ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാധ്യമവിചാരവും വിചാരണയും

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചൂടുപിടിച്ച ചര്‍ച്ചകളില്‍ നിന്ന് ഒരു സാധാരണക്കാരന്‍ മാധ്യമങ്ങളില്‍ നിന്ന് എന്താണ് പ്രതീക്ഷിയ്ക്കുന്നത് എന്ന് ചിന്ത ഉയര്‍ന്നുവന്നിരുന്നു. ക്രൈം റിപ്പോര്‍ട്ടിങ്ങ് മാധ്യമങ്ങളില്‍ നടക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും പലപ്പോഴും കുറ്റവാളിയുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കപ്പെടുന്നില്ലെന്നും ഞാന്‍ കരുതുന്നു.

മാധ്യമധര്‍മ്മങ്ങളെക്കുറിച്ച് നല്ല ഒരു ലേഖനം ഡോ.സെബാസ്റ്റ്യ്ന്‍ പോളിന്റേതായി മാത്രുഭൂമിയില്‍.

ഇവിടെ വായിയ്ക്കാം.

അഭിപ്രായങ്ങള്‍

  1. ക്രൈം റിപ്പോര്‍ട്ടിങ്ങ് മാധ്യമങ്ങളില്‍ നടക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും പലപ്പോഴും കുറ്റവാളിയുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കപ്പെടുന്നില്ലെന്നും ഞാന്‍ കരുതുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ശ്രീ സെബാസ്ത്യന്‍ പോള്‍ ആലേഖനത്തില്‍ ഇങ്ങനെ പറയുന്നുണ്ട്......



    മാധ്യമങ്ങള്‍ സംഭവങ്ങളുടെ സാക്ഷികളും ചരിത്രത്തിന്റെ കരടെഴുത്തുകാരുമാണ്. അതിനവര്‍ അവരുടേതായ പാതയിലൂടെ സഞ്ചരിക്കണം. സഞ്ചരിക്കുന്ന പാത ചിലപ്പോള്‍ ഒന്നുതന്നെയാകാം. കണ്ടെത്തുന്ന സത്യവും ഒന്നാകാം. അതുകൊണ്ടുമാത്രം നാം സംശയാലുക്കളാകേണ്ടതില്ല.

    മാധ്യമങ്ങള്‍ക്ക് ദിവ്യദൃഷ്ടി ഉണ്ടോയെന്ന ചോദ്യം കേട്ടു. മാധ്യമങ്ങള്‍ക്ക് അസാധാരണമായ ഒരു ദൃഷ്ടി ആവശ്യമുണ്ട്. സാധാരണക്കാര്‍ക്ക് ഗോചരമല്ലാത്ത കാര്യങ്ങള്‍ എങ്കിലേ കണ്ടെത്താന്‍ കഴിയൂ. വാര്‍ത്തയുടെ പ്രഭവം അന്വേഷിക്കുന്നത് ഉചിതമല്ലാത്തതിനാല്‍ ഏഷ്യാനെറ്റ് കൊല്ലനെക്കണ്ടെത്തിയത് എങ്ങനെ എന്ന് ചോദിക്കേണ്ടതില്ല. കേസില്‍ കണ്ടെത്തിയ കത്തി പോലീസ് കൊണ്ടുവന്നതാണെന്ന് പ്രതിയുടെ അമ്മ പറയുകയും പോലീസിന് പതിവായി അങ്ങനെയൊരു ഏര്‍പ്പാടുണ്ടെന്ന് അത്തരം കാര്യങ്ങളില്‍ അത്ര അജ്ഞാനിയല്ലാത്ത പി ജയരാജന്‍ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏഷ്യാനെറ്റിന്റെ കൊല്ലക്കുടിയിലെ വാര്‍ത്താശേഖരണത്തിന് പ്രാധാന്യമുണ്ട്.

    അതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ നിരാശരാകേണ്ട. സത്യാന്വേഷണം തുടരട്ടെ. സത്യാന്വേഷണത്തിന്റെ പാതയില്‍ പരീക്ഷണങ്ങളുണ്ടാകും. സത്യം എന്നാലെന്ത് എന്ന ചോദ്യം തന്നെയാണ് ആദ്യത്തെ പരീക്ഷണം. ആ ചോദ്യം ചോദിച്ചയാള്‍ക്ക് യഥാസമയം ഉത്തരം കിട്ടിയില്ല.

    ആ 'പുള്ളി' പറഞ്ഞു തുടങ്ങിയത് എങ്ങനെ, പറഞ്ഞവസാനിപ്പിച്ചത് എങ്ങനെ.........ഇതാണോ ത്രിശൂക്കാരന് ആനക്കാര്യം.....

