ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

എന്തുകൊണ്ടാണ് Sanalkumar Sasidharan "Sexy Durga" എന്ന പേര് മാറ്റാന്‍ സമ്മതിച്ചത്?

എന്തുകൊണ്ടാണ് Sanalkumar Sasidharan "Sexy Durga" എന്ന പേര് മാറ്റാന്‍ സമ്മതിച്ചത്?. കഴിഞ്ഞ വര്‍ഷം സിനിമയുടെ ആസുത്രണം തുടങ്ങുന്നതിനു മുന്‍പേ FB യില്‍ അദ്ദേഹം നടത്തിയ ഒരു disclaimer ല്‍ ഈ സിനിമ ഉദ്ദേശിക്കുന്നത് എന്തെന്ന് പറഞ്ഞ്ഞു വച്ചപ്പോള്‍ അന്നുതന്നെ സനലിന്റെ marketing strategy മനസ്സിലായിരുന്നു. അത് പ്രശ്നമല്ല. ഒരു കലാകാരന് തന്റെ സൃഷ്ടിയെ പ്രശസ്തമാക്കാന്‍ സ്വികരിക്കുന്ന രിതികള്‍ ഇന്ന് പുതുമയല്ലല്ലോ? ഒരു കലാകാരന്‍ അയാളുടെ സൃഷ്ടിക്ക് വേണ്ടി ചെയ്യുന്ന എന്ത് shrewd marketing ഉം ന്യായീകരിക്കപ്പെ|ടുന്നത് അയാളുടെ സൃഷ്ടിയോടുള്ള അയാളുടെ commitment കൊണ്ടാണ്. CBFC തന്റെ സിനിമയുടെ പേര് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ അതിനു സമ്മതിക്കുക വഴി സനല്‍ 2016 August ല്‍ നടത്തിയ disclaimer നിന്ന് പുറകോട്ടു പോയത് വേദനജനകമാണു. quote sanal from Aug 4 (sic)"Sexy Durga" is not about 'Goddess Durga'. "Durga" is a name and a "name" is only a "name" and it can be used as a "name". The beauty is that a goddess, a human being and a movie can equally enj
ഈയിടെയുള്ള പോസ്റ്റുകൾ

ഹോള്‍ഗാ- നിന്നെക്കുറിച്ച്

Copyright @ Eddie Mallin. www.monosnaps.com Eddie Mallin എന്ന ഫോട്ടോഗ്രാഫറെ പരിചയപ്പെടുന്നതിന് മുന്‍പ് ബ്ലാക് & വൈറ്റ് ഫിലിം ഫോട്ടോഗ്രാഫിയൊട് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നിയിരുന്നില്ല. ഫിലിം ഫോട്ടോഗ്രാഫിയോട് എന്ന് മാത്രമല്ല, ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ ചില പോര്‍ട്രെറ്റ് ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും മാത്രമേ ഉപകരിയ്ക്കൂ എന്ന ഒരു മുന്‍‌വിധിയും ഉണ്ടായിരുന്നുവോ എന്ന് സംശയമുണ്ട്. എങ്കിലും പലപ്പോഴായി കാണുന്ന പ്രദര്‍ശനങ്ങളില്‍ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളുടെ മികവ് അത്ഭുതപ്പെടുത്താതിരുന്നിട്ടീല്ല. ഒരു പക്ഷെ, മലയാളം ഫോട്ടോ ബ്ലോഗുകളില്‍ ധൈര്യപ്പെട്ട് ഒരു മോണോ ചിത്രം പ്രസിദ്ധീകരിയ്ക്കുന്നവര്‍ കുറവാണെന്നതിന് കാരണം നിറങ്ങളുമായുള്ള അഭിരമിയ്ക്കല്‍ കാഴ്ചയുടെ രസമുകുളങ്ങളെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്നത് കൊണ്ടാവാനേ സാധ്യതയുള്ളൂ. ആസ്വാദകരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ചിത്രങ്ങളെടുക്കാനും അവയ്ക്ക് ‘പഞ്ച്’ ഉള്ള തലക്കെട്ടുകളിടാനും അത് കിട്ടിയില്ലെങ്കില്‍ ചിത്രത്തിനുതാഴെ നാലുവരി കവിതയെഴുതി വിമര്‍ശകരുടെ നാവടപ്പിയ്ക്കാനുമെല്ലാം നമ്മുടെ കച്ചവടബുദ്ധികള്‍ പലപ്പോഴായി ഉറക്കമൊഴിയ്

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നും മൂ

നഗരത്തിൽ പുലികൾ

ഒളിഞ്ഞും തെളിഞ്ഞും നിന്ന മഴയെ തൃണവൽഗണിച്ചുകൊണ്ട് പതിനായിരങ്ങൾ നഗരത്തിലിറങ്ങിയ പുലികളെ കാണാനെത്തി. മഴ വീണ്‌ നനഞ്ഞ റോഡിൽ പുലികൾ നിറഞ്ഞാടി. കുട്ടീപുലികളെ ആരവത്തോടെയാണ്‌ ജനം സ്വീകരിച്ചത്. 4 മണിയ്ക്ക് തുടങ്ങുമെന്ന് കരുതിയിരുന്ന പുലിക്കളി 5 മണി കഴിഞ്ഞു തുടങ്ങിയപ്പോൾ.

