ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചുവന്ന പട്ട്

ആദ്യം പതിയെ കേട്ടത് പാദസരമായിരുന്നോ?

അടഞ്ഞുപോകുന്ന കണ്ണുകളില്‍ നിറയെ കണ്ടത് ചുവപ്പായിരുന്നു, കത്തി നില്‍ക്കുന്ന തീ പോലെ.
പിന്നെയാണ് ഉരയുന്ന പട്ടിന്റെ നേര്‍ത്ത സ്വരം കേട്ടത്. അത് അലകളൊടുങ്ങാത്ത ഒരു സമുദ്രം പോലെ എന്നെ മൂടിപ്പോയി. ആ ശബ്ദം പുതച്ച് ഞാന്‍ കണ്ണുകളിറുക്കിയടച്ച് കിടന്നു.

പനിച്ചൂടില്‍ എരിഞ്ഞ് പോകാത്ത ബോധത്തെ വലിച്ച് ചേര്‍ത്ത് പിടിച്ചപ്പോഴേയ്ക്കും കണ്ണുകള്‍ കണ്ട ചുവപ്പ് ഏറിയിരുന്നു, ഇപ്പോള്‍ തീയല്ല, നല്ല ചെമ്പരത്തിച്ചുവപ്പ്.

പിന്നെ കേട്ടത് അരമണികളായിരുന്നു, ഒരു താളത്തില്‍ കല്‍പ്പനകള്‍ പോലെ അവ മഴ പെയ്തു.
പതിയെ പതിയെ ചെമ്പട്ട് തെളിഞ്ഞ് വന്നു, തിളങ്ങുന്ന വാള്‍ത്തലകളും. ഓരോ ചുവട്‌വെപ്പിലും ഞാന്‍ ചെറുതായി ചെറുതായി, വരണ്ട് കിടന്നു.

കണ്ണൂകളിറുക്കിയടയ്ക്കാന്‍ കഴിയാതെ കിടന്നപ്പോള്‍ ഉലയുന്ന പട്ടും മഴപെയ്യുന്ന അരമണികളും ഇരുചെവികളിലും നിറഞ്ഞ് തലയ്ക്കകത്ത് പെരുത്തു.

മഴ തോര്‍ന്നപ്പൊള്‍ കുരുമുളക് പോലെ മലരി വാരിയെറിഞ്ഞ് മഞ്ഞള്‍പ്പൊടിയിട്ട് അനുഗ്രഹിച്ച്
ചുവന്ന പട്ട് ഉലച്ചില്‍ അകന്ന് പോയി. പിന്നെ കണ്ണു കാണാനാവത്ത ഇരുട്ടിലേയ്ക്ക് ഞാനും...


ദേവീ, അനുഗ്രഹിച്ചാലും....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

ഐ.എ.എസു കാരും സി.ഐ.ഡികളും

കുറച്ചുദിവസങ്ങളായി ഒരു മനുഷ്യന്റെമേല്‍ എല്ലാവരും കുതിര കയറുന്നു. വായില്‍തോന്നിയത് മുഴുവന്‍ വിളിച്ചുപറയുന്നു, തെറ്റിദ്ധാരണ പരത്തി ധനാപഹരണം നടത്തിയെന്ന് ആരോപിയ്ക്കുന്നു. ഇവിടെ കുറ്റാരോപിതന്‍ ഞാനിതുവരെ വായിയ്ക്കാത്ത ഒരു ബ്ലോഗിനുടമയും, മറ്റു പ്രിന്റ്,വിഷ്വല്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ വന്നിട്ടുമുള്ള ഒരു യുവാവാണ്. അയാളുടെ ഭൂതകാലം എല്ലാവര്‍ക്കും സുപരിചിതം, അതേക്കുറിച്ച് എല്ലാ ബൂലോകര്‍ക്കും ഒരേ അഭിപ്രായം. എന്തുകൊണ്ട് ബൂലോകപത്രപ്രവര്‍ത്തകര്‍ എന്ന് സ്വയം ചമയുന്ന ചിലര്‍ ഈ ഇന്‍‌വെസ്റ്റിഗേറ്റീവ് ആക്രാന്തം കാണിയ്ക്കുന്നു? കാണിക്കേണ്ടിയിരുന്നത് ചങ്കൂറ്റമല്ലേ? അയാള്‍ ഒരു കള്ളനാണയമാണെങ്കില്‍ സൈബര്‍പോലീസില്‍ കേസ് കൊടുത്ത് യഥാര്‍ത്ഥവിവരങ്ങള്‍ പൊതുജനത്തിന് എത്തിയ്ക്കുകയല്ലേ വേണ്ടത്? മറിച്ച് ഉണ്ടായത് സ്വന്തം ബ്ലോഗില്‍ അയാളെക്കുറിച്ച് ശരിയായതോ അല്ലാത്തതോ ആയ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിയ്ക്കുകയും അതുവഴി വ്യക്തിഹത്യ നടത്തുകയുമാണ് ചെയ്തത്. ഒരു വ്യക്തിയെക്കുറിച്ച് അയാളുടെ സമ്മതമില്ലാതെ അയാളുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന തരത്തില്‍ പൊതുസ്ഥലത്ത് ചര്‍ച്ച ചെയ്യുന്നത് തീര്‍ച്ചയായും മര്യാദകേടാണ്. പരാമര്‍ശവിധേയനാ...

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...