ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഹോള്‍ഗാ- നിന്നെക്കുറിച്ച്

Copyright @ Eddie Mallin. www.monosnaps.com Eddie Mallin എന്ന ഫോട്ടോഗ്രാഫറെ പരിചയപ്പെടുന്നതിന് മുന്‍പ് ബ്ലാക് & വൈറ്റ് ഫിലിം ഫോട്ടോഗ്രാഫിയൊട് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നിയിരുന്നില്ല. ഫിലിം ഫോട്ടോഗ്രാഫിയോട് എന്ന് മാത്രമല്ല, ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ ചില പോര്‍ട്രെറ്റ് ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും മാത്രമേ ഉപകരിയ്ക്കൂ എന്ന ഒരു മുന്‍‌വിധിയും ഉണ്ടായിരുന്നുവോ എന്ന് സംശയമുണ്ട്. എങ്കിലും പലപ്പോഴായി കാണുന്ന പ്രദര്‍ശനങ്ങളില്‍ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളുടെ മികവ് അത്ഭുതപ്പെടുത്താതിരുന്നിട്ടീല്ല. ഒരു പക്ഷെ, മലയാളം ഫോട്ടോ ബ്ലോഗുകളില്‍ ധൈര്യപ്പെട്ട് ഒരു മോണോ ചിത്രം പ്രസിദ്ധീകരിയ്ക്കുന്നവര്‍ കുറവാണെന്നതിന് കാരണം നിറങ്ങളുമായുള്ള അഭിരമിയ്ക്കല്‍ കാഴ്ചയുടെ രസമുകുളങ്ങളെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്നത് കൊണ്ടാവാനേ സാധ്യതയുള്ളൂ. ആസ്വാദകരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ചിത്രങ്ങളെടുക്കാനും അവയ്ക്ക് ‘പഞ്ച്’ ഉള്ള തലക്കെട്ടുകളിടാനും അത് കിട്ടിയില്ലെങ്കില്‍ ചിത്രത്തിനുതാഴെ നാലുവരി കവിതയെഴുതി വിമര്‍ശകരുടെ നാവടപ്പിയ്ക്കാനുമെല്ലാം നമ്മുടെ കച്ചവടബുദ്ധികള്‍ പലപ്പോഴായി ഉറക്കമൊഴിയ്...

നഗരത്തിൽ പുലികൾ

ഒളിഞ്ഞും തെളിഞ്ഞും നിന്ന മഴയെ തൃണവൽഗണിച്ചുകൊണ്ട് പതിനായിരങ്ങൾ നഗരത്തിലിറങ്ങിയ പുലികളെ കാണാനെത്തി. മഴ വീണ്‌ നനഞ്ഞ റോഡിൽ പുലികൾ നിറഞ്ഞാടി. കുട്ടീപുലികളെ ആരവത്തോടെയാണ്‌ ജനം സ്വീകരിച്ചത്. 4 മണിയ്ക്ക് തുടങ്ങുമെന്ന് കരുതിയിരുന്ന പുലിക്കളി 5 മണി കഴിഞ്ഞു തുടങ്ങിയപ്പോൾ.

