2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

Venice of Ireland : Monasterevin


ഇന്ന് വീണ്ടും ഈ സ്ഥലത്ത് പോയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു വാസ്തുവിദ്യയെ നിങ്ങള്‍ക്ക് കൂടി പരിചയപ്പെടുത്താം എന്ന് കരുതി.

Monasterevin എന്ന സ്ഥലം അറിയപ്പെടുന്നത് Ireland ന്റെ Venice എന്നാണ്. മറ്റൊന്നുംകൊണ്ടല്ല, ഈ ചെറിയ സ്ഥലത്തിനകത്ത് നിറയെ പാലങ്ങളും കനാലുകളും, Georgian houses ഒക്കെയാണ്. വീടുകള്‍ക്ക് താഴെ ബാര്‍ജുകളും ചെറിയ യോട്ടുകളും വിശ്രമിയ്ക്കുന്നു.

പല സ്ഥലങ്ങളിലും നദികളില്‍ Lock system നിലവിലുണ്ട്. ഇവിടെ നദിയില്‍ നിന്ന് വളരെ ഉയരെയാണ് വീടുകളും കനാലുകളും എന്നത് കൊണ്ട് ഈ സിസ്റ്റം 1826-29 കാലയളവില്‍ മാറ്റി പകരം ഒരു Aqueduct പണിയുകയുണ്ടായി.ഇതില്‍കൂടിയാണ് ബോട്ടുകള്‍ ഇപ്പോള്‍ യാത്രചെയ്യുന്നത്. താഴെ നദിയില്‍ നിന്ന് നോക്കുമ്പോള്‍ തലയ്ക്കുമുകളില്‍കൂടി ബോട്ടുകള്‍ പോവുന്നു. എനിയ്ക്ക് ബോട്റ്റിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല. നദിയ്ക്ക് മുകളില്‍കൂടി കുറുകനെ ബോട്ടുകള്‍ പോകുന്ന aqueduct ന്റെ (ഒരു കനാല്‍) ചിത്രങ്ങളും ഒരു വീഡിയോയുമാണ് ഇവിടെ.ചിത്രങ്ങളും വീഡിയോയും മൊബൈല്‍ കേമറയില്‍ എടുത്തത്. എനിക്കിതൊരപാര സംഭവമാണെന്ന് തോന്നിയതുകൊണ്ടാണ് ഇത് പോസ്റ്റുന്നത്. ഇത് മുന്‍പ് കണ്ടിട്ടുള്ളവരും കേട്ടിട്ടുള്ളവരും അനുഭവങ്ങള്‍ പങ്കുവെച്ചാല്‍ നന്നായിരുന്നു.
മുകളില്‍ കാണുന്ന ചിത്രത്തില്‍ നദിയ്ക്ക് മുകളിലൂടെയുള്ല പാലത്തില്‍കൂടി ഒരു ട്രയിന്‍ പോകുന്നത് കാണാം, അതിനപ്പുറത്ത് കാണുന്ന പാലത്തില്‍ കൂടി മോട്ടോര്‍വാഹനങ്ങള്‍ക്ക് പോകാം. ഞാന്‍ നില്‍ക്കുന്ന പാലത്തില്‍ കൂടി ബോട്ടുകള്‍ക്കും.
എന്നെങ്കിലും ഇതിനപ്പുറത്ത് നിന്ന് ഈ മൂന്ന് പാലങ്ങളില്‍ കൂടി വിവിധ വാഹനങ്ങള്‍ പോകുന്നത് ഒരേ സമയം ചിത്രീകരിയ്ക്കാന്‍ കഴിഞ്ഞാല്‍ അതൊരു രസകരമായ ചിത്രമായിരിയ്ക്കും.

ചിത്രങ്ങള്‍ ക്ലിക്കി വലുതാക്കി കാണാം. ഇവിടെ ഇപ്പോള്‍ കാണുന്നത് അതിന്റെ ഒരു വശം മാത്ര്മേയുള്ളൂ. സമയം കിട്ടുമ്പോള്‍ വന്ന് വീണ്ടും ശരിയാക്കാം.

5 അഭിപ്രായങ്ങൾ:

  1. നദിയ്ക്ക് മുകളിലായി ഒരു കനാല്‍ ഉണ്ടാക്കി അതില്‍കൂടി ബോട്ടുകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുത്തിരിയ്ക്കുന്നു ഇവിടെ. കണ്ടുനോക്കൂ. കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളും മറ്റൊരിയ്ക്കല്‍.

    മറുപടിഇല്ലാതാക്കൂ
  2. Monasterevin എന്ന സ്ഥലവും അവിടുത്തെ കാഴ്ചകളും പരിചയപ്പെടുത്തിയതിന് നന്ദി..റോഡും,റെയിലും കനാലും കൂടി ഇങ്ങനെ മുകളില്‍ക്കൂടിപ്പോകുന്ന കാഴ്ച ശെരിക്കുമൊരു സംഭവം തന്നെ.

    മറുപടിഇല്ലാതാക്കൂ
  3. Ireland വിശേഷങ്ങള്‍ കുറച്ചുകൂടി വിസ്തരിച്ചെഴുതാം.വീഡിയൊ കണ്ടു-മനോഹരമായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