട് വരാത്ത കാലത്തോളം നിന്റെ ഉത്തരങ്ങള്‍ നിനക്ക് മൌനമായി വെയ്ക്കാം.

സാമ്പത്തികമായി നീ വേറെ ആരൊടും കടപ്പെട്ടിട്ടില്ല എന്ന് തോന്നിയതുകൊണ്ടാണ് ഈ അഭിപ്രായം.

നിന്റെ പഠനത്തെക്കുറിച്ചും നിന്റെ ജോലിയെക്കുറിച്ചും മറ്റുള്ളവര്‍ക്ക് വിശദീകരിയ്ക്കേണ്ട ഒരു കാര്യവുമില്ല.
ഇത് ഒരു ജോബ് ഇന്റര്‍വ്യൂ അല്ല, അവരാരും നിനക്ക് ജോലി തരാനും പോവുന്നുമില്ല, അവരുടെ അടുത്ത് നീ പഠിയ്ക്കാന്‍ പോവുന്നുമില്ല. അതുകൊണ്ട് നിന്റെ ജോലിയെക്കുറിച്ചോ, നിന്റെ യോഗ്യതയെക്കുറിച്ചോ ആരുടെയും അടുത്ത് പരാമര്‍ശിയ്ക്കേണ്ട ആവശ്യമില്ല.

നിന്നെ ഒരു മനുഷ്യനായികാണാന്‍ അവര്‍ ആദ്യം പഠിയ്ക്കട്ടേ, എന്നിട്ടുമതി നിന്റെ യോഗ്യതകള്‍ അളക്കാന്‍.

നിന്റെ അസുഖങ്ങള്‍ നീ വെളിപ്പെടുത്തിക്കഴിഞ്ഞു, ഇവിടെ ആര്‍ക്കും അതറിയേണ്ട ആവശ്യമില്ല. ഇനിയെങ്കിലും ഈ വിഷയത്തില്‍ നീ മൌനം പാലിയ്ക്കുക. നീ കാശു വാങ്ങിയെന്ന് ആരോപിച്ച വ്യക്തിയെ മാത്രം വിളിച്ച് സംസാരിയ്ക്കുക.

നമ്മള്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന ലോകം എത്ര വികൃതമാണെന്ന് നീ മനസ്സിലാക്കുമല്ലോ? നിന്നെക്കുറിച്ച് വന്ന പത്രവാര്‍ത്തകളിലും ചാനല്‍ റിവ്യൂകളും കണ്ട് നിന്റെ പ്രശസ്തിയുടെ രസം നുകരാന്‍ അടുത്തുകൂടിയ ചെന്നായക്കൂട്ടങ്ങളെയാണ് നീ ഇപ്പോള്‍ തിരിച്ചറിഞ്ഞത്.


ഞാന്‍ മുകളില്‍പ്പറഞ്ഞത് ആവര്‍ത്തിയ്ക്കുന്നു...നിനക്ക് കാശുതന്ന് സഹായിച്ച വ്യക്തി പോലീസില്പരാതിപ്പെടാതിരിയ്ക്കാന്‍ അവരെ വിളിച്ച് സംസാരിയ്ക്കുക. നിന്റെ രോഗവിവരങ്ങള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം അവരോട് വിശദീകരിയ്ക്കുക.



അഭിപ്രായങ്ങള്‍

  1. ഞാന്‍ മുകളില്‍പ്പറഞ്ഞത് ആവര്‍ത്തിയ്ക്കുന്നു...നിനക്ക് കാശുതന്ന് സഹായിച്ച വ്യക്തി പോലീസില്പരാതിപ്പെടാതിരിയ്ക്കാന്‍ അവരെ വിളിച്ച് സംസാരിയ്ക്കുക. നിന്റെ രോഗവിവരങ്ങള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം അവരോട് വിശദീകരിയ്ക്കുക

