ഇന്നലെ ജോലി കഴിഞ്ഞുവന്നയുടനെ ലാപ്ടോപ് എടുത്ത് മടിയില്‍ വെച്ച് മെയില്‍ ചെക്കു ചെയ്യുകയായിരുന്നു. വാതില്‍ തുറന്ന ശബ്ദം കേട്ട് തനയന്‍, വന്നതാര് എന്നു തിരക്കാന്‍ ലിവിങ്‌റൂമില്‍ അമ്മയുടെ അരികില്‍ നിന്ന്, മുട്ടുകാലിലിഴഞ്ഞ് ഹാളിലേക്ക് വന്നു, കൂടെ മാതാശ്രീയും. അവിടെ ആരെയും കാണാതായപ്പോള്‍ വച്ചു പിടിച്ചു സ്റ്റ്ഡിറുമിലേക്ക്. എന്നെക്കണ്ട വഴി എണീറ്റിരുന്നൊരു ചാട്ടം, അത് എന്നെ എടുത്ത്കൊള്ളൂ എന്നുള്ളതിന്റെ സൂചനയാണ്. അപ്പോഴാണ് വാമഭാഗത്തിന്റെ കമന്റ്, ‘ഉണ്ണ്യേ, അച്ഛന്‍ ആദ്യഭാര്യേട കൂടെയാണെടാ, വെറുതെ വിടണ്ടാ’(കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ഈ ലാപ്റ്റൊപ് അവള്‍ക്ക് എന്റെ ആദ്യഭാര്യയാണ്). എന്നിട്ട് എന്നോട്, യുദ്ധത്തിനിറങ്ങുന്നതിന് മുമ്പ് തിട്ടൂരം വായിക്കുന്നതുപോലെ, ‘ഇന്ന് ഞങ്ങള് ശരിയാക്കിത്തരാം’ എന്നൊരു ഭീഷണീം. പ്രതിപക്ഷ ബഹുമാനം എനിക്കിഷ്ടപ്പെട്ടു, ധര്‍മയുദ്ധമായിരിക്കുമല്ലോ, പറഞ്ഞിട്ടാണല്ലോ തല്ലാന്‍ പോകുന്നത്... കേട്ട പാതി, കേള്‍ക്കാത്ത പാതി, തനയന്‍ തന്റെ ഭൂതഗണങ്ങളായ ടെഡി ബെയര്‍ വേതാളം, പീക് അ പൂ ഡോഗ് ഭൈരവന്‍, സ്കൂബിഡൂ ഭൈരവന്‍, ആല്‍ഫി ഡോള്‍ കാളി തുടങ്ങിയവരുമായി അണിനിരന്ന് കഴിഞ്ഞു. പിന്നെ യുദ്ധമുറയില്‍ അണികള്‍ക്