ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫോകസ് സ്റ്റാക്കിങ്ങിനെക്കുറിച്ച് അല്‍പ്പം

STACK TRIAL


ഇതെഴുതാനിരിന്നപ്പോഴാണ്, ഇത്രയൊന്നും പറയാനില്ലല്ലോ എന്ന് തോന്നിയത്.

എന്നാലും എന്തെങ്കിലും പറയാതിരിയ്ക്കുന്നതെങ്ങിനെ?

പറയുമ്പോള്‍ മാക്രോ ഫോട്ടോഗ്രാഫിയെക്കുറിച്ചും ഡെപ്ത് ഓഫ് ഫീല്‍ഡിനെക്കുറിച്ചും പറയേണ്ടിവരും. പക്ഷേ, അതിനെക്കുറിച്ചെല്ലാം കുറെയധികം പേര്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് വിശദമായി അതിലേയ്ക്ക് കടക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ല.
മാത്രമല്ല, ഈ സൂത്രത്തില്‍ ഞാന്‍ ഒരു അഗ്രഗണ്യനൊന്നുമല്ലാത്തതുകൊണ്ട് വല്ലാത്തൊരു അഭ്യാസത്തിന് മുതിരുന്നുമില്ല.
1:1 വലുപ്പമുള്ള ചിത്രങ്ങളെയാണ് മാക്രോ ചിത്രങ്ങള്‍ എന്നു പറയുന്നത്. എന്നാല്‍ ക്ലോസപ്പ് ഫോട്ടോഗ്രാഫിയെയും ചിലര്‍ മാക്രോ എന്ന് അവകാശപ്പെട്ടുകാണാറുണ്ട്. മാക്രോ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാം. പലപ്പോഴും wider aperture ഉപയോഗിച്ചാണ് പലരും ചിത്രങ്ങളെടുക്കുന്നത്.

Wider aperture (bigger hole 2.8, 4 0r similar) ഉപയോഗിച്ചാല്‍ ലെന്‍സ് ഫോകസ് ചെയ്തിരിയ്ക്കുന്ന ഭാഗമൊഴിച്ച് ബാക്കിയെല്ലായിടവും അവ്യക്തമായിരിയ്ക്കും.

മുകളിലെ ചിത്രത്തില്‍ 2.8 അപെര്‍ച്ചര്‍ ആണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ചിത്രം ശ്രദ്ധിച്ചാല്‍, കണ്ണുമാത്രമാണ് ഫോകസ് ചെയ്തിരിയ്ക്കുന്നത് എന്ന് കാണാം. മാത്രമല്ല, ബാക്കിയുള്ള എല്ലാ ഭാഗവും ഒരേ പോലെ അവ്യക്തമാണ്. ചില സമയങ്ങളില്‍ വൈഡ് അപ്പെര്‍ച്ചര്‍ ഒരനുഗ്രഹമാണ്. ശ്രദ്ധ തിരിയ്ക്കുന്ന പശ്ചാത്തലത്തില്‍ നിന്നും വസ്തുവിലേയ്ക്ക് പ്രേക്ഷകന്റെ കണ്ണൂകളെ കൊണ്ടുവരാന്‍ ഈ രീതിയ്ക്ക് കഴിയും.മുകളില്‍ കാണുന്ന ചിത്രങ്ങള്‍ ക്യാമറ നീക്കാതെ രണ്ടു വ്യത്യസ്ത രീതികളില്‍ എടുത്തതാണ്. ആദ്യത്തെ ചിത്രം അപെര്‍ച്ചര്‍ 16ഉം രണ്ടമത്തേത് 6.3യുമാണ്. 1,2,3,4 എന്ന് നമ്പരിട്ടിരിയ്ക്കുന്ന ഭാഗങ്ങള്‍ രണ്ടു ചിത്രങ്ങളിലും കാണുക.
1. പശ്ചാത്തലത്തില്‍ ദൂര്രെ കാണുന്ന ചുവപ്പു നിറം രണ്ടാമത്തെ ചിത്രത്തില്‍ കാണാനേയില്ല.

2.താരതമ്യേന നല്ല രീതിയില്‍ കാണുന്ന ഈ ഇല രണ്ടാമത്തെ ചിത്രത്തില്‍ അവ്യക്തമാണ്.

3,4 ഇലകളും ഇതേപോലെ തന്നെ.


