ഇന്നലെ രാത്രിയോടെ ഭീകരരെ മുഴുവനോടെ തുരത്തിയെന്ന വാര്‍ത്ത ബര്‍ക്ക ദത്ത് അറിയിച്ചതോടെയാണ് ഞാന്‍ ഉറങ്ങിയത്. അതുവരെ പാതിമയക്കത്തിലും പകുതി ജോലിയിലുമായി ഞാന് ടി.വി യുടെ മുന്നില്‍ ത്തന്നെയായിരുന്നു.
ആദ്യമേ, ഭാരതീയര്‍ക്കുവേണ്ടി ജീവന്‍ ബലി കഴിച്ച എല്ലാ രാജ്യസ്നേഹികളേയും സ്മരിച്ചുകൊള്ളട്ടെ...
എല്ലാ ടി.വി ചാനലുകളും ഇപ്പോള്‍ ഇന്ത്യയുടെ ഭാവി പരിപാടികളേയും പാകിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്.
ഇന്ത്യ നിസംഗരുടെ ഒരു കൂട്ടമാണ്. അതുകൊണ്ടുതന്നെ ഈ ആക്രമണങ്ങള്‍ മറക്കാനും തീവ്രവാദികള്‍ക്ക് മാപ്പുകൊടുക്കുവാനും നമുക്ക് കഴിഞ്ഞേയ്ക്കും.
പക്ഷേ, രണ്ടു ദിവസം ഉറക്കമിളച്ച് ഞാന്‍ കണ്ട ലൈവ് യുദ്ധം എന്നെ ഭീതിപ്പെടുത്തുന്നത് ക്യാമറക്കണ്ണൂകള്‍ കാണിച്ചുതന്ന ചില രഹസ്യങ്ങള്‍ കണ്ടിട്ടാണ്.
താജ് എന്നാല്‍ ഇന്ത്യയാണെന്നും, താജിനേറ്റ ആക്രമണം സ്വന്തം വീടിനാണെന്നും കരുതുന്ന ഒട്ടനവധി പേരെ ചാനലുകള്‍ കാണിച്ചുതന്നു. അവരെല്ലാം താജില്‍നിന്നും ഭക്ഷണം കഴിയ്ക്കുകയും മാസത്തിലൊരിയ്ക്കലെങ്കിലും താജ് സന്ദര്‍ശിയ്ക്കുന്നവരും ആയിരുന്നു. താജെന്നല്ല, ഒരു തട്ടൂകടയില്‍ പോയി രണ്ടുനേരം വയറുനിറയെ ഭക്ഷണം കഴിയ്ക്കാന്‍ കഴിയാത്തവനു പോലും ഇന്ത്യയെന്നാല്‍ ഒരു വികാരമാണ്; ഭാരതത്തിന്റെ ഒരു മണല്‍ത്തരിയെ ആക്രമിയ്ക്കുന്നതു പോലും സഹിയ്ക്കാന്‍ കഴിയാത്ത, താജില്‍ ഭക്ഷണം കഴിയ്ക്കാന്‍ കഴിയാത്ത, അവരുടെ വികാരങ്ങള്‍ പകര്‍ത്താന്‍ ക്യാമറക്കണ്ണുകള്‍ മറന്നുപോയി, അതിലെനിയ്ക്ക് പരിഭവം. വളരുന്ന ഇന്ത്യയെ, ആംഗലേയം സംസാരിയ്ക്കുന്ന ഇന്ത്യയെ, മാത്രമേ അഭിനവ ചാനലുകാര്‍ക്ക് പരിചയമുള്ളൂ...