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ നിന്ന് പൂങ്കുന്നത്തേയ്ക്ക്. അപ്പോഴേയ്ക്കും പുലിയിറങ്ങാൻ സമയമായി, ഇനി സ്വരാജ് റൌണ്ടിൽ. പുലിമടയിൽ എന്ത് സംഭവിയ്ക്കുന്നു എന്ന് നോക്കാം. ശരീരത്തിലെ രോമം മുഴുവൻ വടിച്ച് കളഞ്ഞ് റെഡിയായി നിൽക്കുന്ന പുലിയുടെ മേൽ ചായം തേച്ച് തുടങ്ങുന്നു. ഈ പുലിദേഹം ഒരു സ്പെഷ്യൽ പുലിയാണ്‌ ,നല്ല സൂപ്പറ് വയറ്                         

ചൂടുള്ള രാത്രികള്‍

ബ്രിട്ടനിലെ Holiday Inn Hotel group കഴിഞ്ഞ തണുപ്പുകാലത്ത് ഒരു ഓഫര്‍ ഇറക്കുകയുണ്ടായി. തണുപ്പ് മൂലം ഉറങ്ങാന്‍ കഷ്ടപ്പെടുന്ന അതിഥികള്‍ക്ക് വേണ്ടിയായിരുന്നു ഈ സേവനം. ഹോട്ടല്‍ ജീവനക്കാരില്‍ ചിലര്‍ 5 മിനുട്ടോളം ബെഡില്‍ കിടന്ന് ചൂട് പകര്‍ന്നതിന് ശേഷം അതിഥിയ്ക്ക് സുഖമായി ഉറങ്ങാം. കവബത്തയുടെ(Nemureru Bijo) House of the sleeping beauties എന്ന നോവല്‍ വിലാസിനി ‘സഹശയനം’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അതാണ് മനസ്സില്‍ ആദ്യം കയറിവന്നത്. ഒരു ജര്‍മ്മന്‍ സിനിമയുമുണ്ടെന്ന് തോന്നുന്നു ഇതിനെ ആസ്പദമാക്കി. വായിക്കേണ്ട പുസ്തകം. മനുഷ്യരെ ഒഴിവാക്കി കഴിവതും സേവനങ്ങള്‍ യന്ത്രങ്ങള്‍ ചെയ്ത് തുടങ്ങിയപ്പോഴാണ് ഇങ്ങിനെയൊരു വിദ്യ. Electric blanket, hot water bottles, Warm bed എന്നീ വിദ്യകളൊക്കെ നിലനില്‍ക്കുമ്പോഴാണ് ഇങ്ങിനെയൊരു തന്ത്രവുമായി ഈ ഹോട്ടല്‍ ഗ്രൂപ്പ് ഇറങ്ങിയത്. അതിനുശേഷം അവിടെ ആളുകള്‍ ഇടിച്ചുകയറിയോ എന്നറിയില്ല. ഇതൊരു പഴയ വാര്‍ത്തയായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല.ഇപ്പോള്‍ തണുപ്പ് മാറി നല്ല ചൂട് തുടങ്ങിയിരിയ്ക്കുന്നു. ഒരു പക്ഷെ, വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നിരിയ്ക്കണം. ( വാര്‍ത്ത ഇവിടെ )

റോഡില്‍ത്തുപ്പിയാല്‍..

നമ്മുടെ നാട്ടിലല്ല, സ്ഥലം ഇംഗ്ലണ്ടിലാണ്, Wembley എന്ന സ്ഥലത്ത് പാന്‍ കഴിച്ച് റോഡില്‍ത്തുപ്പുന്നത് ശിക്ഷാര്‍ഹം. ഏകദേശം 20000 പൌണ്ട് ചിലവ് വരുന്നത്രെ വര്‍ഷം തോറും അത് മുഴുവന്‍ കഴുകി വൃത്തിയാക്കാന്‍. എന്തായാലും ഇതിനുത്തരവാദികള്‍ ആരെന്ന് സംശയമൊന്നും വേണ്ട. ചുവന്ന തുപ്പല്‍ കണ്ട് അത് രക്തമാണെന്ന് തെറ്റിദ്ധരിച്ച് അവിടെ വളരെയധികം ക്രിമിനല്‍ ആക്റ്റിവിറ്റി നടക്കുന്നുവെന്ന് തെറ്റിദ്ധാരണയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതുവഴി ടൂറിസത്തിനെ ബാധിയ്ക്കുമെന്നുമെല്ലാം കൂട്ടിവായന. ചുയിങ്ങ്ഗം റോഡില്‍ തുപ്പുന്നതും ശിക്ഷാര്‍ഹമാണ്. വാല്‍: ഈ കൌണ്‍സിലേഴ്സിനെയെല്ലാം നമ്മുടെ നാട്ടില്‍കൊണ്ടുവന്ന് ഒരു ട്രെയിനിങ്ങ് കൊടുക്കണം. പാന്‍ കഴിച്ച് നല്ല ചുമരൊക്കെ തുപ്പി വെടക്കാക്കിയില്ലെങ്കില്‍ പിന്നെന്തു രസം? ഏത്? വാര്‍ത്ത ഇവിടെ