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

ചൂടുള്ള രാത്രികള്‍

ബ്രിട്ടനിലെ Holiday Inn Hotel group കഴിഞ്ഞ തണുപ്പുകാലത്ത് ഒരു ഓഫര്‍ ഇറക്കുകയുണ്ടായി. തണുപ്പ് മൂലം ഉറങ്ങാന്‍ കഷ്ടപ്പെടുന്ന അതിഥികള്‍ക്ക് വേണ്ടിയായിരുന്നു ഈ സേവനം. ഹോട്ടല്‍ ജീവനക്കാരില്‍ ചിലര്‍ 5 മിനുട്ടോളം ബെഡില്‍ കിടന്ന് ചൂട് പകര്‍ന്നതിന് ശേഷം അതിഥിയ്ക്ക് സുഖമായി ഉറങ്ങാം. കവബത്തയുടെ(Nemureru Bijo) House of the sleeping beauties എന്ന നോവല്‍ വിലാസിനി ‘സഹശയനം’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അതാണ് മനസ്സില്‍ ആദ്യം കയറിവന്നത്. ഒരു ജര്‍മ്മന്‍ സിനിമയുമുണ്ടെന്ന് തോന്നുന്നു ഇതിനെ ആസ്പദമാക്കി. വായിക്കേണ്ട പുസ്തകം. മനുഷ്യരെ ഒഴിവാക്കി കഴിവതും സേവനങ്ങള്‍ യന്ത്രങ്ങള്‍ ചെയ്ത് തുടങ്ങിയപ്പോഴാണ് ഇങ്ങിനെയൊരു വിദ്യ. Electric blanket, hot water bottles, Warm bed എന്നീ വിദ്യകളൊക്കെ നിലനില്‍ക്കുമ്പോഴാണ് ഇങ്ങിനെയൊരു തന്ത്രവുമായി ഈ ഹോട്ടല്‍ ഗ്രൂപ്പ് ഇറങ്ങിയത്. അതിനുശേഷം അവിടെ ആളുകള്‍ ഇടിച്ചുകയറിയോ എന്നറിയില്ല. ഇതൊരു പഴയ വാര്‍ത്തയായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല.ഇപ്പോള്‍ തണുപ്പ് മാറി നല്ല ചൂട് തുടങ്ങിയിരിയ്ക്കുന്നു. ഒരു പക്ഷെ, വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നിരിയ്ക്കണം. ( വാര്‍ത്ത ഇവിടെ )

റോഡില്‍ത്തുപ്പിയാല്‍..

നമ്മുടെ നാട്ടിലല്ല, സ്ഥലം ഇംഗ്ലണ്ടിലാണ്, Wembley എന്ന സ്ഥലത്ത് പാന്‍ കഴിച്ച് റോഡില്‍ത്തുപ്പുന്നത് ശിക്ഷാര്‍ഹം. ഏകദേശം 20000 പൌണ്ട് ചിലവ് വരുന്നത്രെ വര്‍ഷം തോറും അത് മുഴുവന്‍ കഴുകി വൃത്തിയാക്കാന്‍. എന്തായാലും ഇതിനുത്തരവാദികള്‍ ആരെന്ന് സംശയമൊന്നും വേണ്ട. ചുവന്ന തുപ്പല്‍ കണ്ട് അത് രക്തമാണെന്ന് തെറ്റിദ്ധരിച്ച് അവിടെ വളരെയധികം ക്രിമിനല്‍ ആക്റ്റിവിറ്റി നടക്കുന്നുവെന്ന് തെറ്റിദ്ധാരണയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതുവഴി ടൂറിസത്തിനെ ബാധിയ്ക്കുമെന്നുമെല്ലാം കൂട്ടിവായന. ചുയിങ്ങ്ഗം റോഡില്‍ തുപ്പുന്നതും ശിക്ഷാര്‍ഹമാണ്. വാല്‍: ഈ കൌണ്‍സിലേഴ്സിനെയെല്ലാം നമ്മുടെ നാട്ടില്‍കൊണ്ടുവന്ന് ഒരു ട്രെയിനിങ്ങ് കൊടുക്കണം. പാന്‍ കഴിച്ച് നല്ല ചുമരൊക്കെ തുപ്പി വെടക്കാക്കിയില്ലെങ്കില്‍ പിന്നെന്തു രസം? ഏത്? വാര്‍ത്ത ഇവിടെ