    പിന്നെ നിങ്ങളുടെ സ്വകാര്യ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട്‌ കൂടെ ഇവിടെ അവതരിപ്പിച്ചാല്‍ കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  3. ത്രിശ്ശൂക്കാരന്‍ ഈ ആര്‍ട്ടിക്കിള്‍ ഇവിടെ കൊണ്ടുവന്നുതള്ളിയതു തന്നെ ഈ വിഷയത്തില്‍ എന്റെ സമീപനം വ്യക്തമാക്കാനാണ്. സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിനോ ഇന്വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിനൊ ഞാന്‍ എതിരല്ല, മറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടത് കുറ്റാരോപിതരുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കപ്പെടേണ്ടതല്ലേ എന്ന ചോദ്യമാണ്.

    “അഭയ കേസിലും ലാവലിന്‍ കേസിലും അതാണ് കണ്ടത്. സി.ബി.ഐ. പറഞ്ഞതെന്തോ അതപ്പാടെ മാധ്യമങ്ങള്‍ വിശ്വസിച്ചു. ചോദ്യമോ അന്വേഷണമോ ഉണ്ടായില്ല. സംശയങ്ങള്‍ ഉണ്ടായില്ല. സി.ബി.ഐ. അവരുടെ താത്പര്യങ്ങള്‍ക്കനുയോജ്യമായി മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുകയും ചെയ്തു. ഏറ്റവുമൊടുവില്‍, നാര്‍കോ പരിശോധനയുടെ ദൃശ്യങ്ങളും പ്രതികളുടെ കുറ്റസമ്മതവും ചാനലുകള്‍ സംപ്രേഷണം ചെയ്തത് സി.ബി.ഐ.യുടെ ഒത്താശയോടെയാണെന്ന് വാര്‍ത്തകളില്‍നിന്നുതന്നെ വ്യക്തമായി. അപമാനകരമായ ദൃശ്യങ്ങളുടെ സംപ്രേഷണത്തിലൂടെ പ്രതികളുടെ സ്വകാര്യതയ്ക്ക് സംഭവിക്കുന്ന ക്ഷതത്തെക്കുറിച്ച് ആരും ആലോചിച്ചില്ല. ആ കന്യാസ്ത്രിയുടെ കന്യാചര്‍മപരിശോധനയുടെ സിഡി ചാനലുകള്‍ക്ക് ലഭിക്കാതിരുന്നത് നമ്മുടെ സുകൃതം. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടാനുള്ളതാണ്. അതാണ് നമ്മുടെ ക്രിമിനല്‍ നിയമവ്യവസ്ഥയ്ക്ക് മാനവികതയുടെ സൗന്ദര്യം നല്‍കുന്നത്. അക്കാര്യമെല്ലാം മറന്നുകൊണ്ട്, ഇനിയെന്തിനു വിചാരണ, നമുക്ക് ശിക്ഷ വിധിക്കാം എന്ന മട്ടിലാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത അഭിഭാഷകര്‍പോലും സ്വീകരിച്ച നിലപാട്. ഇതാണ് സമാന്തര വിചാരണയുടെ അപകടം. അവനെ ക്രൂശിക്കുകയെന്ന് ആര്‍പ്പുവിളിക്കാന്‍ ആള്‍ക്കൂട്ടത്തെ മാധ്യമങ്ങള്‍ സജ്ജരാക്കുമ്പോള്‍ നീതിബോധമുള്ള ന്യായാധിപന്‍പോലും നിസ്സഹായനായിത്തീരും.“

    “കൊലയുടെ ചുരുള്‍ അഴിക്കുകയാണെന്ന വ്യാജേന നടത്തിയ ചരിത്രാന്വേഷണം മാധ്യമങ്ങളുടെ പക്ഷപാതിത്വത്തെയാണ് വെളിപ്പെടുത്തിയത്“.

    ഈ വാചകങ്ങള്‍ ബൂലോകത്തിലെ അന്വേഷണങ്ങളുടെ ഉത്തരമായി എനിയ്ക്ക് തോന്നി.

    പിന്നെ, അന്വേഷണങ്ങളുടെ കാര്യം, ഞാന്‍ അന്വേഷിയ്ക്കുന്ന കാര്യങ്ങള്‍ അനവധിയുണ്ട്, ഇതില്‍ ഏതാണ് താങ്കള്‍ക്ക് അറിയേണ്ടത്? ആ പ്രൊഫൈല്‍ ഒന്ന് വിസിബിളാക്കാനുള്ള ചങ്കൂറ്റമെങ്കിലും കാണിയ്ക്കൂ മധ്യസ്ഥന്‍.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...