ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്റെ ആദ്യത്തെ ഭാര്യ...

ഇന്നലെ ജോലി കഴിഞ്ഞുവന്നയുടനെ ലാപ്ടോപ് എടുത്ത് മടിയില്‍ വെച്ച് മെയില്‍ ചെക്കു ചെയ്യുകയായിരുന്നു. വാതില്‍ തുറന്ന ശബ്ദം കേട്ട് തനയന്‍, വന്നതാര് എന്നു തിരക്കാന്‍ ലിവിങ്‌റൂമില്‍ അമ്മയുടെ അരികില്‍ നിന്ന്, മുട്ടുകാലിലിഴഞ്ഞ് ഹാളിലേക്ക് വന്നു, കൂടെ മാതാശ്രീയും. അവിടെ ആരെയും കാണാതായപ്പോള്‍ വച്ചു പിടിച്ചു സ്റ്റ്ഡിറുമിലേക്ക്. എന്നെക്കണ്ട വഴി എണീറ്റിരുന്നൊരു ചാട്ടം, അത് എന്നെ എടുത്ത്കൊള്ളൂ എന്നുള്ളതിന്റെ സൂചനയാണ്.
അപ്പോഴാണ് വാമഭാഗത്തിന്റെ കമന്റ്, ‘ഉണ്ണ്യേ, അച്ഛന്‍ ആദ്യഭാര്യേട കൂടെയാണെടാ, വെറുതെ വിടണ്ടാ’(കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ഈ ലാപ്റ്റൊപ് അവള്‍ക്ക് എന്റെ ആദ്യഭാര്യയാണ്). എന്നിട്ട് എന്നോട്, യുദ്ധത്തിനിറങ്ങുന്നതിന് മുമ്പ് തിട്ടൂരം വായിക്കുന്നതുപോലെ, ‘ഇന്ന് ഞങ്ങള് ശരിയാക്കിത്തരാം’ എന്നൊരു ഭീഷണീം. പ്രതിപക്ഷ ബഹുമാനം എനിക്കിഷ്ടപ്പെട്ടു, ധര്‍മയുദ്ധമായിരിക്കുമല്ലോ, പറഞ്ഞിട്ടാണല്ലോ തല്ലാന്‍ പോകുന്നത്...
കേട്ട പാതി, കേള്‍ക്കാത്ത പാതി, തനയന്‍ തന്റെ ഭൂതഗണങ്ങളായ ടെഡി ബെയര്‍ വേതാളം, പീക് അ പൂ ഡോഗ് ഭൈരവന്‍, സ്കൂബിഡൂ ഭൈരവന്‍, ആല്‍‌ഫി ഡോള്‍ കാളി തുടങ്ങിയവരുമായി അണിനിരന്ന് കഴിഞ്ഞു. പിന്നെ യുദ്ധമുറയില്‍ അണികള്‍ക്ക് എന്തൊക്കെയൊ നിര്‍ദ്ദേശം കൊടുത്ത്, പാര്‍വതീ തനയന്‍, അച്ഛനല്ല സാക്ഷാല്‍ പരമശിവന്‍ പറഞ്ഞാല്‍ പോലും ഇനി ഒരു ചുവട് പുറകോട്ടില്ല എന്ന മട്ടീല്‍ ഒരു നോട്ടം. അപ്പോള്‍ ശ്രീമതി, വാതില്‍ക്കല്‍ നിന്ന്, പണ്ട് ടിപ്പു സുല്‍ത്താന്‍ സീരിയലില്‍ സുല്‍ത്താന്‍ വാളെടുത്ത് പടയ്ക്ക് ആജ്ഞ കൊടുക്കുന്ന പോലെ, റിമോട്ടെടുത്ത് മുന്നോട്ട് നീട്ടി പറഞ്ഞു ‘ചെല്ല് കണ്ണാ’. ആഞ്ജനേയന്‍ സൂര്യഭഗവാനെ പിടിയ്ക്കാന്‍ ചാടിയപോ‍ലെ ഒരു വരവായിരുന്നു പിന്നെ, കയ്യില്‍ ഏറ്റവും ചെറിയ ഭൂതമായ സ്ക്കുബി ഡൂ ഭൈരവനും.
ആദ്യം അരികെ വന്ന് കാലുതൊട്ടു, തെറ്റിദ്ധരിച്ച ഞാന്‍‌‍, കുരുക്ഷേത്രത്തില്‍ അനുഗ്രഹം വാങ്ങാന്‍ വന്ന ധര്‍മപുത്രരെ ഭിഷ്മര്‍ അനുഗ്രഹിച്ച് പറയുന്ന പോലെ, ‘ഹും, എന്റെ കാലു പിടിച്ചത് നന്നായി, ഇല്ലെങ്കില്‍ നിനക്ക് ഗുരുശാപം കിട്ടിയേനെ’ എന്നു പറഞ്ഞ് പൊക്കിയെടുത്ത് സമീപത്തിരുത്തി. ഇരുത്തിയ വശം രണ്ടാം ഭാര്യയുടെ മകന്‍ ഒന്നാം ഭാര്യയെ ഒരു തൊഴി. പിന്നെ മൌസ് എടുത്ത് ഒരു കടി.. അരിശം തീരാത്ത പോലെ മുട്ടില്‍ എണിറ്റ് നിന്ന് കീ പാഡില്‍ കൈയമര്‍ത്തി അതുവരെ റ്റൈപ്പു ചെയ്തതെല്ലാം ഒറ്റയടിക്ക് ഡിലീറ്റ് ചെയ്തു കളഞ്ഞു. പിന്നെ എന്റെ മുഖത്തേക്കു നോക്കി, ഒരു ഗ്വാ‍..ഗ്വാ വിളിയായിരുന്നു. യുദ്ധം ജയിച്ച മകന് അമ്മ ബദാമും ഈന്തപ്പഴവും പാലും ഓഫര്‍ ചെയ്തു.
യുദ്ധത്തില്‍ തോറ്റ അച്ഛനെ ആദ്യഭാര്യയുടെ അരികില്‍ നിന്ന് അമ്മയും മകനും കൂടി വലിച്ചിഴച്ച് ഡൈനിങ്ങ് റൂമിലേക്ക് കൊണ്ടുപോയി, പഞ്ചസാരയില്ലാത്ത ചായ കുടിപ്പിക്കാന്‍.......

അഭിപ്രായങ്ങള്‍

  1. ആദ്യത്തെ ഭാര്യയെക്കുറിച്ച് അല്‍പ്പം..

    മറുപടിഇല്ലാതാക്കൂ
  2. എന്റെ കര്‍ത്താവേ..അപ്പോ ഇക്കാര്യങ്ങളോക്കെ ലോകത്തിന്റെ പലഭാഗങ്ങളിലും വള്ളിപുള്ളി വിടാതെ റിപ്ലിക്കേറ്റ് ചെയ്യുന്നുണ്ടല്ലേ :))

    മറുപടിഇല്ലാതാക്കൂ
  3. ഹഹഹഹ കല്‍ക്കീല്ലോ ത്രിശ്ശൂക്കാരാ.... :)

    മറുപടിഇല്ലാതാക്കൂ
  4. കിരണിന്റെ കമന്റ് കട്ട് + പേസ്റ്റ്

    :)

    മറുപടിഇല്ലാതാക്കൂ
  5. പണ്ട് ചോക്കിനും വണ്ടിയ്ക്കും സാറിനുമൊക്കെ വേണ്ടി സമരം ചെയ്തിരുന്നപ്പൊ സ്ഥിരം വിളിച്ചിരുന്ന ഒരു മുദ്രാവാക്യം ഓര്‍മ്മ വരുന്നു.."ബീയെമ്മാര്‍ട്ടീക്കാരെന്താ രണ്ടാം കെട്ടിലെ മക്കളൊ..?"

    ജിന്ന് മടുക്കുമ്പോള്‍ വല്ലപ്പോഴും ച്ചിരി ഐറിഷ് വിസ്കാന്‍ പ്ലേന്‍ പിടിച്ച് വരുമ്പോ (ഓ നടന്നു)‌ അവനു ഞാന്‍ സ്പെഷല്‍ മുട്ടായി കൊടുക്കും..ഈ അവകാശസമരത്തിന്..