ഇന്ത്യക്കാരനെ മതി

Wanted - Preferably Indians എന്ന പരസ്യം കൊടുത്ത ഐ.ടി കമ്പനി പുലിവാലു പിടിയ്ക്കുന്നു. 'Minimum six years of experience in IT . . . The person should be a UK citizen with security clearance from the UK Government. Preferably of Indian origin.' ഇംഗ്ലണ്ടിലെ മനുഷ്യാവകാശ കമ്മീഷന്‍ ഇതിനെതിരെ അന്വേഷണാം നടത്തുന്നു. ആദ്യം വായിച്ചപ്പോള്‍ ചിരിയ്ക്കാനാണ് തോന്നിയത്. ഇന്ത്യന്‍ പാരമ്പര്യമുള്ളവര്‍ക്കാണ് മുന്‍‌ഗണനയെന്ന് ഒരു ബ്രിട്ടീഷ് ഐ.ടി കമ്പനി പരസ്യം ചെയ്തിരിയ്ക്കുന്നു. ഒരു ഭാരതീയന് അഭിമാനിയ്ക്കാന്‍ ഇതില്പരം എന്തു വേണം? ആഗോളതലത്തില്‍ തന്നെ അറിയപ്പെട്ടു കഴിഞ്ഞ ഭാരതീയന്റെ ഐ.ടി കഴിവുകള്‍ക്ക് ഒരു പൊന്‍‌തൂവല്‍ കൂടിയെന്നേ ആദ്യം കരുതിയുള്ളൂ. പിന്നെയാണ് പരസ്യത്തിലെ യു.കെ ഗവര്‍മ്മെന്റിന്റെ സെക്യൂരിറ്റി ചെക്കുകള്‍ കൈവശമുള്ള ആളായിരിയ്ക്കണം എന്ന ഭാഗം ശ്രദ്ധിച്ചത്. അതെ, അതുതന്നെ. റാണമാരെയും ഹെഡ്ലിമാരെയും ഇനി കൂടുതല്‍ വച്ചുപൊറുപ്പിയ്ക്കില്ലെന്ന് തന്നെയാണ് ആ ഭാഗം ഉദ്ദേശിയ്ക്കുന്നത്. ഇത്രയും നാള്‍ പത്രങ്ങളില്‍ ഇന്ത്യനെന്നോ പാക്കിസ്ഥാനിയെന്നോ ഒരു വേറ്തിരിവ് കണ്ടിരുന്നില്ല, പകരം South Asian എന്ന ഒരു പൊതുനാമത്ത...

കിടുവയെപ്പിടിയ്ക്കുന്ന കടുവകള്‍

പലതവണ പത്രങ്ങളിലും ബ്ലോഗുകളിലും നൈജീരിയന്‍ തട്ടിപ്പുകാരെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇന്ന് മനോരമയില്‍ കണ്ട വാര്‍ത്തയാണ് ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്. നിങ്ങളില്‍ പലര്‍ക്കും താഴെക്കാണുന്ന പോലുള്ള മെയിലുകള്‍ ലഭിച്ചിട്ടുണ്ടാകും. പലരും അത് അപ്പോള്‍ തന്നെ ദിലീറ്റ് ചെയ്യുകയോ സ്പാം ഫോള്‍ഡറിലേയ്ക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകും. വേറെ ചിലര്‍ അതില്‍ കാണുന്ന പോലെ വന്‍‌തുകകള്‍ സ്വന്തമാക്കാന്‍ കയ്യിലിരിയ്ക്കുന്ന കാശ് മുഴുവന്‍ പല തട്ടിപ്പുകാര്‍ക്കും അയച്ച് കൊടുക്കുകയും ചെയ്യും. അങ്ങിനെ ഒരു ആയുര്‍വേദഡോക്റ്റര്‍ക്ക് പറ്റിയ അക്കിടിയെത്തുടര്‍ന്നുള്ള അന്വേഷണമാണ് രണ്ട് നൈജീരിയക്കാരെ പിടിയ്ക്കാന്‍ സഹായമായത്. എന്നാല്‍ ഇനിയും ഒരു കൂട്ടരുണ്ട്. അവരെക്കുറിച്ചാണ് ഈ പോസ്റ്റ്. The Palace of King of Ogoni Kingdom, Ogoni Oil producing community, Rivers State Nigeria. Dear Sir, I am Princess blessing , daughter of HRH King Solomon Abonime, the king of Ogoni Kingdom. I am 25 years old and a graduate of Mass Communication. My father was the king of Ogoni Kingdom the highest oil producing area in Nigeria. He w...

കാശ് മൊതലായി

ഈ വര്‍ഷത്തെ കഠിനമായ തണുപ്പില്‍ ഭക്ഷണം കിട്ടാതെ പക്ഷികള്‍ വിഷമിയ്ക്കുന്നു എന്ന് കേട്ട് ഒരു bird feeder വാങ്ങിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു കുറച്ചുനാള്‍ മുന്‍പ്.പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒരു നല്ല കര്‍മ്മമാണല്ലോ എന്നും കരുതി. നാട്ടിലെ വീട്ടില്‍ പലപ്പോഴും പൂത്താങ്കീരികളും, മൈനകളും, കാക്കകളുമായി ഒരു സംഘത്തെത്തന്നെ അമ്മ കാലത്ത് തീറ്റിപ്പോയിരുന്നു,ഇപ്പോഴുമുണ്ടെന്നുതോന്നുന്നു.അതൊക്കെ ഓര്‍ത്തപ്പൊ വല്ലാത്ത നൊസ്റ്റാള്‍ജിയ. എന്നാല്‍പ്പിന്നെ ഒരു ചെറിയ Bird feeder വാങ്ങി വെച്ചേയ്ക്കാം എന്നുകരുതി അന്വേഷണം തൂടങ്ങി. വീടിനടുത്തുണ്ടായിരുന്ന ഗാര്‍ഡന്‍ സെന്‍റ്റ് റിസഷന്‍ മൂലം പൂട്ടിപ്പോയിരുന്നു. കുറച്ച് ദൂരെയുള്ള വലിയ ഒരു ഗാര്‍ഡന്‍ സെന്ററില്‍ പോയപ്പോള്‍ പക്ഷികള്‍ക്ക് വേണ്ടി മാത്രം ഒരു സെക്ഷന്‍. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ എന്തൊക്കെ സാധനങ്ങള്‍? ടിന്നിലടച്ച മണ്ണിരകള്‍, പല തരം കേക്കുകള്‍, കപ്പലണ്ടി, സൂര്യകാന്തി വിത്തുകള്‍ എന്നിങ്ങനെ...ഹോ. നടക്കുമ്പോള്‍ എന്റെ ഗാര്‍ഡനില്‍ വന്നിരുന്ന് പക്ഷികളെല്ലാം വന്ന് ഒരു ചായയടിച്ച് പോകുന്നതൊക്കെ ഓര്‍ത്ത് അങ്ങിനെ നടന്നു. വില നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. എല്ലാ ഐറ്റം...

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു. കാഴ്ച താഴെക്കാണുന്നതാണ്. കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്. കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്. എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി. ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വ...

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

പ്രിയ മനോരമ സ്വ.ലേ

പത്രം വായിച്ച് ഓരൊരുത്തരുടെ നെഞ്ചത്ത് കേറുക എന്നത് ത്രിശ്ശൂക്കാരന്റെ ഒരു ഹോബിയാണെന്ന് വായനക്കാര്‍ തെറ്റിദ്ധരിയ്ക്കരുത്. വായിയ്ക്കുമ്പോള്‍ തോന്നുന്നത് അപ്പപ്പോള്‍ എഴുതിവിടുകയാണ് എന്ന് മാത്രം. ഇത് പറയാതെ പോകാന്‍ പറ്റില്ല, അത്രയ്ക്കും വലിയ അബദ്ധപഞ്ചാംഗമാണ് മനോരമയുടെ സ്വ.ലേ ഇന്നത്തെ പത്രത്തിന്റെ (ഓണ്‍ലൈന്‍ എഡിഷന്‍) മുന്നില്‍കൊണ്ട് നിരത്തിയിരിയ്ക്കുന്നത്. ഇതാ ഇവിടെ പറഞ്ഞിയിയ്ക്കുന്നത് ജ്യോതിഷത്തില്‍ ആര്‍ത്തവവും ലൈംഗികതയും തമ്മിലുള്ള ബന്ധമാണ്. പതിനാറ് ദിവസങ്ങള്‍ക്കുള്ളിലുണ്ടാകുന്ന ലൈംഗികബന്ധത്തില്‍ നിന്ന് മാത്രമേ കുട്ടികള്‍ ഉണ്ടാകൂ എന്ന് ആധുനികശാസ്ത്രവും സമ്മതിയ്ക്കുന്നു എന്നാണ് കണ്ടുപിടുത്തം. ചില സത്യങ്ങള്‍: 1.1995 ല്‍ 221 സ്ത്രീകളില്‍ നടത്തിയ ഒരു പഠനത്തില്‍ ഓവുലേഷന് മുന്‍പും ഓവിലേഷനുമടക്കമുള്ള 6 ദിവസങ്ങളിലാണ് ഗര്‍ഭധാരണത്തിനുള്ള സാധ്യത യെന്ന് കണ്ടെത്തി. ഓവുലേഷന്‍ നടക്കുന്ന ദിവസവും അതിനുമുന്‍പുള്ള ദിവസവും 33% സാധ്യതയും 5 ദിവസം മുന്‍പ് 10% സാധ്യതയുമാണ് ഉള്ളത്. ഓവുലേഷന്‍ കഴിഞ്ഞ ശേഷം ഗര്‍ഭധാരണത്തിന് സാധ്യത കുറവാണെന്ന് കൂടി ഈ പഠനം വെളിപ്പെടുത്തുന്നു. The new England Medical Journal ന്റെ Decembe...

