ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫോകസ് സ്റ്റാക്കിങ്ങിനെക്കുറിച്ച് അല്‍പ്പം

ഇതെഴുതാനിരിന്നപ്പോഴാണ്, ഇത്രയൊന്നും പറയാനില്ലല്ലോ എന്ന് തോന്നിയത്. എന്നാലും എന്തെങ്കിലും പറയാതിരിയ്ക്കുന്നതെങ്ങിനെ? പറയുമ്പോള്‍ മാക്രോ ഫോട്ടോഗ്രാഫിയെക്കുറിച്ചും ഡെപ്ത് ഓഫ് ഫീല്‍ഡിനെക്കുറിച്ചും പറയേണ്ടിവരും. പക്ഷേ, അതിനെക്കുറിച്ചെല്ലാം കുറെയധികം പേര്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് വിശദമായി അതിലേയ്ക്ക് കടക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ല. മാത്രമല്ല, ഈ സൂത്രത്തില്‍ ഞാന്‍ ഒരു അഗ്രഗണ്യനൊന്നുമല്ലാത്തതുകൊണ്ട് വല്ലാത്തൊരു അഭ്യാസത്തിന് മുതിരുന്നുമില്ല. 1:1 വലുപ്പമുള്ള ചിത്രങ്ങളെയാണ് മാക്രോ ചിത്രങ്ങള്‍ എന്നു പറയുന്നത്. എന്നാല്‍ ക്ലോസപ്പ് ഫോട്ടോഗ്രാഫിയെയും ചിലര്‍ മാക്രോ എന്ന് അവകാശപ്പെട്ടുകാണാറുണ്ട്. മാക്രോ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാം. പലപ്പോഴും wider aperture ഉപയോഗിച്ചാണ് പലരും ചിത്രങ്ങളെടുക്കുന്നത്. Wider aperture (bigger hole 2.8, 4 0r similar) ഉപയോഗിച്ചാല്‍ ലെന്‍സ് ഫോകസ് ചെയ്തിരിയ്ക്കുന്ന ഭാഗമൊഴിച്ച് ബാക്കിയെല്ലായിടവും അവ്യക്തമായിരിയ്ക്കും. മുകളിലെ ചിത്രത്തില്‍ 2.8 അപെര്‍ച്ചര്‍ ആണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ചിത്രം ശ്രദ്ധിച്ചാല്‍, കണ്ണുമാത്രമാണ് ഫോകസ് ചെയ്തിരിയ്ക്കുന്നത് എന്ന് ...

കൊടുങ്ങല്ലൂര്‍ ഭരണി (ചിത്രങ്ങള്‍-youtube)

കൊടുങ്ങല്ലൂര്‍ ഭരണിയുടെ ചില ചിത്രങ്ങള്‍. യുറ്റ്യൂബില്‍ അപ്‌ലോഡ് ചെയ്തത്.

ഒഴിഞ്ഞ സമരപ്പന്തലുകള്‍

ഫോക്സ് ഹണ്ടിങ്ങ്

FOX HUNTING VIDEO ഇത് നാലാമത്തെ പ്രാവശ്യമാണ് ഞാന്‍ ഫോക്സ് ഹണ്ട് കാണാന്‍ പോകുന്നത്. ഓരോ പ്രാവശ്യം കഴിയുന്തോറും അതിനോടുള്ള എന്റെ അഭിനിവേശം ഒട്ടും കുറയുന്നില്ല. (26.12.08) നടന്ന ഹണ്ടില്‍ ഏകദേശം100 ഓളം കുതിരക്കാര്‍ പങ്കെടുത്തു. ഫോക്സ് ഹണ്ടിന് തുടക്കം കുറിച്ചെന്ന് വിശ്വസിക്കുന്ന ബ്രിട്ടനില്‍ അത് നിരോധിച്ചുകഴിഞ്ഞു. തീര്‍ത്തും ന്യായീകരണമില്ലാത്ത ഒരു രക്തം ചീന്തലാണിത്. കുറുക്കനെ കൊല്ലുന്നതോ ‘ഹൌണ്ടുകള്‍’ എന്നറിയപ്പെടുന്ന പ്രത്യേകതരം വേട്ടനായ്ക്കളും. കുറുക്കനെ മണത്ത് പിടിയ്ക്കാനും അവയെ ആക്രമിച്ച് കീഴടക്കാനും ഇവയ്ക്ക് പ്രത്യേക കഴിവാണ്. കൊല്ലുക എന്ന അക്രമത്തിനപ്പുറം, ഒരു കായികപ്രകടനമായാണ് അധികം ആളുകളും ഇതിനെ കാണുന്നത്. അച്ചടക്കം, കായികശക്തി എന്നിവ ഒരേപോലെ ഉണ്ടെങ്കിലേ കുതിരയ്ക്കും കുതിരക്കാരനും ഇതില്‍ പങ്കെടുക്കാന്‍ ക്ഴിയൂ. കുറുക്കനെ പിടിക്കുന്നതിലുപരി, സ്വന്തം കുതിരയുടെയും, തന്റെയും കഴിവുകള്‍ ജനത്തെ കാണിക്കുക എന്നതാണ് ഈ ഹണ്ടില്‍ ഞാന്‍ കണ്ടത്. ഈ വര്‍ഷത്തെ ഹണ്ടില്‍ കൂടുതലും പല പ്രായത്തിലുള്ള പെണ്‍കുട്ടികളായിരുന്നു, വേട്ടക്കാര്‍. അവര്‍ സാധാരണ കുതിരസവാരിക്ക് ധരിക്കുന്ന വേഷമാണ് ധരിക്കാറ്. അവരുടെ കൂട...

നൈജീരിയായിലെ ഹെല്‍മറ്റ് വിശേഷം

നൈജീരിയായിലെ മോട്ടോര്‍സൈക്കിള്‍ യാത്രാവിശേഷം കണ്ടപ്പോള്‍ ഒന്ന് പങ്ക് വെക്കണമെന്ന് തോന്നി. ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയപ്പോള്‍ പലരും കണ്ടുപിടിച്ച ഒരു മാര്‍ഗ്ഗം. റ്റയറും, തണ്ണിമത്തനോ അതുപോലുള്ള പഴവര്‍ഗ്ഗങ്ങളോ തുരന്ന് തലയില്‍ വെച്ച് യാത്ര, ഹെല്‍മറ്റ് വാങ്ങിയ്ക്കുന്നതും വെയ്ക്കുന്നതും ഒഴിവാക്കാന്‍. കൂടുതല്‍ ബോറടിപ്പിയ്ക്കുന്നില്ല, ഇതാ ഇവിടെ നമ്മുടെ നാട്ടുകാര്‍ക്കും പരീക്ഷിച്ച് നോക്കാവുന്നതേയുള്ളൂ... വേറൊന്ന് കൂടി കണ്ടു, നൈജീരിയായില്‍ 2 പുരുഷന്മാര്‍ക്കിടയില്‍, അല്ലെങ്കില്‍ പുരുഷന്റെ കൂടെ ഒരു സ്ത്രീ ബൈക്കില്‍ യാത്രചെയ്താല്‍ കല്ലെറിഞ്ഞ് കൊല്ലലാണത്രെ ശിക്ഷ...

നീലാകാശവും സ്വപ്നങ്ങളും..

എന്റെ കുറച്ച് ചിത്രങ്ങള്‍ ഇവിടേയ്ക്ക് മാറ്റുന്നു. കാണുമല്ലോ? നീലാകാശവും സ്വപ്നങ്ങളും..: നീലാകാശവും സ്വപ്നങ്ങളും...

ശ്രീ പരിയാനം‌പറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍

ശ്രീ പരിയാനം‌പറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍. നിങ്ങള്‍ക്കിഷ്ടപ്പെടുമെന്ന് വിചാരിയ്ക്കുന്നു. കുറച്ച് നാള്‍ മുന്‍പ് ഒരു ബ്ലോഗര്‍ ഈ ക്ഷേത്രത്തിന്റെ ചരിത്രം വിശദമായി എഴുതിയിരുന്നു. അത് കിട്ടിയാല്‍ ഇവിടെ ലിങ്ക് ചെയ്യാം. ശ്രീ മൂകാംബിക ദേവി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നതെന്നാണ് വിശ്വാസം. ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ട ഒരു ഉത്സവമായിരുന്നു ഇത്. തൃശൂര്‍ ഭാഗത്ത് കാണാത്ത ചില പ്രതേകതകള്‍ ഇവിടെ കണ്ടിരുന്നു. ഒരു കാര്യം കൂട്ടിചേര്‍ക്കട്ടെ, പതിനാല് ആനകളുള്ള മംഗലാംകുന്ന് ആനത്തറവാട് ഈ ക്ഷേത്രത്തില്‍ നിന്ന് ഒന്നൊ രണ്ടൊ കി.മി അകലെയാണ്. മംഗലാംകുന്ന് കര്‍ണ്ണനെ അറിയാത്ത ആനപ്രേമികളില്ല. ഇ ഫൊര്‍ എലിഫെന്റ് എന്ന പ്രോഗ്രാം കൈരളിയില്‍ കണ്ടവര്‍ കര്‍ണ്ണനെ പ്രത്യേകം ശ്രദ്ധിച്ചുകാണും. നൂറോളം ചവിട്ട്പടികള്‍ കാണണം താഴോട്ട്. ആനകള്‍ ഇത്രയും പടികള്‍ ഇറങ്ങിയാണ് ഇവിടെയെത്തുന്നത്. കുതിരകളെയും കാളകളെയും മരത്തിലുണ്ടാക്കി അത് ചുമന്ന് ക്ഷേത്രത്തില്‍ കൊണ്ടു വരുന്നതും ഒരു ആചാരമാണ്. രാത്രിയിലെ കാളവേലയ്ക്ക് കൊഴുപ്പ് കൂടും. കണ്ണടയ്ക്കുകയും ചെവിയാട്ടുകയും ചെയ്യുന്ന കാളകള്‍ ഒരു കാഴ്ച തന്നെയാണ്. ഈ ചിത്രങ്ങള്‍ സംയോജിപ്പിച്ചത് ...