    മറുപടിഇല്ലാതാക്കൂ
  2. കാശു തന്ന വ്യക്തി ആരായലും എത്രയും വേഗം അതു കൊടുത്തു തീര്‍ക്കാന്‍ ശ്രമിക്കുക. അവര്‍ നല്ലവരായിരുന്നെങ്കില്‍ ഇങ്ങനെയൊരു നാടകം നടത്തി ഒരാളെ നാറ്റിക്കാന്‍ ശ്രമിക്കില്ലായിരുന്നു. സിയാബിനു കുറച്കു നല്ല സുഹൃത്തുക്കള്‍ ഉണ്ടാവുമല്ലൊ. അവരോട് കടം മേടിച്ചിട്ടായാലും ആ നാറിയ പണം തിരികെ കൊടുത്ത് കടം വീട്ടുക. ‘നാറിയ’ പത്രത്തിനെതിരെ എന്തെങ്കിലും നിയമ നടപടി സ്വീകരിക്കാന്‍ കഴിയുമോ എന്നും നോക്കുക. (സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന്.

    മറുപടിഇല്ലാതാക്കൂ
  3. “നീ ചെയ്യേണ്ടത്: കാശുവാങ്ങിയ വ്യക്തിയെ വിളിച്ച് അവരുടെ എല്ലാ സംശയങ്ങളും തീര്‍ത്തുകൊടുക്കുക. മറ്റാരാടും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയോ വെളിപ്പെടുത്തുകയോ ചെയ്യേണ്ട.“
    “നിന്റെ പഠനത്തെക്കുറിച്ചും നിന്റെ ജോലിയെക്കുറിച്ചും മറ്റുള്ളവര്‍ക്ക് വിശദീകരിയ്ക്കേണ്ട ഒരു കാര്യവുമില്ല.“
    “നിനക്ക് കാശുതന്ന് സഹായിച്ച വ്യക്തി പോലീസില്പരാതിപ്പെടാതിരിയ്ക്കാന്‍ അവരെ വിളിച്ച് സംസാരിയ്ക്കുക. നിന്റെ രോഗവിവരങ്ങള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം അവരോട് വിശദീകരിയ്ക്കുക.“
    “പക്ഷേ, നിന്നെക്കല്ലെറിയാനും നിന്നെ ചെളി വാരിയെറിയാനും ഇവര്‍ക്ക് ആര് അംഗീകാരം കൊടുത്തു?“

    അഭിനന്ദനങ്ങള്‍..... ഈ വരികള്‍ ഈ ആരോപണക്കാര്‍ വായിച്ച് പഠിക്കട്ടേ....

    മറുപടിഇല്ലാതാക്കൂ
  4. ചെന്നായ്ക്കള്‍ ആര്‍ത്തിപൂണ്ടു നടക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  5. സിയാബ് ഒരു ക്രിമിനല്‍ തട്ടിപ്പും നടത്തിയിട്ടില്ല. ആരോ സ്വമേധയാ നല്‍കിയ സംഭാവന സ്വീകരിച്ചു. ചോദിച്ചാല്‍ ആ തുക തിരിച്ചു നല്‍കാം എന്ന് സിയാബ് പറയുന്നുമുണ്ട്. സൈബര്‍ സെല്ലില്‍ കേസ് കൊടുക്കും എന്നാണ് ചില ബ്ലോഗര്‍മാര്‍ ഭീഷണിപ്പെടുത്തുന്നത്. എന്തോരം തട്ടിപ്പുകള്‍ നടക്കുന്ന നാടാണിത്.സംഭാവന സ്വീകരിക്കുന്നത് സൈബര്‍ ക്രൈം ആകുമോ? സിയാബ് എന്തെങ്കിലും കളവ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊന്നും വിചാരണ ചെയ്യേണ്ട ആവശ്യം ബൂലോകത്തിനില്ല. അനില്‍@ബ്ലൊഗ് എന്ന ബ്ലോഗ്ഗര്‍ ആണ്‍ സിയാബിനെ വേട്ടയാടുന്നത്. ഇത് നീതീകരിക്കാനാവില്ല. ഒരു ചെറുപ്പക്കാരന്റെ ജീവിതം കൊണ്ട് പന്താടാന്‍ ആരെയും അനുവദിക്കില്ല.