ഈ മരണങ്ങള്‍ നമ്മോട് പറയുന്നതെന്ത്?

മാത്രുഭൂമിയിലെ ഈ വാര്‍ത്ത , ചര്‍ച്ച ചെയ്ത് എങ്ങുമാകാത്ത ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടിടങ്ങളിലായി രണ്ട് സ്ത്രീകള്‍ ബൈക്കില്‍ നിന്ന് വീണ് മരിച്ചതാണത്. രണ്ടും ഒരു പോലെ. ഓടിക്കൊണ്ടിരിയ്ക്കുന്ന വാഹനത്തില്‍ ഇരുന്ന് കുട നിവര്‍ത്തിയപ്പോള്‍ ബാലന്‍സ് തെറ്റിവീണ് തലയിടിച്ചതാണ് മരണകാരണം. സ്വാഭാവികമായും ഹെല്‍മറ്റ് ധരിച്ചിരിയ്ക്കാന്‍ സാധ്യതയില്ല(എന്ന് ഞാന്‍ കരുതുന്നു). വാഹനമോടിയ്ക്കുന്ന പല പുരുഷകേസരികളും ഹെല്‍മറ്റുപയോഗിയ്ക്കാറുണ്ടെങ്കിലും പുറകിലിരിയ്ക്കുന്ന സ്ത്രീകളും കുട്ടികളും ഹെല്‍മറ്റ് ഉപയോഗിച്ച് കാണാറില്ല. ഇതുപോലെ അപകടങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ മാത്രമേ പലരും ഗൌരവമായി ഈ വിഷയത്തെ കാണാറുള്ളൂ. വാഹനമോടിയ്ക്കുന്ന പുരുഷന്റെ അറിവില്ലായ്മയാണോ അതോ പുറകിലിരിയ്ക്കുന്ന കുട്ടികളോടും സ്ത്രീകളോടും ഉള്ള രണ്ടാംകിട മനോഭാവം കൊണ്ടാണോ ഇങ്ങിനെ സംഭവിയ്ക്കുന്നത്? ഒരു പക്ഷേ ശരിയായ അവബോധത്തിന്റെ കുറവുകൊണ്ടായിരിയ്ക്കുമോ? അങ്ങിനെയെങ്കില്‍ അത് ഒരു സര്‍ക്കാരിന്റെ ബാധ്യതയല്ലേ? ദൃശ്യശ്രാവ്യമാധ്യമങ്ങളില്‍ കൂടി ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കിയെടുത്ത് നിയമങ്ങള്‍ക്കനുസരിച്ച് ജീവിയ്ക്കാന്‍ ജനങ്ങളെ പ്രേര...

കരടിയെ ആര്‍മിയില്‍ മേജര്‍ ആക്കണം

കാശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ കൊല്ലുകയും മറ്റ് രണ്ടുപേരെ ഗുരുതരമായി പരിക്കേല്‍പ്പിയ്ക്കുകയും ചെയ്ത കരടിയെ ഇന്ത്യന്‍ ആര്‍മി തീര്‍ച്ചയായും ബഹുമാനിക്കേണ്ടതല്ലേ? വാര്‍ത്ത ഇവിടെ

ചുവന്ന പട്ട്

ആദ്യം പതിയെ കേട്ടത് പാദസരമായിരുന്നോ? അടഞ്ഞുപോകുന്ന കണ്ണുകളില്‍ നിറയെ കണ്ടത് ചുവപ്പായിരുന്നു, കത്തി നില്‍ക്കുന്ന തീ പോലെ. പിന്നെയാണ് ഉരയുന്ന പട്ടിന്റെ നേര്‍ത്ത സ്വരം കേട്ടത്. അത് അലകളൊടുങ്ങാത്ത ഒരു സമുദ്രം പോലെ എന്നെ മൂടിപ്പോയി. ആ ശബ്ദം പുതച്ച് ഞാന്‍ കണ്ണുകളിറുക്കിയടച്ച് കിടന്നു. പനിച്ചൂടില്‍ എരിഞ്ഞ് പോകാത്ത ബോധത്തെ വലിച്ച് ചേര്‍ത്ത് പിടിച്ചപ്പോഴേയ്ക്കും കണ്ണുകള്‍ കണ്ട ചുവപ്പ് ഏറിയിരുന്നു, ഇപ്പോള്‍ തീയല്ല, നല്ല ചെമ്പരത്തിച്ചുവപ്പ്. പിന്നെ കേട്ടത് അരമണികളായിരുന്നു, ഒരു താളത്തില്‍ കല്‍പ്പനകള്‍ പോലെ അവ മഴ പെയ്തു. പതിയെ പതിയെ ചെമ്പട്ട് തെളിഞ്ഞ് വന്നു, തിളങ്ങുന്ന വാള്‍ത്തലകളും. ഓരോ ചുവട്‌വെപ്പിലും ഞാന്‍ ചെറുതായി ചെറുതായി, വരണ്ട് കിടന്നു. കണ്ണൂകളിറുക്കിയടയ്ക്കാന്‍ കഴിയാതെ കിടന്നപ്പോള്‍ ഉലയുന്ന പട്ടും മഴപെയ്യുന്ന അരമണികളും ഇരുചെവികളിലും നിറഞ്ഞ് തലയ്ക്കകത്ത് പെരുത്തു. മഴ തോര്‍ന്നപ്പൊള്‍ കുരുമുളക് പോലെ മലരി വാരിയെറിഞ്ഞ് മഞ്ഞള്‍പ്പൊടിയിട്ട് അനുഗ്രഹിച്ച് ചുവന്ന പട്ട് ഉലച്ചില്‍ അകന്ന് പോയി. പിന്നെ കണ്ണു കാണാനാവത്ത ഇരുട്ടിലേയ്ക്ക് ഞാനും... ദേവീ, അനുഗ്രഹിച്ചാലും....

Venice of Ireland : Monasterevin

ഇന്ന് വീണ്ടും ഈ സ്ഥലത്ത് പോയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു വാസ്തുവിദ്യയെ നിങ്ങള്‍ക്ക് കൂടി പരിചയപ്പെടുത്താം എന്ന് കരുതി. Monasterevin എന്ന സ്ഥലം അറിയപ്പെടുന്നത് Ireland ന്റെ Venice എന്നാണ്. മറ്റൊന്നുംകൊണ്ടല്ല, ഈ ചെറിയ സ്ഥലത്തിനകത്ത് നിറയെ പാലങ്ങളും കനാലുകളും, Georgian houses ഒക്കെയാണ്. വീടുകള്‍ക്ക് താഴെ ബാര്‍ജുകളും ചെറിയ യോട്ടുകളും വിശ്രമിയ്ക്കുന്നു. പല സ്ഥലങ്ങളിലും നദികളില്‍ Lock system നിലവിലുണ്ട്. ഇവിടെ നദിയില്‍ നിന്ന് വളരെ ഉയരെയാണ് വീടുകളും കനാലുകളും എന്നത് കൊണ്ട് ഈ സിസ്റ്റം 1826-29 കാലയളവില്‍ മാറ്റി പകരം ഒരു Aqueduct പണിയുകയുണ്ടായി.ഇതില്‍കൂടിയാണ് ബോട്ടുകള്‍ ഇപ്പോള്‍ യാത്രചെയ്യുന്നത്. താഴെ നദിയില്‍ നിന്ന് നോക്കുമ്പോള്‍ തലയ്ക്കുമുകളില്‍കൂടി ബോട്ടുകള്‍ പോവുന്നു. എനിയ്ക്ക് ബോട്റ്റിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല. നദിയ്ക്ക് മുകളില്‍കൂടി കുറുകനെ ബോട്ടുകള്‍ പോകുന്ന aqueduct ന്റെ (ഒരു കനാല്‍) ചിത്രങ്ങളും ഒരു വീഡിയോയുമാണ് ഇവിടെ.ചിത്രങ്ങളും വീഡിയോയും മൊബൈല്‍ കേമറയില്‍ എടുത്തത്. എനിക്കിതൊരപാര സംഭവമാണെന്ന് തോന്നിയതുകൊണ്ടാണ് ഇത് പോസ്റ്റുന്നത്. ഇത് മുന്‍പ് കണ്ടിട്ടുള്ളവരു...

