ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചുവന്ന പട്ട്

ആദ്യം പതിയെ കേട്ടത് പാദസരമായിരുന്നോ? അടഞ്ഞുപോകുന്ന കണ്ണുകളില്‍ നിറയെ കണ്ടത് ചുവപ്പായിരുന്നു, കത്തി നില്‍ക്കുന്ന തീ പോലെ. പിന്നെയാണ് ഉരയുന്ന പട്ടിന്റെ നേര്‍ത്ത സ്വരം കേട്ടത്. അത് അലകളൊടുങ്ങാത്ത ഒരു സമുദ്രം പോലെ എന്നെ മൂടിപ്പോയി. ആ ശബ്ദം പുതച്ച് ഞാന്‍ കണ്ണുകളിറുക്കിയടച്ച് കിടന്നു. പനിച്ചൂടില്‍ എരിഞ്ഞ് പോകാത്ത ബോധത്തെ വലിച്ച് ചേര്‍ത്ത് പിടിച്ചപ്പോഴേയ്ക്കും കണ്ണുകള്‍ കണ്ട ചുവപ്പ് ഏറിയിരുന്നു, ഇപ്പോള്‍ തീയല്ല, നല്ല ചെമ്പരത്തിച്ചുവപ്പ്. പിന്നെ കേട്ടത് അരമണികളായിരുന്നു, ഒരു താളത്തില്‍ കല്‍പ്പനകള്‍ പോലെ അവ മഴ പെയ്തു. പതിയെ പതിയെ ചെമ്പട്ട് തെളിഞ്ഞ് വന്നു, തിളങ്ങുന്ന വാള്‍ത്തലകളും. ഓരോ ചുവട്‌വെപ്പിലും ഞാന്‍ ചെറുതായി ചെറുതായി, വരണ്ട് കിടന്നു. കണ്ണൂകളിറുക്കിയടയ്ക്കാന്‍ കഴിയാതെ കിടന്നപ്പോള്‍ ഉലയുന്ന പട്ടും മഴപെയ്യുന്ന അരമണികളും ഇരുചെവികളിലും നിറഞ്ഞ് തലയ്ക്കകത്ത് പെരുത്തു. മഴ തോര്‍ന്നപ്പൊള്‍ കുരുമുളക് പോലെ മലരി വാരിയെറിഞ്ഞ് മഞ്ഞള്‍പ്പൊടിയിട്ട് അനുഗ്രഹിച്ച് ചുവന്ന പട്ട് ഉലച്ചില്‍ അകന്ന് പോയി. പിന്നെ കണ്ണു കാണാനാവത്ത ഇരുട്ടിലേയ്ക്ക് ഞാനും... ദേവീ, അനുഗ്രഹിച്ചാലും....

Venice of Ireland : Monasterevin

ഇന്ന് വീണ്ടും ഈ സ്ഥലത്ത് പോയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു വാസ്തുവിദ്യയെ നിങ്ങള്‍ക്ക് കൂടി പരിചയപ്പെടുത്താം എന്ന് കരുതി. Monasterevin എന്ന സ്ഥലം അറിയപ്പെടുന്നത് Ireland ന്റെ Venice എന്നാണ്. മറ്റൊന്നുംകൊണ്ടല്ല, ഈ ചെറിയ സ്ഥലത്തിനകത്ത് നിറയെ പാലങ്ങളും കനാലുകളും, Georgian houses ഒക്കെയാണ്. വീടുകള്‍ക്ക് താഴെ ബാര്‍ജുകളും ചെറിയ യോട്ടുകളും വിശ്രമിയ്ക്കുന്നു. പല സ്ഥലങ്ങളിലും നദികളില്‍ Lock system നിലവിലുണ്ട്. ഇവിടെ നദിയില്‍ നിന്ന് വളരെ ഉയരെയാണ് വീടുകളും കനാലുകളും എന്നത് കൊണ്ട് ഈ സിസ്റ്റം 1826-29 കാലയളവില്‍ മാറ്റി പകരം ഒരു Aqueduct പണിയുകയുണ്ടായി.ഇതില്‍കൂടിയാണ് ബോട്ടുകള്‍ ഇപ്പോള്‍ യാത്രചെയ്യുന്നത്. താഴെ നദിയില്‍ നിന്ന് നോക്കുമ്പോള്‍ തലയ്ക്കുമുകളില്‍കൂടി ബോട്ടുകള്‍ പോവുന്നു. എനിയ്ക്ക് ബോട്റ്റിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല. നദിയ്ക്ക് മുകളില്‍കൂടി കുറുകനെ ബോട്ടുകള്‍ പോകുന്ന aqueduct ന്റെ (ഒരു കനാല്‍) ചിത്രങ്ങളും ഒരു വീഡിയോയുമാണ് ഇവിടെ.ചിത്രങ്ങളും വീഡിയോയും മൊബൈല്‍ കേമറയില്‍ എടുത്തത്. എനിക്കിതൊരപാര സംഭവമാണെന്ന് തോന്നിയതുകൊണ്ടാണ് ഇത് പോസ്റ്റുന്നത്. ഇത് മുന്‍പ് കണ്ടിട്ടുള്ളവരു