കൊല്ലപ്പെട്ട പതിനാലു പോലീസുകാരുടെ, ശിപായിമാരുടെ ആശ്രിതരുടെ കഥകള്‍ ഞാന്‍ കേട്ടില്ല. ഞാന്‍ കേള്‍ക്കില്ല. അവര്‍ ചാവാലിപ്പട്ടികള്‍. മുന്നൂറ്റിമൂന്നാം നമ്പര്‍ രൈഫിളും പേറി മരണത്തിലേയ്ക്ക് ഉറക്കമുണരുന്നവര്‍. കഷ്ടം ഇന്ത്യേ...അറുപതുവര്‍ഷത്തെ സ്വാതന്ത്ര്യം നീ എനിയ്ക്ക് തന്നത്, തളരുന്ന ഇന്ത്യയെ വെറുക്കാനുള്ള കറുപ്പായിരുന്നല്ലോ?
അതവിടെ നിക്കട്ടെ, പറയാന്‍ വന്നത് അതായിരുന്നില്ല. പറഞ്ഞുതുടങ്ങിയപ്പോള്‍ കാടുകയറിയെന്ന് മാത്രം.
ക്യാമറക്കണ്ണൂകള്‍ കാണിച്ചുതന്ന ചിത്രങ്ങളില്‍ ഭാരതത്തിന്റെ രക്ഷാസേനയുടെ പരാധീനതകള്‍ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. സാധാരണ പോലീസുകാരന്റെ കയ്യില്‍ ൪൦ വര്‍ഷം പഴക്കമുളള തോക്കാണെങ്കിലും എന്‍.എസ്.ജി യുടെ കയ്യില്‍ പലവിധ ആയുധങ്ങള്‍ കണ്ടിരുന്നു. എങ്കിലും, അവര്‍ എത്തിപ്പെടാനെടുത്ത സമയം, ആസൂത്രണങ്ങളിലെ പരാജയം, വിജയിയ്ക്കാനെടുത്ത സമയം ഇതെല്ലാം വിമര്‍ശിയ്ക്കപ്പേടുന്നു.
നരിമാന്‍ ഹൌസ് വീണ്ടെടുക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തത് ഭാരത്തിന്റെ പോരായ്മ വിലയിരുത്തിക്കൊണ്ട് തന്നെയാണ്.അഞ്ചുപേരുടെ ജീവന്‍ നഷ്ടമായ ആ ആസൂത്രണത്തെ ഇസ്രയേല്‍ വിമര്‍ശിച്ചു കഴിഞ്ഞു. എനിക്കോര്‍മ്മ വന്നത്, ൧൯൭൬ ല്‍ ഇസ്രയേല്‍ നടത്തിയ ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ടാണ്. ഒരു ശത്രുരാജ്യത്ത് പോയി, തട്ടിക്കൊണ്ടുപോകപ്പെട്ട വിമാനവും, യാത്രികരേയും വളരെക്കുറഞ്ഞ നഷ്ടത്തോടെ തിരിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞത് അവരുടെ ആസൂത്രണത്തിന്റെയും സൈനികരുടെയും മികവുകൊണ്ടാണ്. അവര്‍ ആ സഹായം നമുക്ക് വാഗ്ദാനം ചെയ്തത് വെറുതെയായിരുന്നില്ല. അവര്‍ക്ക് രക്ഷിക്കേണ്ടിയിരുന്നത്, ഇസ്രയേലികളെയായിരുന്നു. എന്നിരിക്കിലും, നമ്മുടെ പോരായ്മകള്‍ ഇവിടെ വല്ലതെ വെളിപ്പെട്ടിരിയ്ക്കുന്നു. നാളെ, ഒരു ശത്രുരാജ്യം നമ്മെ ആക്രമിയ്ക്കുമ്പോള്‍ പ്രതീക്ഷിക്ക്കേണ്ടതെന്തെന്ന് നമ്മുടെ ചാനലുകള്‍ വിദേശികള്‍ക്ക് കാണിച്ചുകൊടുത്തു.
എന്നാണ് നമ്മുടെ സേനയ്ക്ക് സുശ്ശക്തമായ ആയുധങ്ങളും ആസൂത്രണശ്ശേഷിയുള്ള തലവന്മാരുമുണ്ടാവുക? അഞ്ചോളം മണിക്കൂറുകള്‍ എടുത്താണ് കമന്‍ഡോകള്‍ സ്ഥലത്ത് എത്തിയത്, അതും ഒരു ബസില്‍? കാളവണ്ടിയിലാവതിരുന്നത് ഭാഗ്യം.
പ്രതികരണശേഷി നശിച്ച നമ്മള്‍ ഒരിയ്ക്കലും കുറ്റം പറയില്ല. നമ്മുടെ സേനകള്‍ രാഷ്ട്രീയക്കാരന്റെ കിടപ്പറകള്‍ക്ക് കാവല്‍നില്‍ക്കട്ടെ!
നമുക്ക് യുദ്ധം ചെയ്യാന്‍ അരിവാളുകളും വാരിക്കുന്തങ്ങളുമുണ്ടല്ലോ?
അല്ലെങ്കില്‍ വേണ്ട, നാളെ ഒരു ഹര്‍ത്താലായാലോ? അതെ, പാക്കിസ്ഥാന്‍ നടത്തുന്ന ഭീകരാക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാളെ ഒരു ഹര്‍ത്താല്‍.

ഭാരതതിന്റെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്നുവോ?
മറുപടിഇല്ലാതാക്കൂനമ്മുടെ സൈനികശ്ശേഷി ചോദ്യം ചെയ്യപ്പെടുന്നുവോ?
ഇന്നലെ രാത്രിയോടെ ഭീകരരെ മുഴുവനോടെ തുരത്തിയെന്ന വാര്‍ത്ത ബര്‍ക്ക ദത്ത് അറിയിച്ചതോടെയാണ് ഞാന്‍ എനിക്കുറക്കം വരുന്നില്ല. അഞ്ചോളം കേന്ദ്രങ്ങളില്‍ ഒന്നിച്ചു ആക്രമണം നടത്തിയ ഭീകരറില്‍ ഒമ്പതെണ്ണത്തിനെ കൊന്നും ഒന്നിനെ ജീവനോടെ പിടിച്ചെന്നും പറഞ്ഞപ്പോള്‍ എല്ലാം കഴിഞ്ഞെന്ന പത്രസമ്മേളനത്തിന്റെ സത്യമറിയാതെ ഞാന്‍ വിഷമിച്ചു.
മറുപടിഇല്ലാതാക്കൂവെറും പത്തു പേരോ?
ബാക്കി രക്ഷപ്പെട്ടവര്‍ മുംബെയില്‍ എവിടേക്കു രക്ഷപ്പെട്ടു. എപ്പോഴും മടങ്ങിവരാവുന്ന അവരെ പേടിച്ചിരിക്കുന്നവര്‍ക്കെങ്ങിനെ ഉറങ്ങാനൊക്കും.?
കൊള്ളാം.......ജീവന് വെടിഞ്ഞ ധീരജവാന്മാറ്ക്കായ് ഒരു കവിത
മറുപടിഇല്ലാതാക്കൂരക്തസാക്ഷി
ഹര്‍ത്താലിനോട് ഞാന്‍ യോജിക്കുന്നു. ഹര്‍ത്താലിനോട് ഞാന്‍ യോജിക്കുന്നു.
മറുപടിഇല്ലാതാക്കൂഎന്തായാലും നമ്മുടെ കേരള മഹാ രാജ്യത്ത് ബുദ്ധിയുള്ള ഒരുത്തനും വന്ന് ബോംബോ, വെടിവെയ്പ്പോ നടത്തില്ല. മാസങ്ങളോളം പ്ലാനിംഗ് ഒക്കെ നടത്തി, ഒരു നല്ല ദിവസം നോക്കി ആക്രമിക്കാന്‍ എത്തുമ്പോഴായിരിക്കും അന്നവിടെ ഹര്‍ത്താലണെന്ന് അറിയുന്നത്. സകല അണ്ണമ്മാരും വീട്ടിലിരുന്ന് ടി.വീ കാണുന്നുണ്ടാകും. പിന്നെ ആരെ കൊല്ലാന്‍? ആരെ ആക്രമിക്കാന്‍?