നമ്മുടെ നാട്ടിലല്ല, സ്ഥലം ഇംഗ്ലണ്ടിലാണ്, Wembley എന്ന സ്ഥലത്ത് പാന്‍ കഴിച്ച് റോഡില്‍ത്തുപ്പുന്നത് ശിക്ഷാര്‍ഹം. ഏകദേശം 20000 പൌണ്ട് ചിലവ് വരുന്നത്രെ വര്‍ഷം തോറും അത് മുഴുവന്‍ കഴുകി വൃത്തിയാക്കാന്‍. എന്തായാലും ഇതിനുത്തരവാദികള്‍ ആരെന്ന് സംശയമൊന്നും വേണ്ട. ചുവന്ന തുപ്പല്‍ കണ്ട് അത് രക്തമാണെന്ന് തെറ്റിദ്ധരിച്ച് അവിടെ വളരെയധികം ക്രിമിനല്‍ ആക്റ്റിവിറ്റി നടക്കുന്നുവെന്ന് തെറ്റിദ്ധാരണയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതുവഴി ടൂറിസത്തിനെ ബാധിയ്ക്കുമെന്നുമെല്ലാം കൂട്ടിവായന. ചുയിങ്ങ്ഗം റോഡില്‍ തുപ്പുന്നതും ശിക്ഷാര്‍ഹമാണ്. വാല്‍: ഈ കൌണ്‍സിലേഴ്സിനെയെല്ലാം നമ്മുടെ നാട്ടില്‍കൊണ്ടുവന്ന് ഒരു ട്രെയിനിങ്ങ് കൊടുക്കണം. പാന്‍ കഴിച്ച് നല്ല ചുമരൊക്കെ തുപ്പി വെടക്കാക്കിയില്ലെങ്കില്‍ പിന്നെന്തു രസം? ഏത്? വാര്‍ത്ത ഇവിടെ