    (തല്ലരുത്..വെരട്ടി വിട്ടാല്‍ മതി..)

    മറുപടിഇല്ലാതാക്കൂ
  6. ഇപ്പോഴാണ്‌ ഈ ബ്ലോഗ്‌ കണ്ടത്‌.എല്ലാം വായിച്ചു.കൊള്ളാം,നന്നായിട്ടുണ്ട്‌.
    ഒരു സംശയം ചോദിച്ചോട്ടെ, ശിവാനന്ദന്മാഷുടെ മകനാണോ?

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2007, ജൂലൈ 14 3:06 PM

    വളരെയധികം സന്തോഷം.
    നന്ദി എല്ലാ‍വര്‍ക്കും. പത്തു വര്‍ഷത്തോളമായി വായനയും എഴുത്തും(കത്തെഴുത്ത്) ഇല്ലാതിരുന്നതാ...ഇവിടെയെത്തി നിങ്ങളെഴുതിയതൊക്കെ വായിച്ചപ്പൊ വലിയ സന്തോഷമായിട്ടോ...

    ചേച്ചിയമ്മേ,

    അദ്ന്നെ മൊതല്....ഇതാരാണാവോ? പ്രൊഫൈലില്‍ തപ്പി, കണ്ടില്ല, വെളിപ്പെടാന്‍ താല്‍പ്പര്യമില്ലേന്നു തോന്നുന്നു..ഓര്‍ക്കൂട്ടത്തില്‍ വെളിപ്പെട്ടാലും മതി.

    മറുപടിഇല്ലാതാക്കൂ
  8. ഹ ഹ ഹ ഗഡീ.. ഇതെന്ന്യാ എന്റെ വീട്ടിലും പ്രെശ്നം... ഞനിപ്പൊ ആദ്യഭാര്യയെ തിരിഞുനോക്കാതായി..

    മറുപടിഇല്ലാതാക്കൂ
  9. ഞാനിപ്പം രണ്ടാം ഭാര്യേടെ കൂടെയാ...(പിന്നെ ഭാര്യ അറിയാതെ ഓഫീസില്‍ വേറെ ഒരു സെറ്റ് അപ് ശരിയാക്കീട്ടും ണ്ട്!)

    മറുപടിഇല്ലാതാക്കൂ
  10. ചാത്തനേറ്:“കൈയമര്‍ത്തി അതുവരെ റ്റൈപ്പു ചെയ്തതെല്ലാം ഒറ്റയടിക്ക് ഡിലീറ്റ് ചെയ്തു കളഞ്ഞു“

    എന്ന ഉറപ്പാ അവന്‍ ഭാവീലൊരു ബില്‍ഗേറ്റ്സാ...

    മറുപടിഇല്ലാതാക്കൂ
  11. രസാ‍യിട്ട്ണ്ട് കുഞ്ഞു തമാശകള്.

    മറുപടിഇല്ലാതാക്കൂ
  12. നര്‍മ്മത്തില്‍ കാര്യം ഘടിപ്പിച്ചൂ അല്ലേ ഗഡീ...

    നന്നായി അവതരണ രീതി..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ്‌ സി.ടി.സ്കാന്‍?

ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍‍? Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു. എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി? മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടി

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നും മൂ

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ നിന്ന് പൂങ്കുന്നത്തേയ്ക്ക്. അപ്പോഴേയ്ക്കും പുലിയിറങ്ങാൻ സമയമായി, ഇനി സ്വരാജ് റൌണ്ടിൽ. പുലിമടയിൽ എന്ത് സംഭവിയ്ക്കുന്നു എന്ന് നോക്കാം. ശരീരത്തിലെ രോമം മുഴുവൻ വടിച്ച് കളഞ്ഞ് റെഡിയായി നിൽക്കുന്ന പുലിയുടെ മേൽ ചായം തേച്ച് തുടങ്ങുന്നു. ഈ പുലിദേഹം ഒരു സ്പെഷ്യൽ പുലിയാണ്‌ ,നല്ല സൂപ്പറ് വയറ്