ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2008 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശ്രീ പരിയാനം‌പറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍

ശ്രീ പരിയാനം‌പറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍. നിങ്ങള്‍ക്കിഷ്ടപ്പെടുമെന്ന് വിചാരിയ്ക്കുന്നു. കുറച്ച് നാള്‍ മുന്‍പ് ഒരു ബ്ലോഗര്‍ ഈ ക്ഷേത്രത്തിന്റെ ചരിത്രം വിശദമായി എഴുതിയിരുന്നു. അത് കിട്ടിയാല്‍ ഇവിടെ ലിങ്ക് ചെയ്യാം. ശ്രീ മൂകാംബിക ദേവി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നതെന്നാണ് വിശ്വാസം. ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ട ഒരു ഉത്സവമായിരുന്നു ഇത്. തൃശൂര്‍ ഭാഗത്ത് കാണാത്ത ചില പ്രതേകതകള്‍ ഇവിടെ കണ്ടിരുന്നു. ഒരു കാര്യം കൂട്ടിചേര്‍ക്കട്ടെ, പതിനാല് ആനകളുള്ള മംഗലാംകുന്ന് ആനത്തറവാട് ഈ ക്ഷേത്രത്തില്‍ നിന്ന് ഒന്നൊ രണ്ടൊ കി.മി അകലെയാണ്. മംഗലാംകുന്ന് കര്‍ണ്ണനെ അറിയാത്ത ആനപ്രേമികളില്ല. ഇ ഫൊര്‍ എലിഫെന്റ് എന്ന പ്രോഗ്രാം കൈരളിയില്‍ കണ്ടവര്‍ കര്‍ണ്ണനെ പ്രത്യേകം ശ്രദ്ധിച്ചുകാണും. നൂറോളം ചവിട്ട്പടികള്‍ കാണണം താഴോട്ട്. ആനകള്‍ ഇത്രയും പടികള്‍ ഇറങ്ങിയാണ് ഇവിടെയെത്തുന്നത്. കുതിരകളെയും കാളകളെയും മരത്തിലുണ്ടാക്കി അത് ചുമന്ന് ക്ഷേത്രത്തില്‍ കൊണ്ടു വരുന്നതും ഒരു ആചാരമാണ്. രാത്രിയിലെ കാളവേലയ്ക്ക് കൊഴുപ്പ് കൂടും. കണ്ണടയ്ക്കുകയും ചെവിയാട്ടുകയും ചെയ്യുന്ന കാളകള്‍ ഒരു കാഴ്ച തന്നെയാണ്. ഈ ചിത്രങ്ങള്‍ സംയോജിപ്പിച്ചത്

പരിയാനം‌പറ്റ ക്ഷേത്രത്തിലെ ഉത്സവദൃശ്യങ്ങള്‍

മുഖമെഴുത്ത്- പരിയാനം‌പറ്റ ക്ഷേത്രത്തിലെ ഉത്സവദൃശ്യങ്ങള്‍ ഈ ചിത്രങ്ങള്‍ 2008 ലെ ഉത്സവത്തിന്റേതാണ്. കുംഭം 1-6 വരെയാണ് അടുത്ത വര്‍ഷത്തെ ഉത്സവമെന്ന് തോന്നുന്നു. എന്നെ ആകര്‍ഷിച്ചത് ഗ്രാമീണതയും കല്ര്പ്പില്ലാത്ത സ്നേഹവും കൊണ്ട് വീര്‍പ്പുമുട്ടിയ്ക്കുന്ന നാട്ടൂകാരാണ്. ക്ഷേത്രം വളരെയധികം പ്രശസ്തമാണ്, സിനിമകളിലൂടെയും അല്ലാതെയും. മുഖമെഴുതിയ വേഷങ്ങള്‍ അറിയപ്പെടുന്നത്, പ്രാചീനകലാരൂപമെന്നാണ്. ദേവാസുരയുദ്ധമെന്ന പേരില്‍ ഒരു നടനമായിരുന്നു അവിടെ കണ്ടത്. മൂന്ന് ദേവീ വേഷങ്ങളും മൂന്ന് അസുരവേഷങ്ങളും. വിശദമായി മറ്റൊരിയ്ക്കല്‍ എഴുതാം..

അമേരിക്കയിലെ വേശ്യകളും, മാര്‍പാപ്പയും, അച്യുതാനന്ദനും

അമേരിയ്ക്കയിലെ വേശ്യാവൃത്തിയെക്കുറിച്ച് കത്തോലിക്കാസഭയ്ക്ക് അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉള്ള സമയം; പോപ്പ് ആദ്യമായി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ പത്രപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ഒത്തുകൂടി. പാപ്പ വിമാനത്തില്‍ നിന്നിറങ്ങി പത്രക്കാരുടെ അടുത്തു വന്നപ്പോള്‍ ആദ്യത്തെ ചോദ്യം, അമേരിയ്ക്കയിലെ വേശ്യാവൃത്തിയെക്കുറിച്ച് പാപ്പയുടെ അഭിപ്രായമെന്താണെന്നായിരുന്നു. ‘അമേരിക്കയില്‍ വേശ്യകളുണ്ടോ‘ എന്ന അതിശയോക്തി കലര്‍ന്ന ഒരു ചോദ്യമായിരുന്നു പാപ്പ തിരിച്ച് ചോദിച്ചത്. എന്നാല്‍ പിറ്റേ ദിവസത്തെ പത്രങ്ങള്‍ എഴുതിയത് ഇങ്ങിനെ. വിമാനമിറങ്ങി പാപ്പ ആദ്യം ചോദിച്ചത് അമേരിയ്ക്കയില്‍ വേശ്യകളുണ്ടോ എന്ന്? പാപ്പയുടെ സദാചാരത്തിനെ വരെ കത്തിവയ്ക്കുന്ന തരത്തിലുള്ള പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമോദാഹരണമാണ് മുകളില്‍ കണ്ടത്. (ഇത് ഒരു കഥ മാത്രമാണെന്ന് ഞാന്‍ കരുതുന്നു). മുഖ്യമന്തി അച്യുതാനന്ദനെതിരെയുണ്ടായ ആരോപണങ്ങളും മേജര്‍ ഉണ്ണീകൃഷ്ണന്റെ അച്ഛന്‍ നടത്തിയ പത്രസമ്മേളനത്തോടെ പൊളിഞ്ഞുപോയിരിക്കുന്നു. കുടുംബസുഹൃത്ത് അദ്ദേഹത്തിനുവേണ്ടി സംസാരിയ്ക്കുന്നു. ഭാരതത്തിന്റെ അഭിമാനമായ സന്ദീപിന്റെ കുടുംബത്തെ ഇത്തരമൊരു ആരോപണത്തിലേയ്ക്ക്