ഇന്നലെ രാത്രിയോടെ ഭീകരരെ മുഴുവനോടെ തുരത്തിയെന്ന വാര്‍ത്ത ബര്‍ക്ക ദത്ത് അറിയിച്ചതോടെയാണ് ഞാന്‍ ഉറങ്ങിയത്. അതുവരെ പാതിമയക്കത്തിലും പകുതി ജോലിയിലുമായി ഞാന് ടി.വി യുടെ മുന്നില്‍ ത്തന്നെയായിരുന്നു. ആദ്യമേ, ഭാരതീയര്‍ക്കുവേണ്ടി ജീവന്‍ ബലി കഴിച്ച എല്ലാ രാജ്യസ്നേഹികളേയും സ്മരിച്ചുകൊള്ളട്ടെ... എല്ലാ ടി.വി ചാനലുകളും ഇപ്പോള്‍ ഇന്ത്യയുടെ ഭാവി പരിപാടികളേയും പാകിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യ നിസംഗരുടെ ഒരു കൂട്ടമാണ്. അതുകൊണ്ടുതന്നെ ഈ ആക്രമണങ്ങള്‍ മറക്കാനും തീവ്രവാദികള്‍ക്ക് മാപ്പുകൊടുക്കുവാനും നമുക്ക് കഴിഞ്ഞേയ്ക്കും. പക്ഷേ, രണ്ടു ദിവസം ഉറക്കമിളച്ച് ഞാന്‍ കണ്ട ലൈവ് യുദ്ധം എന്നെ ഭീതിപ്പെടുത്തുന്നത് ക്യാമറക്കണ്ണൂകള്‍ കാണിച്ചുതന്ന ചില രഹസ്യങ്ങള്‍ കണ്ടിട്ടാണ്. താജ് എന്നാല്‍ ഇന്ത്യയാണെന്നും, താജിനേറ്റ ആക്രമണം സ്വന്തം വീടിനാണെന്നും കരുതുന്ന ഒട്ടനവധി പേരെ ചാനലുകള്‍ കാണിച്ചുതന്നു. അവരെല്ലാം താജില്‍നിന്നും ഭക്ഷണം കഴിയ്ക്കുകയും മാസത്തിലൊരിയ്ക്കലെങ്കിലും താജ് സന്ദര്‍ശിയ്ക്കുന്നവരും ആയിരുന്നു. താജെന്നല്ല, ഒരു തട്ടൂകടയില്‍ പോയി രണ്ടുനേരം വയറുനിറയെ ഭക്ഷണം കഴിയ്ക്കാന്‍ കഴിയാത്തവനു പ