ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എട്ടു വ്വയസ്സുകാരിയെ ദുരുപയോഗം ചെയ്തെന്ന

എട്ടുവയസ്സുകാരിയെ ദുരുപയോഗം ചെയ്തെന്ന വാര്‍ത്ത ദീപികയില്‍ കണ്ടാണ് പോയി നോക്കിയത്. മനസ്സില്‍ ബാലവേല ചെയ്യിപ്പിച്ചെന്നോ മറ്റോ ആയിരിയ്ക്കും ലേഖകന്‍ നിരൂപിച്ചെന്നേ കരുതിയുള്ളൂ. ചെന്നപ്പോഴല്ലെ കഥ; പീഡനമാണ് സംഭവം. ലൈംഗികപീഡനം.
പക്ഷെ, എന്താണീ ദുരുപയോഗം. ചീത്തയായ രീതിയുള്ള ഉപയോഗം ആണെന്നാണ് എന്റെ വിശ്വാസം. ദീപികയ്ക്ക് എങ്ങിനെയെന്നറിയില്ല. അങ്ങിനെയെങ്കില്‍ എന്താണീ വാര്‍ത്ത പറയുന്നത്? എട്ടുവയസ്സുകാരിയെ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്നോ? ശരിയായ രീതിയില്‍ പീഡിപ്പിച്ചില്ലെന്നോ?

ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും വായിയ്ക്കുകയും നോക്കി പഠിയ്ക്കുകയും ചെയ്യുന്ന പത്രമുത്തശ്ശിമാര്‍ ഇങ്ങിനെ തോന്ന്യാസം കാണിയ്ക്കാമോ? മലയാളം നന്നായി പ്രയോഗിയ്ക്കാനറിയാവുന്ന ബൂലോഗവാസികള്‍ ഈ തോന്ന്യാസിയുടെ സംശയങ്ങള്‍ മനസ്സിലാക്കുമെന്ന് കരുതുന്നു.
എവിടേയ്ക്കാണ് നീ എന്റെ മലയാളമേ?????

മലയാളിയുടെ ലൈംഗിക അരാജകത്വത്തിനെതിരെ, ദീപികയുടെ ‘ദുരുപയോഗത്തിനെതിരെ’ പ്രതിഷേധിച്ചുകൊണ്ട്........

അഭിപ്രായങ്ങള്‍

  1. അങ്ങിനെയെങ്കില്‍ എന്താണീ വാര്‍ത്ത പറയുന്നത്? എട്ടുവയസ്സുകാരിയെ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്നോ? ശരിയായ രീതിയില്‍ പീഡിപ്പിച്ചില്ലെന്നോ

    മറുപടിഇല്ലാതാക്കൂ
  2. ശരിയായി ഉപയോഗിച്ചില്ലെന്നു തന്നെ. ശരിയായ ഉപയോഗം എന്താച്ചാല്‍ ദത്തെടുത്ത് ദിവ്യശിശുവിനെ വരുത്തുക!

    മറുപടിഇല്ലാതാക്കൂ
  3. പത്രമുത്തശ്ശിമാർക്കും തെറ്റു പറ്റാം. ഏതായാലും ദുരുപയോഗം ചെയ്തല്ലോ.

    മറുപടിഇല്ലാതാക്കൂ
  4. ദീപിക വായിക്കാറുണ്ടല്ലേ? നന്നായിപ്പോയി!

    മറുപടിഇല്ലാതാക്കൂ
  5. ദീപികയുടെ തലക്കെട്ട് കണ്ടപ്പോള്‍ എനിക്കും തോന്നി ഒരസ്വാഭാവികത.പങ്ക് വെച്ചതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. നരിക്കുന്നന്‍, ശരിയാണ്. തെറ്റ് ആര്‍ക്കും പറ്റാം. പക്ഷേ, പ്രയോഗങ്ങളിലെ അസ്വാഭാവികത എഡിറ്റിങ്ങിലും പ്രൂഫ് റീഡിങ്ങിലും ശ്രദ്ധിയ്ക്കപ്പെടാതെ പോയതാണ് പ്രശ്നം. ഇനി പുതിയൊരര്‍ത്ഥം ഉണ്ടാക്കിയെടുക്കാന്‍ ദീപികയുടെ ശ്രമമാണെങ്കിലോ?
    ബാബുരാജെ, കലക്കി. എനിക്കിതു വേണം.

    മറുപടിഇല്ലാതാക്കൂ
  7. ഇതൊന്നു വായിച്ചു നോക്കൂ...
    http://orunimishamtharoo.blogspot.com/2008/10/blog-post_15.html
    പ്രതികരിക്കാന്‍ തോന്നുകയാണെങ്കില്‍ മാത്രം http://thurannakannu.blogspot.com/
    ഇവിടെ പ്രതികരിക്കൂ..

    മറുപടിഇല്ലാതാക്കൂ
  8. ആഹാ! ദീപിക പത്രത്തെ ദുരുപയോഗം ചെയ്തിട്ട് വാചകമടിക്കുന്നോ!!

    ഭക്ഷണം കഴിക്കുമ്പോള്‍ ടേബിളില്‍ വിരിക്കുക എന്നതാണ് അതിന്റെ ശരിയായ ഉപയോഗം. ഇനിയെങ്കിലും പഠി.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നു...