ഇത്രയും പറഞ്ഞത് അപ്പെര്‍ച്ചര്‍ എന്താണെന്ന് മനസ്സിലാക്കാനാണ്. സാധാരണയായി ആപെര്‍ച്ചറും ഷട്ടര്‍ സ്പീഡും പരസ്പരം ബന്ധപ്പെട്ടാണിരിയ്ക്കുന്നത്. അപ്പെര്‍ച്ചര്‍ കൂടുന്നതിനനുസരിച്ച്

(2.8---> 16) ഷട്ടര്‍ സ്പീഡ് കുറഞ്ഞ് വരും. മാന്വല്‍ മോഡില്‍ ഇങ്ങിനെ സംഭവിക്കില്ലെങ്കിലും ചിത്രത്തെ അത് ബാധിച്ചേയ്ക്കാം. അപ്പെര്‍ച്ചര്‍ കുറയുന്നതിനനുസരിച്ച് ((16----> 2.8) ഷട്ടര്‍ സ്പീഡ് കൂടി വരൂന്നതും കാണാം. മുകളിലെ ആദ്യ ചിത്രത്തില്‍ ഷട്ടര്‍ സ്പീഡ് 0.6 (1/1.6) ഉം രണ്ടമത്തേത് (0.1) 1/10 ഉം ആണെന്നും കാണാം.


കൂടുതല്‍ വളച്ചൊടിയ്ക്കാതെ പറഞ്ഞാല്‍ മാക്രോ ചിത്രങ്ങള്‍ക്ക് ‍ ഭംഗിയുണ്ടാവുക വസ്തുവിന്റെ മുഴുവന്‍ ഭാഗങ്ങള്‍ വ്യക്തമായിരുന്നാലാണ്.
macroflowerഈ ചിത്രത്തില്‍ ക്യാമറ ഫോകസ് ചെയ്തിരിയ്ക്കുന്നത് ദലങ്ങളുടെ മദ്ധ്യഭാഗത്താണ്,ഞാനുദ്ദേശിച്ച പോലെ പൂവിന്റെ നടുവിലോ ദലങ്ങളിലോ അല്ല. മാത്രമല്ല, ചെറിയ അപ്പെര്‍ച്ചര്‍ (1.8 ഓ 2ഓ 4ഓ)ഉപയോഗിച്ചത് കൊണ്ട് വളരെചെറിയ ഭാഗം മാത്രമേ ഫോകസ് ആയിട്ടുള്ളൂ. ഇത് ഈ ചിത്രത്തിന്റെ മനോഹാരിത നഷ്ടപ്പെടുത്തുന്നു. പക്ഷേ, ഈ ചിത്രം അപ്പെര്‍ച്ചര്‍ 12---->22 വരെ ഉപയോഗിച്ചിരുന്നെങ്കില്‍ ഇതിലും മനോഹരമാക്കാമായിരുന്നു. അപ്പെര്‍ച്ചര്‍ കൂടുന്നതിനനുസരിച്ച് ചിത്രത്തിന്റെ വ്യക്തത കൂടി വരുന്നു.

ചോദ്യം ? എന്തുകൊണ്ട് ഞാന്‍ വലിയ അപ്പെര്‍ച്ചര്‍ ഉപയോഗിച്ചില്ല?
വലിയ അപ്പെര്‍ച്ചര്‍ ഉപയോഗിച്ചാല്‍ ഷട്ടര്‍ സ്പീഡ് വല്ലാതെ കുറഞ്ഞ് വരും. ക്യാമറ കയ്യില്‍ പിടിച്ച് ഫോകസ്ചെയ്യാന്‍ ബുദ്ധിമുട്ടേണ്ടിവരും, ചിത്രം അവ്വ്യക്തമായിപ്പോവും. അതു കൊണ്ട് ചെറിയ അപ്പെര്‍ച്ചര്‍ ഉപയോഗിച്ചു നോക്കി. പരാജയപ്പെട്ടു.

ഇവിടെയാണ് ഫോകസ് സ്റ്റാക്കിങ്ങീന്റെ പ്രസക്തി. വസ്തുവിന്റെ പല ഭാഗങ്ങളിലുമായി ഫോകസ് ചെയ്ത് ചിത്രങ്ങളെടുത്ത ശേഷം അതെല്ലാം കൂടി കൂട്ടി യോജിപ്പിയ്ക്കൂന്ന രീതി. മാക്രോ ചിത്രങ്ങളില്‍ ഈ രീതി കൂടുതല്‍ ഉപയോഗിയ്ക്കുന്നുവെന്ന് മാത്രം. പക്ഷെ,, മാക്രോ അല്ലാത്ത ചിത്രങ്ങളിലും ഈ രീതി ഉപയോഗിയ്ക്കാം.

ഫോകസ് സ്റ്റാക്കിങ്ങ് ചെയ്യേണ്ട വിധം:
tripod ഉണ്ടെങ്കില്‍ നന്നായിരുന്നു, ഇല്ലെങ്കിലും കുഴപ്പമില്ല, ക്യാമറ മൂവ് ചെയ്യാതെ ഇരിയ്ക്കാന്‍ പറ്റിയ ഒരു സ്ഥലം.

