ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്തുകൊണ്ടാണ് Sanalkumar Sasidharan "Sexy Durga" എന്ന പേര് മാറ്റാന്‍ സമ്മതിച്ചത്?

എന്തുകൊണ്ടാണ് Sanalkumar Sasidharan "Sexy Durga" എന്ന പേര് മാറ്റാന്‍ സമ്മതിച്ചത്?. കഴിഞ്ഞ വര്‍ഷം സിനിമയുടെ ആസുത്രണം തുടങ്ങുന്നതിനു മുന്‍പേ FB യില്‍ അദ്ദേഹം നടത്തിയ ഒരു disclaimer ല്‍ ഈ സിനിമ ഉദ്ദേശിക്കുന്നത് എന്തെന്ന് പറഞ്ഞ്ഞു വച്ചപ്പോള്‍ അന്നുതന്നെ സനലിന്റെ marketing strategy മനസ്സിലായിരുന്നു. അത് പ്രശ്നമല്ല. ഒരു കലാകാരന് തന്റെ സൃഷ്ടിയെ പ്രശസ്തമാക്കാന്‍ സ്വികരിക്കുന്ന രിതികള്‍ ഇന്ന് പുതുമയല്ലല്ലോ? ഒരു കലാകാരന്‍ അയാളുടെ സൃഷ്ടിക്ക് വേണ്ടി ചെയ്യുന്ന എന്ത് shrewd marketing ഉം ന്യായീകരിക്കപ്പെ|ടുന്നത് അയാളുടെ സൃഷ്ടിയോടുള്ള അയാളുടെ commitment കൊണ്ടാണ്. CBFC തന്റെ സിനിമയുടെ പേര് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ അതിനു സമ്മതിക്കുക വഴി സനല്‍ 2016 August ല്‍ നടത്തിയ disclaimer നിന്ന് പുറകോട്ടു പോയത് വേദനജനകമാണു.

quote sanal from Aug 4
(sic)"Sexy Durga" is not about 'Goddess Durga'. "Durga" is a name and a "name" is only a "name" and it can be used as a "name". The beauty is that a goddess, a human being and a movie can equally enjoy …

ഹോള്‍ഗാ- നിന്നെക്കുറിച്ച്

Copyright @ Eddie Mallin. www.monosnaps.com


Eddie Mallin എന്ന ഫോട്ടോഗ്രാഫറെ പരിചയപ്പെടുന്നതിന് മുന്‍പ് ബ്ലാക് & വൈറ്റ് ഫിലിം ഫോട്ടോഗ്രാഫിയൊട് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നിയിരുന്നില്ല. ഫിലിം ഫോട്ടോഗ്രാഫിയോട് എന്ന് മാത്രമല്ല, ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ ചില പോര്‍ട്രെറ്റ് ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും മാത്രമേ ഉപകരിയ്ക്കൂ എന്ന ഒരു മുന്‍‌വിധിയും ഉണ്ടായിരുന്നുവോ എന്ന് സംശയമുണ്ട്. എങ്കിലും പലപ്പോഴായി കാണുന്ന പ്രദര്‍ശനങ്ങളില്‍ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളുടെ മികവ് അത്ഭുതപ്പെടുത്താതിരുന്നിട്ടീല്ല.

ഒരു പക്ഷെ, മലയാളം ഫോട്ടോ ബ്ലോഗുകളില്‍ ധൈര്യപ്പെട്ട് ഒരു മോണോ ചിത്രം പ്രസിദ്ധീകരിയ്ക്കുന്നവര്‍ കുറവാണെന്നതിന് കാരണം നിറങ്ങളുമായുള്ള അഭിരമിയ്ക്കല്‍ കാഴ്ചയുടെ രസമുകുളങ്ങളെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്നത് കൊണ്ടാവാനേ സാധ്യതയുള്ളൂ. ആസ്വാദകരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ചിത്രങ്ങളെടുക്കാനും അവയ്ക്ക് ‘പഞ്ച്’ ഉള്ള തലക്കെട്ടുകളിടാനും അത് കിട്ടിയില്ലെങ്കില്‍ ചിത്രത്തിനുതാഴെ നാലുവരി കവിതയെഴുതി വിമര്‍ശകരുടെ നാവടപ്പിയ്ക്കാനുമെല്ലാം നമ്മുടെ കച്ചവടബുദ്ധികള്‍ പലപ്പോഴായി ഉറക്കമൊഴിയ്ക്ക…