    മറുപടിഇല്ലാതാക്കൂ
  6. സുഹൃത്തേ,
    താങ്കള്‍ പറഞ്ഞതൊക്കെ ശരിയെന്നു സമ്മതിയ്ക്കുന്നു. പക്ഷേ ഒന്നു ചോദിച്ചോട്ടേ.

    ഐ.ഏ.എസ് ആണോ അല്ലയോ എന്ന ചോദ്യം വിടാം. പക്ഷേ സിയാബ് എന്ന ചങ്ങാതിയ്ക്ക് ഒരസുഖവും ഇല്ലെങ്കിലോ?

    അവിടെ ആരായിരിയ്ക്കും ശരിയ്ക്കും ശരി?

    മറുപടിഇല്ലാതാക്കൂ
  7. പ്രിയ അഞ്ചല്‍ക്കാരാ,

    ഇവിടെ തെറ്റും ശരിയും തീരുമാനിയ്ക്കാന്‍ നമ്മളാരാണ്? നമ്മുടെ ദൈനംദിനജീവിതത്തില്‍ റിയാലിറ്റി ടി.വ്വിയും ചാനലുകളും അവരുടെ കുറ്റവിചാരണകളും കണ്ട് നമ്മുടെ കയ്യിലല്ലാത്ത നിയമം പോലും കയ്യിലെടുക്കാന്‍ ചിലര്‍ ശ്രമിയ്ക്കുന്നു.
    സിയാബ് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍‌പോലും ഇങ്ങിനെയല്ല അതിനെതിരെ പ്രതികരിക്കേണ്ടത്. ഇത് സെന്‍സേഷണലിസത്തിനെ മാത്രം ഉദ്ദേശിച്ച് നടത്തുന്ന ഒരുഗ്രന്‍ പൊറോട്ട് നാടകമാണ്.

    അതിനെതിരെയാണ് എന്റെ പ്രതിഷേധം.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

കിടുവയെപ്പിടിയ്ക്കുന്ന കടുവകള്‍

പലതവണ പത്രങ്ങളിലും ബ്ലോഗുകളിലും നൈജീരിയന്‍ തട്ടിപ്പുകാരെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇന്ന് മനോരമയില്‍ കണ്ട വാര്‍ത്തയാണ് ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്. നിങ്ങളില്‍ പലര്‍ക്കും താഴെക്കാണുന്ന പോലുള്ള മെയിലുകള്‍ ലഭിച്ചിട്ടുണ്ടാകും. പലരും അത് അപ്പോള്‍ തന്നെ ദിലീറ്റ് ചെയ്യുകയോ സ്പാം ഫോള്‍ഡറിലേയ്ക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകും. വേറെ ചിലര്‍ അതില്‍ കാണുന്ന പോലെ വന്‍‌തുകകള്‍ സ്വന്തമാക്കാന്‍ കയ്യിലിരിയ്ക്കുന്ന കാശ് മുഴുവന്‍ പല തട്ടിപ്പുകാര്‍ക്കും അയച്ച് കൊടുക്കുകയും ചെയ്യും. അങ്ങിനെ ഒരു ആയുര്‍വേദഡോക്റ്റര്‍ക്ക് പറ്റിയ അക്കിടിയെത്തുടര്‍ന്നുള്ള അന്വേഷണമാണ് രണ്ട് നൈജീരിയക്കാരെ പിടിയ്ക്കാന്‍ സഹായമായത്. എന്നാല്‍ ഇനിയും ഒരു കൂട്ടരുണ്ട്. അവരെക്കുറിച്ചാണ് ഈ പോസ്റ്റ്. The Palace of King of Ogoni Kingdom, Ogoni Oil producing community, Rivers State Nigeria. Dear Sir, I am Princess blessing , daughter of HRH King Solomon Abonime, the king of Ogoni Kingdom. I am 25 years old and a graduate of Mass Communication. My father was the king of Ogoni Kingdom the highest oil producing area in Nigeria. He w...

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...