ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബ്രിട്ടന്‍ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആപ്പിള്‍‌ തിന്ന കൊതിയന്മാര്‍

കുറെ നാളുകളുടെ കാത്തിരിപ്പിനുശേഷം വീട്ടിലെ ആപ്പിള്‍ മരം പൂവിട്ടു, കായാ‍യി. നാട്ടുകാരെയും, അയല്‍ക്കാരെയും സുഹൃത്തുക്കളെയും ഈ സന്തോഷവര്‍ത്തമാനം വിളിച്ചറിയിക്കുകയും ചെയ്തു. ഓരോന്ന് തിന്നാന്‍ ആഗസ്റ്റില്‍ വരാന്‍ ക്ഷണിയ്ക്കുകയും ചെയ്തപ്പോഴാണ് ഈ കൃഷീവലന്റെ മനസ്സ് കുളിര്‍ത്തത്. പറഞ്ഞ സമയം കൊണ്ട് ആഗസ്റ്റ് വരികയും ചെയ്തു. ഇതിനിടെ ആപ്പിള്‍ കൊണ്ട് വയ്ക്കാവുന്ന കിച്ചടി, പച്ചടി,തോരന്‍, അവിയല്‍ എന്നിവയെക്കുറിച്ച് വാമഭാഗവും, ആപ്പിള്‍കൊണ്ട് വാറ്റ്, വൈന്‍, ജൂസ് എന്നിവ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഞാനും ബൂലോകത്തില്‍ റിസര്‍ച്ച് ചെയ്തു. ഒന്നര വയസുകാരന്‍ തനയന്‍ ഇതിനിടെ എന്നും രണ്ടു നേരം ആപ്പിളിന്റെ വളര്‍ച്ച നേരിട്ട് ചെക്ക് ചെയ്ത് റിപ്പോര്‍ട്ട് ഉണ്ടാക്കി. അങ്ങിനെ സന്തോഷപൂര്‍വ്വം പോട്ടം പിടിച്ചും പോസ്റ്റ് ചെയ്തും ഞാന്‍ സംതൃപ്തിയടഞ്ഞു. ഒരു ദിവസം, മഴ പെയ്തതിനു ശേഷം ഒരു ആപ്പിള്‍ വീഴാന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ പോയി അവനെ പൊട്ടിച്ചെടുത്ത് അവന്റെ കുറച്ച പോട്ടം പിടിച്ചു. അതിനടുത്ത് നിന്നിരുന്ന ആപ്പിളില്‍ ഒരു വിള്ളല്‍ കണ്ടത് അത്ര കാര്യമാ‍ക്കിയില്ല. പിറ്റെ ദിവസം സൂപ്പര്‍വിഷനുപോയ തനയന്‍ ആപ്പിള്‍ മരത്തിനരികെ വായുവില്‍ ...