ശ്രീ പരിയാനംപറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍. നിങ്ങള്‍ക്കിഷ്ടപ്പെടുമെന്ന് വിചാരിയ്ക്കുന്നു. കുറച്ച് നാള്‍ മുന്‍പ് ഒരു ബ്ലോഗര്‍ ഈ ക്ഷേത്രത്തിന്റെ ചരിത്രം വിശദമായി എഴുതിയിരുന്നു. അത് കിട്ടിയാല്‍ ഇവിടെ ലിങ്ക് ചെയ്യാം. ശ്രീ മൂകാംബിക ദേവി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നതെന്നാണ് വിശ്വാസം. ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ട ഒരു ഉത്സവമായിരുന്നു ഇത്. തൃശൂര്‍ ഭാഗത്ത് കാണാത്ത ചില പ്രതേകതകള്‍ ഇവിടെ കണ്ടിരുന്നു. ഒരു കാര്യം കൂട്ടിചേര്‍ക്കട്ടെ, പതിനാല് ആനകളുള്ള മംഗലാംകുന്ന് ആനത്തറവാട് ഈ ക്ഷേത്രത്തില്‍ നിന്ന് ഒന്നൊ രണ്ടൊ കി.മി അകലെയാണ്. മംഗലാംകുന്ന് കര്‍ണ്ണനെ അറിയാത്ത ആനപ്രേമികളില്ല. ഇ ഫൊര്‍ എലിഫെന്റ് എന്ന പ്രോഗ്രാം കൈരളിയില്‍ കണ്ടവര്‍ കര്‍ണ്ണനെ പ്രത്യേകം ശ്രദ്ധിച്ചുകാണും. നൂറോളം ചവിട്ട്പടികള്‍ കാണണം താഴോട്ട്. ആനകള്‍ ഇത്രയും പടികള്‍ ഇറങ്ങിയാണ് ഇവിടെയെത്തുന്നത്. കുതിരകളെയും കാളകളെയും മരത്തിലുണ്ടാക്കി അത് ചുമന്ന് ക്ഷേത്രത്തില്‍ കൊണ്ടു വരുന്നതും ഒരു ആചാരമാണ്. രാത്രിയിലെ കാളവേലയ്ക്ക് കൊഴുപ്പ് കൂടും. കണ്ണടയ്ക്കുകയും ചെവിയാട്ടുകയും ചെയ്യുന്ന കാളകള്‍ ഒരു കാഴ്ച തന്നെയാണ്. ഈ ചിത്രങ്ങള്‍ സംയോജിപ്പിച്ചത് ...