ചെറിയ അപ്പെര്‍ച്ചര്‍ സെറ്റിങ്ങ് (2.8 ---4)

ചിത്രമെടുക്കാനുദ്ദേശിയ്ക്കുന്ന വസ്തുവിന്റെ എല്ലാ ഭാഗങ്ങളും കാണാവുന്ന രീതിയീല്‍ സെറ്റ് ചെയ്യുക.
മാന്വല്‍ മോഡ് ഉണ്ടെങ്കില്‍ സെലക്റ്റ് ചെയ്യുക. ഓട്ടോ മോഡിലായിരുന്നാല്‍ ഫോകസ് മാറുന്നതിനനുസരിച്ച് exposure മാറിക്കൊണ്ടിരിയ്ക്കും. എല്ലാ ചിത്രങ്ങളൂം ഒരേ ഷട്ടര്‍ സ്പീഡും ഒരേ അപ്പെര്‍ച്ചറും ആയാല്‍ നല്ലത്.

റിമോട്ട് ഷട്ടര്‍ റിലീസ് ഉണ്ടെങ്കില്‍ അതൂപയോഗിയ്ക്കുക, ഇല്ലെങ്കില്‍ ടൈമര്‍ സെറ്റ് ചെയ്യുക. ക്യാമറ മൂവ്മെന്റ് കുറയ്ക്കാന്‍ ഇതുപയോഗപ്പെടും.

വസ്തുവിന്റെ മുന്നില്‍ നിന്ന് പുറകിലേയ്ക്ക്, അല്ലെങ്കില്‍ നേരെ മറിച്ച് ഫോകസ് മാറ്റി ചിത്രങ്ങളെടുക്കുക. കൂടുതല്‍ ചിത്രങ്ങളെടുത്താല്‍ ചിത്രത്തിന്റെ വ്യക്തത വളരെയധികമായിരിയ്ക്കും.

താഴെയുള്ള വീഡിയോ ശ്രദ്ധിയ്ക്കുക.
14 ചിത്രങ്ങളാണ് ഇതില്‍ ഉപയോഗിച്ചത്. മുകളില്‍ രണ്ടാമത് കാണുന്ന ചിത്രം ഇതില്‍ ഒന്നാണ്. താഴെയുള്ള ചിത്രം ഇതിന്റെ സൃഷ്ടിയും.ഫോകസ് സ്റ്റാക്കിങ്ങിനു വേണ്ടി സോഫ്റ്റ്വേയറുകള്‍ ലഭ്യമാണ്.


Combine ZM : ഇത് ഒരു ഫ്രീ സോഫ്റ്റ്വയര്‍ ആണ്. ഇതുപയോഗിച്ച് വളരെയധികംനല്ല ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. Alistair Campbell എന്ന മാക്രോ പുലി ഉപയോഗിയ്ക്കുന്നത് ഈ സോഫ്റ്റ്വ്വയര്‍ ആണെന്ന് ഒരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി.


Helicon Focus: 30 ദിവസം ട്രയല്‍ ആയി ഈ സോഫ്റ്റ്വയര്‍ ഉപയോഗിയ്ക്കാം. വളരെയധികം ഈസിയായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. പലപ്പോഴും ഫോകസ് മാറുന്നതിനനുസരിച്ച് പൂര്‍ണ്ണ ചിത്രത്തിലും ചില പോരയ്മകള്‍ കണ്ടേക്കാം. ഇത് eraser tool ഉപയോഗിച്ച് source image ല്‍ നിന്നും കോപ്പി ചെയ്ത് എടുക്കാവുന്നതാണ്.

Adobe photoshop CS4 : ഇവിടെ വായിയ്ക്കുക, ഇവിടെ കാണുക

ദേ, എന്റെ കാറ്റു പോയി, ഇനി നിങ്ങള്‍ താഴെയുള്ള വെബിലെല്ലാം പോയി നോക്കുക.


സംശയമുണ്ടെങ്കില്‍ മനസ്സില്‍ വെയ്ക്കുക.


http://www.flickr.com/groups/macroviewers/discuss/163367/


നല്ല ചില വീഡിയോ പഠന ദൃശ്യങ്ങള്‍

ആശംസകള്‍

അഭിപ്രായങ്ങള്‍

 1. സചിന്‍ ,
  എനിക്ക് ഇതൊരു പുതിയ അറിവായിരുന്നു.
  ഫോക്കസ് സ്റ്റാക്കിംനെ കുറിച്ച് ഇത്രയും പറഞ്ഞു തന്നതിന് നന്ദി.
  സോഫ്റ്റ്വെയറിന്റെ സഹായത്തോട് മാത്രമേ ഇതു ചെയ്യാന്‍ പറ്റുകയുള്ളൂ അല്ലെ.
  ശ്രമിച്ചു നോക്കാം.
  ഇനിയും ഇതുപോലെയുള്ള അറിവുകള്‍ പങ്കു വയ്ക്കുക.

