ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മേരെ ഘര്‍‌ ആയി എക്.......

മഴ തോര്‍ന്ന ഇന്നലെ വീണ്ടും തോട്ടത്തിലിറങ്ങി. ശ്രീമതി നട്ടു പിടിപ്പിച്ച എല്ലാ ചെടികളും, പൂവുകളും ഏതാണ്ട് കൊഴിയാറായി നില്‍ക്കുകയാണ്. അതോരോന്ന് നോക്കി നടക്കുന്നതിനിടയില്‍ പുതിയ കുറെ പ്രാണികളെ കണ്ടു. അവയെയെല്ലാം ക്യാമറയില്‍ ഒപ്പിയെടുത്ത്, നടക്കുമ്പോള്‍ അതാ എന്റ്റെ മുന്നില്‍...........
ഓര്‍മകളെ കുറെ വര്‍ഷങ്ങള്‍ പിറകിലേയ്ക്ക്. മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിറയെയുണ്ടായിരുന്ന ചുവപ്പ് നിറത്തില്‍ കറുത്ത പുള്ളീകളുള്ള ‘ലേഡി ബഗ്’. ഇതിന്റെ പകുതി വലിപ്പമേ വരൂ, എങ്കിലും കുറെയധികം ഉണ്ടായിരുന്നു.
പ്രാണികളുടെ ചിത്രങ്ങള്‍ പിടിയ്ക്കുന്ന ഒട്ടു മിക്ക എല്ലാവരുടെയും സ്നേഹഭാജനമാണീ അരുമ. ചുവപ്പിന്റെയും മഞ്ഞയുടെയും പല ഷെയ്ഡുകളില്‍ ഇവയെ കാണാന്‍ കഴിയും. പച്ചനിറത്തിലുള്ളാ ഇലകളില്‍ ഇരിയ്ക്കുമ്പോള്‍ ഇവയുടെ ഭംഗി കാണേണ്ടത് തന്നെയാണ്. മാക്രോ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ മിയ്ക്കവാറും ഈ പ്രാണികള്‍ തന്നെയായിരിയ്ക്കും വിജയികള്‍.



ഓര്‍മകളില്‍ നിന്ന് തിരിച്ചിങ്ങ് പോന്നു, പിന്നെ ഒന്നും നോക്കാതെ, ഈ സുന്ദരിക്കോതയുടെ (അത് ഞാനങ്ങ് തീരുമാനിച്ചു) പല പോസുകള്‍... ഒരു എതിര്‍പ്പും കാണിയ്ക്കാതെ മുഴുവന്‍ നേരവും സഹകരിച്ച്, വെയില്‍ കാഞ്ഞ്, അതങ്ങിനെ....
നിങ്ങള്‍ക്കായി കുറച്ച് കൂടി ചിത്രങ്ങള്‍...

ഇവിടെ വന്നതിനും കണ്ടതിനും നന്ദി.

അഭിപ്രായങ്ങള്‍

  1. ലേഡി ബഗ് ചിത്രങ്ങള്‍; ഇന്നലെ തോട്ടത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എടുത്തത്....

    മറുപടിഇല്ലാതാക്കൂ
  2. ചിത്രങ്ങള്‍ നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. ആദ്യത്തെ ചിത്രം കൂടുതൽ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  4. No celebrations of feelings here towards, indians??? beatles don't celebrate 'being' them???

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...