Wanted - Preferably Indians എന്ന പരസ്യം കൊടുത്ത ഐ.ടി കമ്പനി പുലിവാലു പിടിയ്ക്കുന്നു.
'Minimum six years of experience in IT . . . The person should be a UK citizen with security clearance from the UK Government. Preferably of Indian origin.'
ഇംഗ്ലണ്ടിലെ മനുഷ്യാവകാശ കമ്മീഷന്‍ ഇതിനെതിരെ അന്വേഷണാം നടത്തുന്നു.
ആദ്യം വായിച്ചപ്പോള്‍ ചിരിയ്ക്കാനാണ് തോന്നിയത്. ഇന്ത്യന്‍ പാരമ്പര്യമുള്ളവര്‍ക്കാണ് മുന്‍ഗണനയെന്ന് ഒരു ബ്രിട്ടീഷ് ഐ.ടി കമ്പനി പരസ്യം ചെയ്തിരിയ്ക്കുന്നു. ഒരു ഭാരതീയന് അഭിമാനിയ്ക്കാന്‍ ഇതില്പരം എന്തു വേണം? ആഗോളതലത്തില്‍ തന്നെ അറിയപ്പെട്ടു കഴിഞ്ഞ ഭാരതീയന്റെ ഐ.ടി കഴിവുകള്‍ക്ക് ഒരു പൊന്‍തൂവല്‍ കൂടിയെന്നേ ആദ്യം കരുതിയുള്ളൂ.
പിന്നെയാണ് പരസ്യത്തിലെ യു.കെ ഗവര്‍മ്മെന്റിന്റെ സെക്യൂരിറ്റി ചെക്കുകള്‍ കൈവശമുള്ള ആളായിരിയ്ക്കണം എന്ന ഭാഗം ശ്രദ്ധിച്ചത്. അതെ, അതുതന്നെ. റാണമാരെയും ഹെഡ്ലിമാരെയും ഇനി കൂടുതല്‍ വച്ചുപൊറുപ്പിയ്ക്കില്ലെന്ന് തന്നെയാണ് ആ ഭാഗം ഉദ്ദേശിയ്ക്കുന്നത്. ഇത്രയും നാള്‍ പത്രങ്ങളില്‍ ഇന്ത്യനെന്നോ പാക്കിസ്ഥാനിയെന്നോ ഒരു വേറ്തിരിവ് കണ്ടിരുന്നില്ല, പകരം South Asian എന്ന ഒരു പൊതുനാമത്തില്‍, Indian, Pakistani,Srilankan,Bangladesi കളെ എല്ലാവരെയും ഉള്‍ക്കൊള്ളിയ്ക്കുകയായിരുന്നു പതിവ്. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനികള്‍ നടത്തിയ കല്യാണത്തട്ടിപ്പുകള്‍ക്ക് ശേഷം വളരെ വ്യക്തമായിത്തന്നെ പാക്കിസ്ഥാനികള്‍ എന്ന് പത്രങ്ങള്‍ തുറന്നെഴുതാന്‍ ധൈര്യം കാണിയ്ക്കുന്നു.
പരസ്യം ചെയ്ത കമ്പനി ഇത് അപ്പാടെ നിഷേധിച്ചിട്ടുണ്ട്. ഇങ്ങിനെയാണ് പരസ്യം വന്നത് എന്ന് അറിഞ്ഞ്ഞിട്ടില്ലെന്നും ഈ പരസ്യം ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവുകള്‍ സൃഷ്ടിയ്ക്കുമെന്നും അവര്‍ മനസ്സിലാക്കുന്നു. ആ പരസ്യം പിന്‍വലിയ്ക്കപ്പെട്ടൂ കഴിഞ്ഞു.
ഈ കമ്പനിയ്ക്ക് ഇഗ്ലണ്ടിലും ബംഗലുരുവിലും ഓഫീസുകളുണ്ട്. രാജ്യങ്ങള്‍ക്കിടയിലെ യാത്രാ,സുരക്ഷാ ക്രമീകരണങ്ങളും, വിസ,പാസ്പോര്‍ട്ട് കാലതാമസങ്ങള്‍ കുറയ്ക്കാന്‍ മാത്രമായ്യിരിയ്ക്കാം ഈ വാക്കുകള്‍ കൊണ്ട് അവര്‍ ഉദ്ദേശിച്ചത്.
പലതവണ സ്വദേശീയരായ സുഹൃത്തുക്കള്‍ക്കൊപ്പം യുറോപ്യന്‍ യൂണിയനില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ക്കെല്ലാം ഈസി ക്ലിയറന്‍സും കഴിഞ്ഞ് എനിയ്ക്ക് വേണ്ടി 20-40 മിനിട്ട് കാത്ത് നില്‍ക്കേണ്ടി വരുന്നത് പലപ്പോഴും മനോവിഷമമുണ്ടാക്കിയിട്ടുണ്ട്. ഇത്തരം തടസ്സങ്ങള്‍ മാറ്റിക്കിട്ടാനായിരിയ്ക്കണം, അല്ലെങ്കില്‍ പാക്കിസ്ഥാനി പിതാമഹന്മാരുള്ള യു.കെ പൌരന്മാര്‍ക്ക് ഇന്ത്യ വിസ നല്‍കാനുള്ള സാധ്യത തുലോം കുറവായതുകൊണ്ടായിരിയ്ക്കാം.
എന്തായാലും നല്ല പുകില്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിയ്ക്കപ്പെടട്ടെ.
my name is Khan, and I am not a terrorist.

ഇന്ത്യക്കാര്‍ക്ക് മുന്‍ഗണനയെന്ന് ബ്രിട്ടീഷ് പരസ്യം. പുലിവാല്
മറുപടിഇല്ലാതാക്കൂപണിയെടുക്കാനും പുലിവാല് പിടിക്കാനും...
മറുപടിഇല്ലാതാക്കൂഎയര് പോര്‍ട്ട് അനുഭവങ്ങള്‍,ഇന്ത്യക്ക് പുറത്ത്,ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെ.
മറുപടിഇല്ലാതാക്കൂആരേ ഉദ്ദേശിച്ചാണോ അവർക്ക്!!! നിങ്ങൾ ഒരു ബിസിനസുകാരൻ / സ്ത്രീ ആണോ?
മറുപടിഇല്ലാതാക്കൂനിങ്ങൾ ഏതെങ്കിലും സാമ്പത്തിക മെസ് ലെ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ ഫണ്ട് ആവശ്യം?
നിങ്ങളുടെ ബില്ലുകൾ വീട്ടാനും അല്ലെങ്കിൽ ഒരു നല്ല ബിസിനസ്സ് തുടങ്ങാൻ താൽപ്പര്യമുണ്ടോ?
നിങ്ങൾ ഒരു കൺസോളിഡേഷൻ വായ്പ ആവശ്യമുണ്ടോ?
നിങ്ങൾ ഒരു കോമ്പിനേഷൻ വായ്പ ആവശ്യമുണ്ടോ?
നിങ്ങൾ ഒരു ഹോം ഇംപ്രൂവ്മെന്റ് ആവശ്യമുണ്ടോ?
ഇമെയിൽ: hanusiinfo1@gmail.com
നമ്പര്: 447035991103