2008, മാർച്ച് 21, വെള്ളിയാഴ്‌ച

ത്രിശ്ശൂര്‍ കാഴ്ച ബംഗ്ലാവ് - ഒരു വ്യസനം

sambar deer
മ്ലാവ് (Sambar Deer)

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് zoo ല്‍ പോയി. പഴയതിന്റെ ഒരു അസ്ഥിപഞ്ജരം മാത്രമെ കാണാന്‍ കഴിഞ്ഞുള്ളൂ...
അതിനിടെ, സൂ ഇവിടെ നിന്ന് മാറ്റി വേറെ എവിടെയോ സ്ഥാപിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയനേതാക്കളും മറ്റും ഘോര ഘോരം സെമിനാറുകള്‍ നടത്തുന്നു.

സൂവില്‍ പല കൂടുകളും ഒഴിവാണ്, ചത്തുപോയിക്കാണും. ഇന്നത്തെ അവസ്ഥക്ക് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യം കാരണം ചില തമിഴ് ടൂറിസ്റ്റുകളെയല്ലാതെ മറ്റാരും അവിടെ കണ്ടില്ല.
വാഹനം പാര്‍ക്ക് ചെയ്യാന്‍ കോര്‍പ്പറെഷന്‍ വാങ്ങിക്കുന്ന 10 രൂപ കൂടാതെ, പ്രവേശനത്തിന് 8 രൂപ, ക്യാമറയ്ക്ക് 15 എന്നിങ്ങനെ വില നിലവാര പട്ടിക, പുറത്ത് തന്നെയുണ്ട്.
പല മൃഗങ്ങളും അസുഖങ്ങള്‍ കൊണ്ടും സഞ്ചാര സ്വാതന്ത്രമില്ലയ്മ കൊണ്ടും ബുദ്ധിമുട്ടുന്നത് കാണാം.
ഞാന്‍ കാണണമെന്ന് വിചാരിച്ചത് പാമ്പുകളിലെ രാജവെമ്പാലയെയായിരുന്നു, പക്ഷെ, അവന്‍ പണ്ടെ ചത്തിരുന്നു. പിന്നെ കുറെ മൂര്‍ഖന്‍മാരുണ്ട്.
സൂ ഇവിടെ നിന്ന് മാറ്റുമ്പോള്‍ ഏറ്റവും വ്യസനിയ്ക്കുക മൃഗങ്ങളോ, മൃഗസ്നേഹികളോ ആയിരിക്കില്ലാ, ക്ലാസ് കട്ട് ചെയ്ത് വരുന്ന ചില കാമുകീ കാമുകന്മാരയിരിക്കും.
ഞാന്‍ ദൃക്‌സാക്ഷ്യം വഹിച്ച ഒരു കൂട്ടം പറയാതെ വയ്യ.
കണ്ടപ്പോള്‍ ഓര്‍ത്തത്, ദല്‍ഹി പോലീസ് കമിതാക്കളെ തല്ലുന്നതും, പീഡിപ്പിക്കുന്നതും.
രണ്ടു ചെറുപിള്ളാരെ നമ്മുടെ പോലീസ് പിടിച്ച് നിറുത്തിയിരിക്കുന്നു, സംഭവം, ഗുലുമാല്‍. ചെറുക്കന്‍ ആ ക്ടാവിന്റെ മടിയില്‍ കിടക്കായിരുന്നുത്രെ...സദാചാരപോലീസിന് സഹിക്കോ? മാറ്റി നിറുത്തി ഭേദ്യം ചെയ്യാ രണ്ടിനേം..അതുകൊണ്ട് സൂക്ഷിക്കാ‍..പോലീസ് കറങ്ങുന്നുണ്ട്.
അതു പോട്ടേ, പറഞ്ഞ് വന്നത് സൂവിന്റെ കാര്യാ..അതിലും കഷ്ടാ, ആര്‍ട്ട് ഗ്യാലറി. ഒരുവിധപ്പെട്ട സാധനങ്ങളെല്ലാം കേടായിത്തുടങ്ങി. ആ കെട്ടിടം തന്നെ ഒരവസ്ഥയിലാ. അതിനകത്ത് തന്നെ ഇനി ഒരു പ്രാണികേന്ദ്രം കൂടി ത്തുടങ്ങാം.

അപ്പോ കാണാന്‍ പോണോരൊക്കെ, വേഗം പൂവ്വാ. പുവ്വാന്‍ പറ്റാത്തോര്‍ക്ക് എന്റെ വക ചില ചിത്രങ്ങള്‍ ഇവിടെ.

2 അഭിപ്രായങ്ങൾ:

  1. തൃശ്ശൂര്‍ മൃഗശാലയുടെ കുറിപ്പും പടങ്ങളും കണ്ടു.
    ഈ ശ്രമത്തിനും ഇതിന് വേണ്ടി ചിലവാക്കിയ സമയത്തിനും വളരെ നന്ദി.ഈ സ്ഥാപനം നന്നായി നടത്തിയിരുന്ന ആ പഴയ ദിനങ്ങള്‍ ഓര്‍ത്തുപോയി.
    ഇതു നേരെയാക്കാന്‍ പ്രൈവറ്റ് സ്പോണ്‍സര്‍സ് വേണ്ടി വരുമെന്നാണ് തോന്നുന്നെ.

    മറുപടിഇല്ലാതാക്കൂ