ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജീവനോടെ തൊലിയുരിച്ചാല്‍

ഇന്ന് മെയിലില്‍ വന്ന ഒരു വാര്‍ത്ത ഇവിടെ കുറിയ്ക്കുന്നു. ലോകത്ത്, വന്‍ പ്രതിഷേധങ്ങള്‍ക്കിടയിലും മൃഗങ്ങളുടെ തൊലിയ്ക്ക് ഇന്നും നല്ല ഡിമാന്‍ഡാണ്. പ്രത്യേകിച്ച് യുറോപ്യന്‍, അമേരിയ്ക്കന്‍ രാജ്യങ്ങളില്‍. തണുപ്പ് കാലത്ത് പ്രതേകിച്ചും. പലപ്പോഴും മൃഗസ്നേഹികള്‍ ഇത്തരം വസ്ത്രം ധരിച്ചവരെ പിടിച്ചുനിറുത്തി ബ്ലേഡ് കൊണ്ട് വരയുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. എനിയ്ക്ക് പരിചയമുള്ള ഒരു സ്ത്രീയുടെ ഫര്‍ കോട്ട് ഒരു വിവാഹത്തിനിടയ്ക്ക് ഊരിയിട്ടത് നടുവെ കീറിയിരുന്ന സംഭവം ഓര്‍മ്മ വരുന്നു. എന്തൊക്കെയാലും രോമക്കോട്ടിനോടുള്ള പ്രണയം കുറയുന്നില്ല തന്നെ. അതുകൊണ്ട് എത്രയും കൂടുതല്‍ ഫര്‍ കയറ്റിയയയ്ക്കാന്‍ ചില രാജ്യങ്ങള്‍ തയാറാവുന്നു. ആഗോളമാര്‍ക്കറ്റായി ലോകം ചുരുങ്ങിയ ശേഷം എവിടെ നിന്നാണ് ഇവ വരുന്നത് എന്ന് ചിലപ്പോള്‍ ട്രേസ് ചെയ്യാന്‍ കഴിയാതെ വരും. ഭൂരിപക്ഷവും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ചൈനയില്‍ നിന്നുമാണെന്ന് കരുതപ്പെടുന്നു. കൂടുതല്‍ ഉത്പാദനം നടക്കുന്ന സ്ഥലങ്ങളില്‍ ചൂഷണം അത്ര രഹസ്യമാവാറില്ല. കുട്ടികളെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്നതും മൃഗങ്ങളെ ഉപദ്രവിയ്ക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉ

കൊടുങ്ങല്ലൂര്‍ക്കാവില്‍ കണ്ടത്

2009 ലെ ഭരണിക്കാവില്‍ നിന്ന് : ഭരണിക്കാവിലെ നിലപാടുതറകള്‍ പോലെ തന്നെ പ്രശസ്തിയുള്ളതാണ് പല വീട്ടുകാര്‍ക്കുമുള്ള അവകാശങ്ങള്‍. ഇതില്‍ കിഴക്കെ നടയില്‍ തള്ളുന്ന നേര്‍ച്ചക്കോഴികളുടെമേല്‍ ആര്‍ക്കെങ്കിലും അവകാശം ഉണ്ടോ എന്നെനിയ്ക്കറിയില്ല. ഇനി ഞാന്‍ കണ്ട കാര്യം : ഭക്തര്‍ ദേവിയ്ക്ക് നിവേദിയ്ക്കുന്ന കോഴികളെ ഈ വീഡിയോയില്‍ കാണുന്ന ചെറുപ്പക്കാരനും സുഹൃത്തുക്കളും മതില്‍ക്കെട്ടിനകത്തുനിന്നും പിടിച്ചുകൊണ്ട് പോകുന്നത് കാണാന്‍ കഴിഞ്ഞിരുന്നു. അത് അവരുടെ അവകാശമാണോ അതൊ തെമ്മാടിത്തരമാണോ എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല. നേര്‍ച്ചക്കോഴികളുടെ മേലുള്ള അവകാശം പലപ്പോഴും അടിപിടിയുടെ വക്കില്‍ വരെ എത്തിയിട്ടും കണ്ടതായി സമീപത്തുള്ള പോലീസും ഗൌനിച്ചില്ല. എന്തായാലും ജീവിതം മുഴുവന്‍ ഓര്‍ത്തിരിയ്ക്കാന്‍ ഈ ചെറുപ്പക്കാരന് ചില മുറിവുകള്‍ സമ്മാനിച്ചുകൊണ്ട് ഒരു കോഴി രക്ഷപ്പെട്ടു. ആ ചലന ചിത്രങ്ങളാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്.

വാട്ടര്‍മാര്‍ക്കുകളെ കുറിച്ച്

ശുനകന് മൈല്‍ക്കുറ്റി കണ്ടാല്‍ തോന്നുന്ന പോലുള്ള ഒരു വികാരമാണ് ഫോട്ടോഗ്രാഫര്‍ക്ക് തന്റെ ചിത്രങ്ങളോട്, ആശയപരമായും ആലങ്കാരികമായും. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ബ്ലോഗ്ഗില്‍ വന്ന ചില വാട്ടര്‍മാര്‍ക്ക് പരാമര്‍ശങ്ങളും അതിനുകിട്ടിയ ചില മറുപടികളും കണ്ട് എന്റെ ചിത്രങ്ങളുടെ അവതരണത്തില്‍ത്തന്നെ മാറ്റം വരുത്താന്‍ ഞാന്‍ തീരുമാനിയ്ക്കുകയായിരുന്നു. അതിലേയ്ക്ക് കടക്കുന്നതിനുമുന്‍പ് എന്റെ പരിമിതമായ കാഴ്ചപ്പാടില്‍ ഞാനീവിഷയത്തെ എങ്ങിനെ കാണുന്നുവെന്ന് പറയാം. വാട്ടര്‍മാര്‍ക്കിങ്ങ് എന്ത്, എന്തിന്? ചിത്രങ്ങള്‍, ഡോകുമെന്റ്റുകള്‍, സിനിമ തുടങ്ങിയവയ്ക്ക് അവ നിര്‍മിച്ച ആളുകള്‍ക്ക് അവയുടെ മേലുള്ള നിയമപരമായ അവകാശം മറ്റുള്ളവരെ അറിയിയ്ക്കുന്നതിനുവേണ്ടിയുള്ള ഒരു രീതിയാണ് വാട്ടര്‍മാര്‍ക്കിങ്ങ്. പലപ്പോഴും ബ്ലാങ്ക് പേപ്പറില്‍ വെളിച്ചത്തിനുനേരെ പിടിച്ചാല്‍ മാത്രം കാണുന്ന ലോഗോ, ചിത്രങ്ങളുടെ മേല്‍ കാണുന്ന © ചിഹ്നം, വീഡിയോയില്‍ കാണുന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ സ്ക്രോളിങ്ങ് പേര് എന്നിവ ഈ വിഭാഗത്തില്‍ പെടുത്താം. വാട്ടര്‍മാര്‍ക്കിങ്ങ് പലതരത്തില്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. ചിത്രത്തിന്റെ ഭംഗി നശിപ്പിയ്ക്ക