ആശുപത്രികള്‍ പഠിയ്ക്കുന്നു

മലയാളമനോരമയിലെ ഒരു വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു. കേരളത്തിലെ 5 മെഡിയ്ക്കല്‍ കോളേജുകളിലെയും ഒ.പി നിര്‍ത്തലാക്കുന്നു എന്നതാണത്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്യമായി അസുഖമില്ലാത്ത ഒട്ടനവധി പേര്‍ കടന്നുകയറി, പലപ്പോഴും ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കര്‍ഹപ്പെട്ട ചികിത്സ കിട്ടാതെ പോവാറുണ്ട്. തീര്‍ച്ചയാണ്, പ്രായൊഗികതലത്തില്‍ ഇതിന് ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. എന്നാലും കാലം ഈ തീരുമാനം ശരിയെന്ന് കാണിച്ചുതരുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. വാര്‍ത്ത ഇവിടെ . ഇതിവിടെ നിന്നാല്‍ പോരാ. രാജ്യത്തെ പ്രധാന ആശുപത്രികളെല്ലാം ഇതുപോലെ റഫറല്‍ ആശുപത്രികളാക്കണം. ജനങ്ങള്‍ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലും ജില്ലാ ആശുപത്രികളിലും പോകാന്‍ പഠിയ്ക്കണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യക്കാരുണ്ടാകണം. ഉത്തമമായ ചികിത്സകളും റിസര്‍ച്ചുകളും അവിടെനിന്നുണ്ടാവണം. എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ? ഇത് ഞാന്‍ പണ്ട് ND TV വാര്‍ത്ത കണ്ടെഴുതിയതാണ്. അന്ന് ആശുപത്രിയ്ക്ക് പുറത്ത് ദിവസങ്ങളോളം കാത്ത് നില്‍ക്കേണ്ടി വരുന്ന രോഗികളേക്കുറിച്ചുള്ള ഒരു റിപ്പോറ്ട്ടായിരുന്നു അതെന...

മാധ്യമവിചാരവും വിചാരണയും

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചൂടുപിടിച്ച ചര്‍ച്ചകളില്‍ നിന്ന് ഒരു സാധാരണക്കാരന്‍ മാധ്യമങ്ങളില്‍ നിന്ന് എന്താണ് പ്രതീക്ഷിയ്ക്കുന്നത് എന്ന് ചിന്ത ഉയര്‍ന്നുവന്നിരുന്നു. ക്രൈം റിപ്പോര്‍ട്ടിങ്ങ് മാധ്യമങ്ങളില്‍ നടക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും പലപ്പോഴും കുറ്റവാളിയുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കപ്പെടുന്നില്ലെന്നും ഞാന്‍ കരുതുന്നു. മാധ്യമധര്‍മ്മങ്ങളെക്കുറിച്ച് നല്ല ഒരു ലേഖനം ഡോ.സെബാസ്റ്റ്യ്ന്‍ പോളിന്റേതായി മാത്രുഭൂമിയില്‍. ഇവിടെ വായിയ്ക്കാം .

