ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നഗരത്തിൽ പുലികൾ

ഒളിഞ്ഞും തെളിഞ്ഞും നിന്ന മഴയെ തൃണവൽഗണിച്ചുകൊണ്ട് പതിനായിരങ്ങൾ നഗരത്തിലിറങ്ങിയ പുലികളെ കാണാനെത്തി. മഴ വീണ്‌ നനഞ്ഞ റോഡിൽ പുലികൾ നിറഞ്ഞാടി. കുട്ടീപുലികളെ ആരവത്തോടെയാണ്‌ ജനം സ്വീകരിച്ചത്. 4 മണിയ്ക്ക് തുടങ്ങുമെന്ന് കരുതിയിരുന്ന പുലിക്കളി 5 മണി കഴിഞ്ഞു തുടങ്ങിയപ്പോൾ.

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ നിന്ന് പൂങ്കുന്നത്തേയ്ക്ക്. അപ്പോഴേയ്ക്കും പുലിയിറങ്ങാൻ സമയമായി, ഇനി സ്വരാജ് റൌണ്ടിൽ. പുലിമടയിൽ എന്ത് സംഭവിയ്ക്കുന്നു എന്ന് നോക്കാം. ശരീരത്തിലെ രോമം മുഴുവൻ വടിച്ച് കളഞ്ഞ് റെഡിയായി നിൽക്കുന്ന പുലിയുടെ മേൽ ചായം തേച്ച് തുടങ്ങുന്നു. ഈ പുലിദേഹം ഒരു സ്പെഷ്യൽ പുലിയാണ്‌ ,നല്ല സൂപ്പറ് വയറ്