ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2007 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മലയാലവും വരണ്ണമഴയും എന്റെ പരസ്യചിന്തകളും...

വരണ്ണമഴയായ്, വരണ്ണമഴയായ്... വിഢിപ്പെട്ടി തകര്‍ക്കുകയാണ് ഈ പരസ്യഗാനങ്ങള്‍; ഇതു മാത്രമോ? വന്നതും വരാന്‍ പോകുന്നതുമായ നൂറനേകം വേറെയും. ഇതിലും കഷ്ടമാണ് 3 സ്കൂള്‍ കുട്ടികള്‍ നടത്തുന്ന സംസാരം, ഏതോ മിഠാ‍യിയെക്കുറിച്ച്... മലയാളം സംസാരിച്ച് നശിപ്പിക്കപ്പെടുന്നതിനെപ്പറ്റി ഒട്ടനേകം ലേഖനങ്ങള്‍ വന്നു കഴിഞ്ഞുവെങ്കിലും അതിനു കാരണക്കാരെ ആരും ഒന്നും പറഞ്ഞുകണ്ടില്ല. ടി.വി എന്ന മാധ്യമം നമ്മുടെ തലമുറയെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. എന്തു കൊണ്ടാണ് പരസ്യങ്ങളില്‍ മലയാളികള്‍ മലയാലവും വരണ്ണമഴയും കേള്‍ക്കുന്നത്? ഇതു ചോദിക്കുന്നത് അല്‍പ്പം കുറ്റബോധത്തോടെയണെന്ന് പറയാതെ വയ്യ. കാരണം ‘കദലി, ചെങ്കദലി’ യും മറ്റും പഞ്ചസാര പോലും ചേര്‍ക്കാതെ വിഴുങ്ങിയവനാണ് ഞാന്‍.മറുമൊഴികളില്‍ മലയാളം ചുവയ്ക്കുന്നത് എന്തോ നമുക്കു വലിയ താല്പര്യമാണെന്നു തോന്നുന്നു. അതുകൊണ്ടുതന്നെയാവണം പരസ്യകമ്പനിക്കാര്‍ വിടാതെ എല്ലാ മലയാളസംഭാഷണവും ഹിന്ദിക്കാരന്‍ മലയാളം പറയുന്നപോലെയാക്കുന്നത്. പരസ്യകമ്പനിക്കാരനെ കുറ്റം പറയാന്‍ കഴിയില്ല, വില്‍ക്കുക എന്നതാണ് അവന്റെ പ്രാധമികധര്‍മം. അതും ഏറ്റവും നല്ലതായി വില്‍ക്കപ്പെടാന്‍ ശ്രദ്ധിയ്ക്കപ്പെടുന്ന

എന്താണ്‌ സി.ടി.സ്കാന്‍?

ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍‍? Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു. എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി? മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടി