ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫോകസ് സ്റ്റാക്കിങ്ങിനെക്കുറിച്ച് അല്‍പ്പം

ഇതെഴുതാനിരിന്നപ്പോഴാണ്, ഇത്രയൊന്നും പറയാനില്ലല്ലോ എന്ന് തോന്നിയത്. എന്നാലും എന്തെങ്കിലും പറയാതിരിയ്ക്കുന്നതെങ്ങിനെ? പറയുമ്പോള്‍ മാക്രോ ഫോട്ടോഗ്രാഫിയെക്കുറിച്ചും ഡെപ്ത് ഓഫ് ഫീല്‍ഡിനെക്കുറിച്ചും പറയേണ്ടിവരും. പക്ഷേ, അതിനെക്കുറിച്ചെല്ലാം കുറെയധികം പേര്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് വിശദമായി അതിലേയ്ക്ക് കടക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ല. മാത്രമല്ല, ഈ സൂത്രത്തില്‍ ഞാന്‍ ഒരു അഗ്രഗണ്യനൊന്നുമല്ലാത്തതുകൊണ്ട് വല്ലാത്തൊരു അഭ്യാസത്തിന് മുതിരുന്നുമില്ല. 1:1 വലുപ്പമുള്ള ചിത്രങ്ങളെയാണ് മാക്രോ ചിത്രങ്ങള്‍ എന്നു പറയുന്നത്. എന്നാല്‍ ക്ലോസപ്പ് ഫോട്ടോഗ്രാഫിയെയും ചിലര്‍ മാക്രോ എന്ന് അവകാശപ്പെട്ടുകാണാറുണ്ട്. മാക്രോ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാം. പലപ്പോഴും wider aperture ഉപയോഗിച്ചാണ് പലരും ചിത്രങ്ങളെടുക്കുന്നത്. Wider aperture (bigger hole 2.8, 4 0r similar) ഉപയോഗിച്ചാല്‍ ലെന്‍സ് ഫോകസ് ചെയ്തിരിയ്ക്കുന്ന ഭാഗമൊഴിച്ച് ബാക്കിയെല്ലായിടവും അവ്യക്തമായിരിയ്ക്കും. മുകളിലെ ചിത്രത്തില്‍ 2.8 അപെര്‍ച്ചര്‍ ആണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ചിത്രം ശ്രദ്ധിച്ചാല്‍, കണ്ണുമാത്രമാണ് ഫോകസ് ചെയ്തിരിയ്ക്കുന്നത് എന്ന്

കൊടുങ്ങല്ലൂര്‍ ഭരണി (ചിത്രങ്ങള്‍-youtube)

കൊടുങ്ങല്ലൂര്‍ ഭരണിയുടെ ചില ചിത്രങ്ങള്‍. യുറ്റ്യൂബില്‍ അപ്‌ലോഡ് ചെയ്തത്.