ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും.
മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ.
രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല.
ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു.

ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ നിന്ന് പൂങ്കുന്നത്തേയ്ക്ക്. അപ്പോഴേയ്ക്കും പുലിയിറങ്ങാൻ സമയമായി, ഇനി സ്വരാജ് റൌണ്ടിൽ.

പുലിമടയിൽ എന്ത് സംഭവിയ്ക്കുന്നു എന്ന് നോക്കാം.



ശരീരത്തിലെ രോമം മുഴുവൻ വടിച്ച് കളഞ്ഞ് റെഡിയായി നിൽക്കുന്ന പുലിയുടെ മേൽ ചായം തേച്ച് തുടങ്ങുന്നു.

ഈ പുലിദേഹം ഒരു സ്പെഷ്യൽ പുലിയാണ്‌ ,നല്ല സൂപ്പറ് വയറ്
                                                                      ഒരു കുഞ്ഞിപ്പുലി
ഇത് ചാത്തുണ്ണീയേട്ടൻ പുലി. സാധാരണ പുലികളെപ്പോലെയല്ല ചാത്തുണ്ണിപ്പുലി. മെലിഞ്ഞ്, വയറൊന്നും തീരെയില്ല; അതാണ്‌ ശരിയായ പുലിയെന്ന് പുള്ളീയും. ഇത് 53ം വർഷമാണ്‌ പുലിവേഷം കെട്ടൂന്നത്. ചില പുലികൾ അല്പ്പം സേവിച്ചതിന്‌ സേഷമാണ്‌ വേഷം കെട്ടൂന്നത്. എന്നാൽ ചാത്തുണ്ണിയേട്ടൻ പുലി 41 ദിവസത്തെ വ്രതത്തിന്‌ ശേഷവും.അദ്ദാണ്‌ ചാത്തുണ്ണിപ്പുലി.
ചേട്ടാ, ഒരു കോപ്പി തരണട്ടാ, കല്യാണബ്യൂറോല്‌ കൊടുക്കാനാ..
ബീഫടിയ്ക്കുന്ന പുലികൾ
ഒണങ്ങാൻ നിറുത്തിയിരിയ്ക്കുന്ന പുലികൾ
സ്മോക്കിങ്ങ് പുലി
ഞങ്ങളേം കൂടി ഫേമസാക്ക് ചേട്ടാ..
വെജിറ്റേറിയൻ പുലി
ഇങ്ങ്ട് നോക്ക്യേ, ദേ ഇങ്ങിന്യാ വയറ് കുലുക്കാ...
കടിച്ച് കീറാൻ വരുന്ന പുലി സംഘം

അഭിപ്രായങ്ങള്‍

  1. super pic's pulikkali kaanaan pattiyilla pulimadayengilum kandallo... baghyam

    മറുപടിഇല്ലാതാക്കൂ
  2. Very interesting pictures from 'Pulimada'...Nice captions too...Happy to see the closer views of the 'Pulikal' ...

    മറുപടിഇല്ലാതാക്കൂ
  3. ആശാൻ അവിടെ ഉണ്ടായിരുന്നല്ലേ ! ജസ്റ്റ് മിസ്സ്, നുമ്മടെ ടീം ചാത്തുണ്ണ്യേട്ടന്റേം ഗഡീസിന്റേം സ്വന്തം കാനാട്ടുകരയായിരുന്നു. വൈകീട്ടു വരേ സ്പോട്ടിലുണ്ടായിരുന്നു..! വീണ്ടും ജസ്റ്റ് മിസ്സ്. (കല്യാണ ബ്യൂറോ ന്റെ വിറ്റ് ശവി എല്ലാരോടും അലക്കണ്ണ്ട്, ല്ലേ !)

    മറുപടിഇല്ലാതാക്കൂ
  4. പുലിക്കളിക്കുള്ള തയ്യാറെടുപ്പ് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഫോട്ടോകളും വിവരണവും നന്നായി.
    Palakkattettan.

    മറുപടിഇല്ലാതാക്കൂ
  5. സൂപ്പര്‍ പുലികള്‍ .....ആ ചാത്തുണ്ണിഏട്ടന്‍ പുലിക്ക് ഒരു സ്പെഷ്യല്‍ നമസ്കാരം ....സൂപ്പര്‍ പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  6. എല്ലാവർക്കും നന്ദി.
    പാച്ചൂസെ, ഞാൻ അവിടെ നിന്ന് വേഗം സ്ഥലം വിട്ടു, പൂങ്കുന്നവും ചക്കാമുക്കും കാണാൻ വേണ്ടി. കലക്കൻ പടങ്ങൾ പോരട്ടേ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ... എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്. അറിയാവുന്നവര്‍ പറഞ്ഞുതരിക.

ചൂടുള്ള രാത്രികള്‍

ബ്രിട്ടനിലെ Holiday Inn Hotel group കഴിഞ്ഞ തണുപ്പുകാലത്ത് ഒരു ഓഫര്‍ ഇറക്കുകയുണ്ടായി. തണുപ്പ് മൂലം ഉറങ്ങാന്‍ കഷ്ടപ്പെടുന്ന അതിഥികള്‍ക്ക് വേണ്ടിയായിരുന്നു ഈ സേവനം. ഹോട്ടല്‍ ജീവനക്കാരില്‍ ചിലര്‍ 5 മിനുട്ടോളം ബെഡില്‍ കിടന്ന് ചൂട് പകര്‍ന്നതിന് ശേഷം അതിഥിയ്ക്ക് സുഖമായി ഉറങ്ങാം. കവബത്തയുടെ(Nemureru Bijo) House of the sleeping beauties എന്ന നോവല്‍ വിലാസിനി ‘സഹശയനം’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അതാണ് മനസ്സില്‍ ആദ്യം കയറിവന്നത്. ഒരു ജര്‍മ്മന്‍ സിനിമയുമുണ്ടെന്ന് തോന്നുന്നു ഇതിനെ ആസ്പദമാക്കി. വായിക്കേണ്ട പുസ്തകം. മനുഷ്യരെ ഒഴിവാക്കി കഴിവതും സേവനങ്ങള്‍ യന്ത്രങ്ങള്‍ ചെയ്ത് തുടങ്ങിയപ്പോഴാണ് ഇങ്ങിനെയൊരു വിദ്യ. Electric blanket, hot water bottles, Warm bed എന്നീ വിദ്യകളൊക്കെ നിലനില്‍ക്കുമ്പോഴാണ് ഇങ്ങിനെയൊരു തന്ത്രവുമായി ഈ ഹോട്ടല്‍ ഗ്രൂപ്പ് ഇറങ്ങിയത്. അതിനുശേഷം അവിടെ ആളുകള്‍ ഇടിച്ചുകയറിയോ എന്നറിയില്ല. ഇതൊരു പഴയ വാര്‍ത്തയായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല.ഇപ്പോള്‍ തണുപ്പ് മാറി നല്ല ചൂട് തുടങ്ങിയിരിയ്ക്കുന്നു. ഒരു പക്ഷെ, വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നിരിയ്ക്കണം. ( വാര്‍ത്ത ഇവിടെ )