ജീവനൊടുക്കാനുള്ള തീരുമാനമെടുക്കുന്നവനെ ഒരിക്കലും ഭീരുവെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ആരോ എവിടെയോ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും സ്വന്തം പ്രാണന്‍ എന്തിനെക്കാളും പ്രിയപ്പെട്ടതായിരെക്കെ, ജീവനൊടുക്കുന്നവര്‍ അതിനെ തൃണവല്‍ക്കരിക്കുന്നതുകൊണ്ടായിരിക്കണം ഇങ്ങിനെ. പക്ഷെ, ഇന്നത്തെ പത്രങ്ങള്‍ വാര്‍ത്തയാക്കിയത് ഒരു ആത്മത്യാഗത്തിന്റെ കഥയാണ്. മദിരാശിയിലെ ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയത്, തന്റെ കണ്ണുകള്‍ മരണശേഷം തന്റെ അനിയന് നല്‍കണമെന്നാണ്. കാഴ്ചശക്തി നഷ്ടപ്പെട്ടൂകൊണ്ടിരിക്കുന്ന സഹോദരന് എങിനെയും കാഴ്ചശക്തി തിരിച്ചുകിട്ടണമെന്ന് രവികുമാര്‍ ആഗ്രഹിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. നിര്‍ഭാഗ്യവശാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത് 6 മണിക്കൂറുകള്‍ക്ക് ശേഷമാണെന്നതും, കോര്‍ണിയ ശസ്ത്രകിയകൊണ്ട് അനിയന്റെ കാഴ്ച തിരിച്ചുകിട്ടില്ലെന്നത് രവികുമാറിനറിയാതെ പോയതും ഇതിനകത്തെ ഒരു ദുരന്തമായി ശേഷിക്കുന്നു. രവികുമാര്‍ എന്തിനാത്മഹത്യ ചെയ്യണം? ഇതല്ലാതെ മറ്റു വല്ല കാരണങ്ങളും ആത്മഹത്യക്കുണ്ടായിരുന്നോ? പത്രങ്ങള്‍ അന്വേഷിച്ചിരുന്നൂവോ? അറിയില്ലാ... അതുകൊണ്ടൂതന്നെ രവികുമാറിന്റെ മരണത്തെ ഒരു ആത്മത്യാ