സിയാബ്: നീ ചെയ്യേണ്ടത്

സിയാബ്, എനിയ്ക്ക് നിന്നെയറിയില്ല. നിന്നെക്കുറിച്ച് ഞാന്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചത് ഒരാള്‍ക്കൂട്ടം നിന്നെ കല്ലെറിയുന്നത് കണ്ടിട്ടാണ്. നീ തെറ്റുചെയ്തിട്ടുണ്ടോ എന്ന് എനിയ്ക്കറിയില്ല. പക്ഷേ, നിന്നെക്കല്ലെറിയാനും നിന്നെ ചെളി വാരിയെറിയാനും ഇവര്‍ക്ക് ആര് അംഗീകാരം കൊടുത്തു? തെറ്റുകളിലെ ഉത്തരങ്ങള്‍ തേടേണ്ടത് ചന്തയിലല്ല. ഈ രാജ്യത്ത് നിയമമുണ്ട്, അതിന്റെ സംരക്ഷകരുണ്ട്. അവര്‍ ഏറ്റെടുക്കട്ടെ ആജോലികള്‍. അവര്‍ പറയുന്നു, നീ കള്ളനാണെന്ന്. ഒരാളുടെ കയ്യില്‍ നിന്ന് കാശുവാങ്ങിയെന്നും നിനക്ക് അസുഖമാണെന്നും നീ ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി. വേറെയാരും നിനക്കെതിരെ ആരോപണങ്ങളുമായി വരാത്ത സ്ഥിതിയ്ക്ക് നിന്റെ ഉത്തരങ്ങള്‍ പബ്ലിക് ആവേണ്ട ആവശ്യമില്ല. നീ ചെയ്യേണ്ടത്: കാശുവാങ്ങിയ വ്യക്തിയെ വിളിച്ച് അവരുടെ എല്ലാ സംശയങ്ങളും തീര്‍ത്തുകൊടുക്കുക. മറ്റാരാടും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയോ വെളിപ്പെടുത്തുകയോ ചെയ്യേണ്ട. മറ്റുള്ളവര്‍ക്ക് നീ കള്ളനാണെന്ന് സംശയമുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ ഇവിടെ നിയമവ്യവസ്ഥയുണ്ട്, അവരതിന്റെ വഴി നോക്കട്ടെ! മറ്റാരും നീ കബളിപ്പിച്ചുഎന്ന് പറഞ്ഞ് മുന്നോട്ട് വരാത്ത കാലത്തോളം നിന്റെ ഉത്തരങ്ങള്‍ നിനക...

ഐ.എ.എസു കാരും സി.ഐ.ഡികളും

കുറച്ചുദിവസങ്ങളായി ഒരു മനുഷ്യന്റെമേല്‍ എല്ലാവരും കുതിര കയറുന്നു. വായില്‍തോന്നിയത് മുഴുവന്‍ വിളിച്ചുപറയുന്നു, തെറ്റിദ്ധാരണ പരത്തി ധനാപഹരണം നടത്തിയെന്ന് ആരോപിയ്ക്കുന്നു. ഇവിടെ കുറ്റാരോപിതന്‍ ഞാനിതുവരെ വായിയ്ക്കാത്ത ഒരു ബ്ലോഗിനുടമയും, മറ്റു പ്രിന്റ്,വിഷ്വല്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ വന്നിട്ടുമുള്ള ഒരു യുവാവാണ്. അയാളുടെ ഭൂതകാലം എല്ലാവര്‍ക്കും സുപരിചിതം, അതേക്കുറിച്ച് എല്ലാ ബൂലോകര്‍ക്കും ഒരേ അഭിപ്രായം. എന്തുകൊണ്ട് ബൂലോകപത്രപ്രവര്‍ത്തകര്‍ എന്ന് സ്വയം ചമയുന്ന ചിലര്‍ ഈ ഇന്‍‌വെസ്റ്റിഗേറ്റീവ് ആക്രാന്തം കാണിയ്ക്കുന്നു? കാണിക്കേണ്ടിയിരുന്നത് ചങ്കൂറ്റമല്ലേ? അയാള്‍ ഒരു കള്ളനാണയമാണെങ്കില്‍ സൈബര്‍പോലീസില്‍ കേസ് കൊടുത്ത് യഥാര്‍ത്ഥവിവരങ്ങള്‍ പൊതുജനത്തിന് എത്തിയ്ക്കുകയല്ലേ വേണ്ടത്? മറിച്ച് ഉണ്ടായത് സ്വന്തം ബ്ലോഗില്‍ അയാളെക്കുറിച്ച് ശരിയായതോ അല്ലാത്തതോ ആയ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിയ്ക്കുകയും അതുവഴി വ്യക്തിഹത്യ നടത്തുകയുമാണ് ചെയ്തത്. ഒരു വ്യക്തിയെക്കുറിച്ച് അയാളുടെ സമ്മതമില്ലാതെ അയാളുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന തരത്തില്‍ പൊതുസ്ഥലത്ത് ചര്‍ച്ച ചെയ്യുന്നത് തീര്‍ച്ചയായും മര്യാദകേടാണ്. പരാമര്‍ശവിധേയനാ...