  മറുപടിഇല്ലാതാക്കൂ
 2. സാധാരണ ഇമേജ്ജ് എഡിറ്റിങ്ങ് സൊഫ്റ്റ്വെയര്‍ ഉപയോഗിച്ച് അല്‍പ്പം മെനക്കെട്ടും ഇത് ചെയ്യാം. ഫൊട്ടോഷോപ്പില്‍ ലെയേഴ്സ് ആയി തുറന്ന ശേഷം opacitiy കുറച്ച് ഫൊകുസ് അല്ലാത്ത ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്തും ഫോകസ് സ്റ്റാക്കിങ്ങ് ചെയ്യാം.
  ഫോട്ടോ ഷൊപ്പില്‍ ഇത് ചെയ്യുന്നത് ഇവിടെ കാണുക.
  http://vimeo.com/2133955

  മറുപടിഇല്ലാതാക്കൂ
 3. ....ആധികാരികമായി ഒന്നുമറിയില്ല ഫൊട്ടൊകളെക്കുറിച്ചും ഫോട്ടൊ എടുപ്പിനെക്കുറിച്ചും....
  വിവരങ്ങള്‍ക്കു നന്ദി..

  മറുപടിഇല്ലാതാക്കൂ
 4. ഇങ്ങിനെയൊരു വിദ്യയെക്കുറിച്ച് അറിയില്ലായിരുന്നു. വിശദമായ കുറിപ്പിനു നന്ദി. സമയം കിട്ടുമ്പോള്‍ ഒന്നു പരീക്ഷിച്ചു നോക്കണം

  മറുപടിഇല്ലാതാക്കൂ
 5. ഞാനീ നാട്ടുകാരനല്ല. :)
  ന്നാലും വിവരങ്ങൾക്ക്‌ നന്ദി

  മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ത്രിശ്ശൂര്‍ കാഴ്ച ബംഗ്ലാവ് - ഒരു വ്യസനം

മ്ലാവ് (Sambar Deer)

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് zoo ല്‍ പോയി. പഴയതിന്റെ ഒരു അസ്ഥിപഞ്ജരം മാത്രമെ കാണാന്‍ കഴിഞ്ഞുള്ളൂ...
അതിനിടെ, സൂ ഇവിടെ നിന്ന് മാറ്റി വേറെ എവിടെയോ സ്ഥാപിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയനേതാക്കളും മറ്റും ഘോര ഘോരം സെമിനാറുകള്‍ നടത്തുന്നു.
സൂവില്‍ പല കൂടുകളും ഒഴിവാണ്, ചത്തുപോയിക്കാണും. ഇന്നത്തെ അവസ്ഥക്ക് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യം കാരണം ചില തമിഴ് ടൂറിസ്റ്റുകളെയല്ലാതെ മറ്റാരും അവിടെ കണ്ടില്ല.
വാഹനം പാര്‍ക്ക് ചെയ്യാന്‍ കോര്‍പ്പറെഷന്‍ വാങ്ങിക്കുന്ന 10 രൂപ കൂടാതെ, പ്രവേശനത്തിന് 8 രൂപ, ക്യാമറയ്ക്ക് 15 എന്നിങ്ങനെ വില നിലവാര പട്ടിക, പുറത്ത് തന്നെയുണ്ട്.
പല മൃഗങ്ങളും അസുഖങ്ങള്‍ കൊണ്ടും സഞ്ചാര സ്വാതന്ത്രമില്ലയ്മ കൊണ്ടും ബുദ്ധിമുട്ടുന്നത് കാണാം.
ഞാന്‍ കാണണമെന്ന് വിചാരിച്ചത് പാമ്പുകളിലെ രാജവെമ്പാലയെയായിരുന്നു, പക്ഷെ, അവന്‍ പണ്ടെ ചത്തിരുന്നു. പിന്നെ കുറെ മൂര്‍ഖന്‍മാരുണ്ട്.
സൂ ഇവിടെ നിന്ന് മാറ്റുമ്പോള്‍ ഏറ്റവും വ്യസനിയ്ക്കുക മൃഗങ്ങളോ, മൃഗസ്നേഹികളോ ആയിരിക്കില്ലാ, ക്ലാസ് കട്ട് ചെയ്ത് വരുന്ന ചില കാമുകീ കാമുകന്മാരയിരിക്കും.
ഞാന്‍ ദൃക്‌സാക്ഷ്യം വഹിച്ച ഒരു കൂട്ടം പറയാതെ വയ്യ.
കണ്ടപ്പോള്‍…

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല,

അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ...

എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്.

അറിയാവുന്നവര്‍ പറഞ്ഞുതരിക.

എന്താണ്‌ സി.ടി.സ്കാന്‍?

ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍‍?
Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു.എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി?

മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടിരിക…